Wednesday, February 04, 2009

137. ഹൈഡ്രോളിക് ജാക്ക് ( പഠനോപകരണ നിര്‍മ്മാണം)


ആവശ്യമുള്ള സാമഗ്രികള്‍ :


ഇഞ്ചക്ഷന്‍ സിറിഞ്ച് 100 cc , 15cc രണ്ടു സിറിഞ്ചുകളേയും പരസ്പരം ബന്ധിപ്പിക്കുന്ന ഐ.വി ഫ്ലൂയിഡ് ട്യൂബ് ( ഗ്ലൂക്കോസ് കയറ്റാന്‍ ഉപയോഗിക്കുന്ന വണ്ണംകുറഞ്ഞ കുഴലെന്ന് കുട്ടികള്‍ പറയും)

പ്രവര്‍ത്തനം :


ഇഞ്ചക്ഷന്‍ സിറിഞ്ചില്‍ വെള്ളം നിറച്ച് അവയെ ഐ.വി ഫ്ലൂയിഡ് ട്യൂബിന്റെ ഒരു കഷണം ഉപയോഗിച്ച് ബന്ധിപ്പിക്കുക .ഈ സംവിധാനത്തിലെ വലിയ സിറിഞ്ചിന്റെ പിസ്റ്റണ്‍ ഉയര്‍ത്തേണ്ടവസ്തുവിന്റെ അടിഭാഗത്ത് മുട്ടി നിക്കത്തക്കവിധം സിറിഞ്ചിരിക്കുക്ക ഉപകരണവുമായി ബന്ധിപ്പിക്കുക.ചെറിയ സിറിഞ്ചിലെ പിസ്റ്റണില്‍ മര്‍ദ്ദംപ്രയോഗിക്കുമ്പോള്‍ വലിയ സിറിഞ്ചില്‍ പിസ്റ്റണ്‍ ഉയരാന്‍ ശ്രമിക്കുന്നതുകാണാം.സിറിഞ്ച് ഘടിപ്പിച്ച ഉപകരണം മൊത്തത്തില്‍ ഉയരുന്നു. ( പാസ്കല്‍ നിയമവുമായി ബന്ധപ്പെട്ട ഈ ആശയം കുട്ടികളിലെത്താന്‍ ഉതകുന്ന രീതിയിലുള്ള ഏതുതരം വര്‍ക്ക്‍ഷീറ്റും അനുബന്ധമായി ഉപയോഗിക്കാം)

വര്‍ക്ക്ഷീറ്റിന്റെ ഒരു മാതൃക:


1.പ്രതലവിസ്തീര്‍ണ്ണവും മര്‍ദ്ദവും തമ്മിലുള്ള ബന്ധമെന്ത് ?
2.ചെറിയ സിറിഞ്ചിന്റെ പിസ്റ്റണില്‍ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ വലിയ സിറിഞ്ചില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തിന്റെ വ്യാപ്തി എങ്ങനെയായിരിക്കുമെന്ന് ഈ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി വ്യക്തമാക്കാമോ ?
3.സിറിഞ്ചുകളുടെ പ്രതലവിസ്തീര്‍ണ്ണത്തിന്റെ വ്യത്യാസം ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തിന്റെ അളവില്‍ വ്യത്യാസം ഉണ്ടാക്കുമോ ? 4. വാഹനങ്ങളുടെ എയര്‍ബ്രേക്ക് പ്രവര്‍ത്തിക്കുന്നതെങ്ങെനെയെന്ന് വിശദീകരിക്കാമോ ?

അനുബന്ധം :


1.എയര്‍ബ്രേക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി

ഇവിടെ

ക്ലിക്ക് ചെയ്യുക.

കടപ്പാട് :
ഡിസംബര്‍ ക്ലസ്റ്ററില്‍ നിന്ന് ലഭിച്ചത്

No comments:

Get Blogger Falling Objects