1.ഒരു ഗൃഹവൈദ്യുതീകരണ സര്‍ക്യൂട്ടിന്റെ ശാഖയാണ് താഴെകൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് .അതിലെ ഏതെങ്കിലും രണ്ട് തെറ്റുകള്‍ കണ്ടെത്തുക ?

ഉത്തരം 1.ഫ്യൂസ് ന്യൂട്രല്‍ ലൈനിലാണ് ഘടിപ്പിച്ചിരിക്കുന്നത് . ഫേസ് ലൈനിലാണ് വേണ്ടത് 2.സ്വിച്ച് ന്യൂട്രല്‍ ലൈനിലാണ് ഘടിപ്പിച്ചിരിക്കുന്നത് . ഫേസ് ലൈനിലാണ് വേണ്ടത് 3.ഫേസ് എര്‍ത്ത് പിന്നില്‍ കണക്ട് ചെയ്തിരിക്കുന്നു 4.എര്‍ത്ത് ഫേസ് പിന്നില്‍ കണക്ട് ചെയ്തിരിക്കുന്നു 5.സോക്കറ്റിലെ എര്‍ത്തിന്റെ സുഷിരത്തിന് വലുപ്പം കൂടുതല്‍ വേണം . ശരിയായി വരച്ച ചിത്രം താഴെ .

2.ഒരു ഗൃഹവൈദ്യുതീകരണ സര്‍ക്യൂട്ടിന്റെ ശാഖയുടെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് .

a).തന്നിരിക്കുന്ന സര്‍ക്യൂട്ടില്‍ P,Q,R,S,T എന്നീ അഞ്ചു സ്ഥാനങ്ങളില്‍ ഫ്യൂസ് ഘടിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാനം ഏത് ? ആ സ്ഥാനം തെരഞ്ഞെടുക്കുവാനുള്ള കാരണം എന്ത് ? b).സ്വിച്ച് ഫേസ് ലൈനിലാണോ ന്യൂട്രല്‍ ലൈനിലാണോ ഘടിപ്പിക്കേണ്ടത് ? എന്തുകൊണ്ട് ? ഉത്തരം a).P യില്‍ . P യുടെ സ്ഥാനം മെയിന്‍ സ്വിച്ചിനടുത്താണ് . മാത്രവുമല്ല അത് സ്ഥിതിചെയ്യുന്നത് ഫേസ് ലൈനിലുമാണ് . b).സ്വിച്ച് ഘടിപ്പിക്കേണ്ടത് ഫേസ് ലൈനില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ വൈദ്യുതി ഉണ്ടാകും. 3.താഴെ കൊടുത്തിട്ടുള്ള രണ്ട് ചിത്രങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുക ചിത്രം :1

ചിത്രം :2

ഉത്തരം: 1.ആദ്യ ചിത്രത്തില്‍ ഉപകരണങ്ങള്‍ ശ്രേണിയിലാണ് ഘടിപ്പിച്ചിരിക്കുന്നത് .തന്മൂലം സര്‍ക്യൂട്ടിലെ ആകെ പ്രതിരോധം കൂടുന്നു.ഉപകരണങ്ങള്‍ മങ്ങിയേ പ്രകാശിക്കൂ. മാത്രമല്ല ഓരോന്നിനും പ്രത്യേക നിയന്ത്രണ സംവിധാനം ഇല്ലാത്തതുകൊണ്ട് ആദ്യത്തെ രണ്ടു ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ മൂന്നാമത്തെ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.ഈ കാരണങ്ങളാല്‍ ഉപകരണങ്ങള്‍ സമാന്തരമായാണ് ഘടിപ്പിക്കുന്നത് 2.രണ്ടാമത്തെ ചിത്രത്തില്‍ സ്വിച്ച് ഘടിപ്പിച്ചിരിക്കുന്നത് ന്യൂട്രല്‍ ലൈനിലാണ് .നിയന്ത്രണ സംവിധാനം എപ്പോഴും ഫേസ് ലൈനിലാണ് ഘടിപ്പിക്കേണ്ടത് . കാരണം സ്വിച്ച് ഓഫാക്കിക്കഴിഞ്ഞാല്‍ ഉപകരണത്തിന്റെ അന്തര്‍ഭാഗങ്ങളില്‍ തൊട്ടാല്‍ ഷോക്കേല്‍ക്കാന്‍ പാടില്ല.

4.നിങ്ങളുടെ വീടിനോട് ചേര്‍ന്ന് ഒരു മുറി പണിയുന്നു. ആ മുറിയില്‍ രണ്ട് ലൈറ്റും ഒരു ഫാനും ഒരു പ്ലഗ്ഗും ഘടിപ്പിക്കാനുള്ള സര്‍ക്യൂട്ടിന്റെ ചിത്രം വരക്കുക? ഉത്തരം
No comments:
Post a Comment