Friday, September 12, 2008

108. വീട്ടില്‍ വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ L.E.D ?

L.E.D ബള്‍ബുകള്‍ ഇപ്പോള്‍ വിപണിയില്‍ ധാരാളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് . ഇത് ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതോര്‍ജ്ജം വീടുകളില്‍ ലാഭിക്കാം . പലരും സീറോ വാട്ട് എന്ന പേരില്‍ ഉപയോഗിക്കുന്ന ബള്‍ബുകളില്‍ പലതും 15 വാട്ടിന്റേതായിരിക്കാം. എന്നാല്‍ ഈ L.E.D ബള്‍ബ് ഒരു വാട്ടിന്റേതാണ് . ചില ദൈവ വിശ്വാസികള്‍ ദൈവങ്ങളുടെ ഫോട്ടോയുടെ മുന്‍‌പില്‍ 15 വാട്ട് ബള്‍ബ് ദിവസം മുഴുവനും കത്തിച്ചിടുന്നതു കണ്ടിട്ടുണ്ട് . അവര്‍ക്കും ഈ മാര്‍ഗ്ഗത്തിലേക്ക് ( L.E.D ബള്‍ബ്)വേണമെങ്കില്‍ തിരിയാം . ഒരു ദിവസം ഒരു വൈദ്യുത ഉപകരണം ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം കണക്കാക്കാന്‍ താഴെ പറയുന്ന സമവാക്യം ഉപയോഗിക്കാം . ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. അതായത് 15 വാട്ട് ബള്‍ബ് ഉപയോഗിച്ചാല്‍ : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. =15x 24/1000 =0.36 യൂണിറ്റ് അതായത് 15 വാട്ട് ബള്‍ബ് ഉപയോഗിച്ചാല്‍ : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു മാസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. =15x 24x30/1000 =10.8 യൂണിറ്റ് 1 വാട്ട് ബള്‍ബ് ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000 =1x 24/1000 =0.024 യൂണിറ്റ് 1 വാട്ട് ബള്‍ബ് ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു മാസം : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000 =1x 24x30/1000 =0.72 യൂണിറ്റ് അപ്പോള്‍ 15 വാട്ട് ബള്‍ബിനു പകരം 1വാട്ട് L.E.D ബള്‍ബ് ഉപയോഗിക്കുമ്പോള്‍ ഒരു മാസം ഒരു വീട്ടില്‍ ലഭിക്കുന്ന ഊര്‍ജ്ജലാഭം യൂണിറ്റില്‍ =10.8 യൂണിറ്റ് -0.72 യൂണിറ്റ് =10.08 യൂണിറ്റ് ഇപ്രകാരം ഒരു ഗ്രാമത്തിലെ 1000 വീടുകളില്‍ ചെയ്താല്‍ ഉണ്ടാകുന്ന ഊര്‍ജ്ജലാഭം =10.08 യൂണിറ്റ് x 1000 =10080 യൂണിറ്റ് വാല്‍ക്കഷണം 1. വിപണിയില്‍ ഇപ്പോല്‍ 230 വോള്‍ട്ട് എ. സി യില്‍ പ്രവര്‍ത്തിക്കുന്ന L.E.D ബള്‍ബിന് ( കളര്‍ലസ്സ് ) 45 രൂപയാണ് വില .അത് തന്നെ കളര്‍ ഉള്ള താണെങ്കില്‍ 50 രൂപയും . വിവിധ കമ്പനികള്‍ക്കനുസരിച്ച് വില കുറയാം . ഡിമാന്റ് അനുസരിച്ചും വിലയില്‍ വ്യത്യാസം വരാം 2. flame lamp ന്റെ ചിത്രവും കൊടുത്തിട്ടുണ്ട് , അത് 3 വാട്ട് വൈദ്യുതി ചിലവഴിക്കുമെന്നാണ് കടക്കാരന്‍ പറഞ്ഞത് . 4. ഉയര്‍ന്ന വാട്ടിന്റെ , 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന L.E.D ബള്‍ബ് വിപണിയില്‍ ലഭ്യമാണോ എന്ന് അറിയില്ല.ഇനി ലഭ്യമാണെങ്കില്‍ തന്നെ അവ കണ്ണിന്റെ കാര്യത്തില്‍ - വായനക്ക് - എങ്ങനെയായിരിക്കും എന്ന കാര്യത്തിലും പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഫ്ലെയിം ബള്‍ബ് L.E.D ബള്‍ബ് L.E.D ബള്‍ബ് തുറന്നപ്പോള്‍ L.E.D ബള്‍ബിന്റെ മുകള്‍ഭാഗം -മൂടി വാല്‍ക്കഷണം 2 ഈ എല്‍ .ഇ .ഡി - ലാമ്പ് കൂടുതല്‍ അറിയുന്നവര്‍ കാര്യങ്ങള്‍ വിശദമാക്കണമെന്നപേക്ഷ . പത്താം ക്ലാസിലെ വൈദ്യുതിയുടെ താപ പ്രകാശഫലങ്ങള്‍ എന്ന അദ്ധ്യായത്തിലെ ഒരു പാഠഭാഗമാണ് ഇത്

17 comments:

vrajesh said...

ഇതേ ലക്ഷ്യം വെച്ച് ഞാന്‍ വാങ്ങിയ രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ ഒരു മാസം കൊണ്ട് ഉപയോഗശൂന്യമായി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ വജ്രേഷ് ,
ഇങ്ങനെയായിത്തീരാ‍ന്‍ എന്താണാവോ കാരണം ?

മണി said...

ശ്രീ വജ്രേഷെ,
എല്‍ ഇ ഡി ലാമ്പുകളില്‍ കറന്റ് നിയന്ത്രിക്കാനായി ഒരു സീരീസ് റെസിസ്റര്‍ അല്ലെങ്കില്‍ കപ്പാസിറ്റര്‍, ഡയോഡുകള്‍ എന്നിവെ ഘടിപ്പിച്ചിട്ടുണ്ടാവും. അത് ചിലപ്പോള്‍ കത്തിപ്പോയതാവാനാണ് സധ്യത. ശ്രീ സുനില്‍ മാഷിന്റെ ചിത്രത്തില്‍ കാണുന്നത് പോലെ എല്‍ ഇ ഡി പീടിപ്പിച്ച പ്രിന്റന്റ് ബോര്‍ഡിന്റെ താഴെയോ, ബള്‍ബിന്റെ നെക്കിന്റെ ഉള്ളിലോ “പ്രശ്നക്കാരനെ“ കണ്ടെത്തി മാറ്റി ഇട്ടാല്‍ മതി. അതില്‍ കറന്റ് ലിമിറ്റ് ചെയ്യാന്‍ റെസിസ്റ്റര്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെങ്കില്‍, പകരം കപ്പാസിറ്റര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ആയുസ്സും വൈദുതി ലാഭവും ഉണ്ടാവും. ഒരു ഇലക്ട്രോണിക്ക് ടെക്ക്നിഷന് താങ്കളെ സഹായിക്കാന്‍ കഴിയും.

അനില്‍@ബ്ലോഗ് said...

ആദ്യം ഒരു ഓഫ്ഫ്:
ആദ്യ കമന്റിട്ട vrajesh, രാജേഷാണ്. വി.രാജേഷ്. അങ്ങേരോട് പേരൊന്നു മാറ്റാന്‍ പറഞ്ഞിട്ടു കാര്യമായെടുത്തില്ല :)

രാജേഷിന്റെ സര്‍ക്യൂട്ടിന് എന്തെങ്കിലും സംഭവിച്ചതായിരിക്കും, ഡിസൈന്‍ മോശമായതിനാല്‍.

സുനില്‍ മാഷ്, ബ്രൈറ്റ് LED കള്‍ മാര്‍ക്കറ്റില്‍ വന്നിട്ടു ഒരുപാടു കാലമായി, 10 രൂപക്കു ടൊര്‍ച്ചു പെന്‍ കോമ്പിനേഷന്‍ കണ്ടിട്ടില്ലെ, അതെല്ലാം ഈ കൂട്ടത്തിലുള്ളതാണ്.നമ്മുടെ സിറ്റികളിലെ ട്രാഫിക് സിഗ്നല്‍ എല്ലാം ഇപ്പോള്‍ LED ആണ്.

മാഷു കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വെറും വെള്ള LED ആണെന്നു തോന്നുന്നു, അതിനു ഒരു രൂപയോമറ്റോ ഉള്ളൂ, ഒരെണ്ണത്തിനെന്നു തോന്നുന്നു. റെസിസ്റ്റന്‍സ് ഇട്ടാണെങ്കില്‍ 10 രൂപക്കു ഇതുപോലൊന്നു ഉണ്ടാക്കം.

കപാസിറ്റര്‍, ഒരു ബ്രിഡ്ജ് , രണ്ടു റെസിസ്റ്റര്‍കള്‍ , കൂടെ ഒരു സേനര്‍ ഡയോഡും ഉപയോഗിക്കുന്ന ചാര്‍ജര്‍ സര്‍ക്യൂട്ടുകള്‍ കണ്ടിട്ടുണ്ടൊ?(പേരൊന്നും എനിക്കറിയില്ല)അതുപയോഗിച്ചാല്‍ നല്ല ഈടുനില്‍ക്കും.

ശിവ said...

എനിക്കും ഇതുപോലെ ലാമ്പ് ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ മെയില്‍ ചെയ്യാം.

vrajesh said...

നന്ദി.കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായി കമന്റുകളിലൂടെ.
എന്റെ പേര് ഇപ്പോഴും വ്രജേഷ് എന്നാകുന്നു.
ഞാന്‍ വാങ്ങിയ ലൈറ്റ് എണ്‍‌പതു രൂപ വീതം കൊടുത്തു വാങ്ങിയതാണ്‌.അറുപത് വാട്ട് ബള്‍ബിന്റെ വെളിച്ചം തരുമെന്ന അവകാശവാദം കണ്ടാണ്‌ വാങ്ങിയത്.വൈദ്യുതി ഉപയോഗം കുറക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ്‌ വാങ്ങിയത്.മൂന്നു ബള്‍ബ് ആറു മാസം മുമ്പ് വാങ്ങിയതില്‍ ഒന്ന് ഇപ്പോഴും ഉണ്ട്.പക്ഷെ ബെഡ് റൂം ലാമ്പിന്റെ വെളിച്ചം മാത്രമേ ഉള്ളൂ.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ വ്രജേഷ് ,
പേര് തെറ്റിച്ചെഴുതിയതില്‍ ക്ഷമിക്കണം.
പിന്നെ ഒരു കാര്യം , താങ്കള്‍ വാങ്ങിച്ച ആ എല്‍.ഇ.ഡി ബള്‍ബില്‍ എത്ര എല്‍.ഇ.ഡി ഉണ്ടായിരുന്നു എന്നു പറയാമൊ ?
നമസ്കാരം ശ്രീ അനില്‍ ,
പേരിലെ തെറ്റ് ചൂണ്ടിക്കാണിച്ചുതന്നതിനു നന്ദി
ഞാന്‍ കൊടുത്തിട്ടുള്ളത് ഒരു വാട്ടിന്റെ എല്‍.ഇ.ഡി ആണ് . ഇതുപോലെ 40 വാട്ടിന്റെ ഉണ്ടാക്കാന്‍ ഏകദേശം എന്തു ചെലവുവരുമെന്നു പറയാമൊ ?
ഓരോന്നിന്റെയും വില സഹിതമായാല്‍ ഉപകാരമായി
നമസ്കാരം ശ്രി മണി,
വായനക്കും കമന്റിനും നന്ദി.
താങ്കളുടെ വിവരണത്തില്‍ ‘എല്‍ ഇ ഡി ലാമ്പുകളില്‍ കറന്റ് നിയന്ത്രിക്കാനായി ഒരു സീരീസ് റെസിസ്റര്‍ അല്ലെങ്കില്‍ കപ്പാസിറ്റര്‍,
എന്നുകണ്ടു.
എന്തടിസ്ഥാനത്തിലാണ് കപ്പാസിറ്റര്‍ റസിസ്റ്റരിനു പകരമായി ഉപയോഗിക്കുന്നത് എന്നു വ്യക്തമാക്കാനപേക്ഷ.
റസിസ്റ്ററിന്റേയും കപ്പാസിറ്ററിന്റേയും ധര്‍മ്മങ്ങള്‍ വ്യത്യസ്തമല്ലേ ? അപ്പോള്‍ ഇതെങ്ങനെ?
നമസ്കാരം ശ്രീ ശിവ ,
താങ്കളുടെ ഉദ്യമത്തിനു ആശംസകള്‍

കടവന്‍ said...

search by typing "white led"(betteryahoo) you can get many siteswith much details....including biasing of LEDs...

കടവന്‍ said...

..പവര്‍ഉപഭോഗം കുറവാണെങ്കിലും അതെ വാട്ടിലുള്ള ഫിലമെന്റ് ലാംപുകളെയും, സി എഫ് എല്‍ ലാമ്പുകളെയുംഅപേക്ഷിച്ച് ലാമ്പുകള്‍ക്ക് വെളിച്ചം കുറയുംഅതെപ്പറ്റിയുള്ള പല പരീക്ഷണങ്ങളുംനടക്കുന്നുണ്ട്...സാധാരണ ലാമ്പുകളെ റിപ്ലേസ്ചെയ്യാന്‍ വേണ്ടീ..കപാസിറ്റര്‍ ഉപയോഗിച്ച് എസി ബയാസ് ചെയ്യാമല്ലൊ സുനില്...

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ കടവന്‍ ,
ബ്ലോഗ് സന്ദര്‍ശിച്ചതിനും സംശയങ്ങള്‍ക്കും ഉത്തരം പറഞ്ഞതിനും നന്ദി.
എന്നിരുന്നാലും എന്റെ സംശയം പൂര്‍ണ്ണമായി മാറാത്തതുപോലെ ; ക്ഷമിക്കണം.
‘‘കപാസിറ്റര്‍ ഉപയോഗിച്ച് എസി ബയാസ് ചെയ്യാമല്ലൊ‘’ അക്കാര്യം മനസ്സിലായി.
പക്ഷെ,ശ്രീ മണി കമന്റില്‍ സൂചിപ്പിച്ചതുപോലെ
‘‘റെസിസ്റര്‍ അല്ലെങ്കില്‍ കപ്പാസിറ്റര്‍, എന്ന് ഉപയോഗിച്ചത് ശ്രദ്ധിച്ചുകാണുമല്ലോ ? ആ ഭാഗം ഒന്നുകൂടി വ്യക്തമാക്കിത്തരാന്‍ അപേക്ഷ.

കടവന്‍ said...

സാധാരണ ഒരു ക്ക് 10മുതല്20 വരെമില്ലി ആംപിയറ്,@1.8 മുതല്‍ 3വോള്ട് വരെയാണ്‍ വേണ്ടത്. വീട്ടുപയോഗത്തിന്‌സാധാരണയായി 230/220വോള്‍ട്ട്,സപ്ല്യ് എസിയാണല്ലൊ ,ഉപയോഗിക്കുന്നത്...ഒരു activecomponentപ്രവര്ത്തിക്കാനാവശ്യമായവൈദ്യുതിനല്കുന്നതിനെയാണ്‍ ബയാസിംഗെന്നുപറയുന്നത് ഉദാ: ട്രാന്സിസ്റ്ററിന്റെ ബെയ്സ്, കലക്റ്റര്‍, എമിറ്റര്..എന്നീ ഭാഗങ്ങളിലേക്ക് വ്യത്യസ്തമായ വൈദ്യുതിയാണാവശ്യംഅതിനായിഅവയില്‍ ആവശ്യത്തിന്‍ വൈദ്യുതി സപ്ലൈ ചെയ്യാന്..വ്യത്യസ്ത അളവിലുള്ള റെസിസ്റ്ററുകളുപയോഗിക്കുന്നു.. അതെ പോലെ..LEDക്കാവശ്യമായ മില്ലി ആംപിയര്‍ 220v acല്‍ നിന്ന് സപ്ലെ ചെയ്യാന്‍ സീരീസായി ഒരു കപ്പാസിറ്ററുപയോഗിക്കുമ്പോ അതില്ക്കൂടി എസി കടക്കുന്നു...പിന്നെ കറന്റ് ലിമിറ്റ് ചെയ്യാനായി ഒരു റെസിസ്റ്ററും..LEDസ്വയമൊരു ഡയോഡായതിനാല്‍ +ഓ -ഓ ആയ വൈദ്യുതി ഉടെപോളാരിറ്റ്യ് അനുസരിച്ച് കടത്തി വിടുകയും പ്രകാശിക്കുകയും ചെയ്യുന്നു..

o.t.എന്റെ കീ ബോര്‍ഡ് തകരാറായതിനാല്‍ റ്റൈപ്പ്ചെയ്യാന്‍ സുഖമില്ലാ..അതിനാല്‍ എഴുതിയത് വായനക്ക് സുഖം നല്കുന്നില്ലെങ്കില്‍ ക്ഷമിക്കുക.

അനില്‍@ബ്ലോഗ് said...

സുനില്‍ മാഷ്,
ഈ ലിങ്ക് ഉപകാരപ്പെടും

അനില്‍@ബ്ലോഗ് said...

ഇതാ മാഷ് ആദ്യം ചോദിച്ച മാതിരി വാട്ട് കൂടിയ ഒരെണ്ണം

vrajesh said...

എല്‍.ഇ.ഡി ക്ലസ്റ്റര്‍ ബള്‍ബുകളെപ്പറ്റി ശ്രീ.ആര്‍.വി.ജി മേനോന്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ ഞാന്‍ അതു വാങ്ങിയത്.ഏകദേശം പത്തു ചെറിയ ബള്‍ബുകള്‍ അതില്‍ ഉണ്ടായിരുന്നു.എനിക്ക് ഇതിന്റെ സാങ്കേതികകാര്യങ്ങളെപ്പറ്റി പിടിപാടൊന്നുമില്ല.

മണി said...

സുനില്‍ മാഷ്,
എല്‍ ഇ ഡി കള്‍ കുറഞ്ഞ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മാത്രവുമല്ല, ലൈറ്റ് ബള്‍ബ്കള്‍ പോലെ നേരിട്ട് വൈദ്യുതിയില്‍ ബ്ന്ധിപ്പിക്കാനും പറ്റില്ല. എല്‍ ഇ ഡി കളിലൂടെയുള്ള കറന്റിന്റെ അളവു നിയന്ത്രിക്കാന്‍ എന്തെങ്കിലും ചെയ്യണം. ആവശ്യമായ അളവിലുള്ള ഒരു റെസിസ്റ്റര്‍ series ആയി ഉപയോഗിച്ച് ഇതു ചെയ്യാന്‍ സാധിക്കും. എന്നാല്‍. റെസിസ്റ്റരിലുള്ള ഊര്‍ജ്ജ നഷ്ടം ഒരു പ്രശ്നമാണ്. മാത്രവുമല്ല റെസിസ്റ്റര്‍ ചൂടാവുകയും കൂട്ടുതല്‍ സമയം ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന അമിതമായ ചൂടുമൂലം സര്‍ക്യൂട് തകരാറിലാവാനും സാദ്ധ്യത ഉണ്ട്. ഒരു AC സര്‍ക്യൂടില്‍ എല്‍ ഇ ഡി ക്ക് കറന്റ് നിയന്ത്രിക്കാന്‍ കപ്പാസിറ്റര്‍ ഉപയോഗിക്കാം. കപ്പാസിറ്റരിന്റെ reactance property ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. കപ്പാസിറ്ററില്‍ ഊര്‍ജ്ജ നഷ്ടം ഉണ്ടാവില്ല എന്നതാണിതിന്റെ പ്രത്യേകത.

അനില്‍@ബ്ലോഗ് said...

മാഷെ ,
എല്‍.ഇ.ഡിയെപറ്റി ഒരു പോസ്റ്റിട്ടിട്ടുണ്ട്.
ഇവിടെ വായിക്കാം

rchandra said...

CAT 2017 Result
GATE 2017 Admit Card
ICSE 10th Class Result 2017
cbse.nic.in
JEE Mains 2017 Application Form
NDA 2017 Exam Date
WBJEE 2017 Results
CDS 2017 Cutoff
NEET 2017 Syllabus PDF

Get Blogger Falling Objects