Monday, July 20, 2009

147. പരീക്ഷയോ അതോ പരിശീലനമോ വേണ്ടത് ?

ഇക്കാര്യത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത മനോരമ ദിനപ്പത്രത്തില്‍ വന്നത് വായിക്കൂ വാര്‍ത്ത വലുതായിക്കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ അഭിപ്രായവും അറിയിക്കുക

6 comments:

കരിപ്പാറ സുനില്‍ said...

പരീക്ഷകള്‍ വേണ്ട എന്നു പറയുമ്പോള്‍ പലരും നെറ്റിചുളിക്കുന്നതുകാണാം. എന്നാല്‍ ഇന്നു നടക്കുന്ന പരീക്ഷകള്‍ വേണമോ എന്ന താണ് ചോദ്യം .

Akshay S Dinesh said...

പരീക്ഷ ഉണ്ടായാലും ഇല്ലെങ്കിലും പഠിക്കണം എന്നുള്ളവര്‍ പഠിക്കും എന്ന് പണ്ടേ പറയുന്നത് കേള്‍ക്കാം.
പക്ഷെ എന്ന് വെച്ച് പരീക്ഷ എടുത്തു കളഞ്ഞാല്‍, പിന്നെ സ്വന്തം പഠനം വിലയിരുത്താന്‍ സ്വന്തമായി ഒരു പരീക്ഷ ഉണ്ടാക്കേണ്ടിവരും വിദ്യാര്‍തികള്‍.

അപ്പോള്‍ "ഇന്നു നടക്കുന്ന പരീക്ഷകള്‍ വേണമോ?" എന്ന ചോദ്യം വളരെ കൃത്യം ചോദ്യം.
പത്താം ക്ലാസ്സ്‌ പരീക്ഷാ ഫലം ഇന്ന് കാര്യമായി ഉപയോഗിക്കുന്നത് ആകെ പ്ലസ്‌ വണ്ണിനു ചേരാന്‍ മാത്രമാണ്. (ആ ധൈര്യത്തില്‍ ആണല്ലോ ഇംഗ്ലീഷ് ഇന് മാര്‍ക്ക്‌ കുറവായിട്ടും ഞാന്‍ റീ-വാല്യു എഷന് കൊടുക്കാഞ്ഞത്‌)
പ്ലസ്‌ ഒന്നിനാനെന്കില്‍ ഇഷ്ടം പോലെ സ്കൂളുകള്‍ ഉണ്ട് താനും. അപ്പോള്‍ പിന്നെ ഇത്ര കൊട്ടിഘോഷിച്ചു ഒരു പത്താം ക്ലാസ്സ്‌ പരീക്ഷ നടത്തേണ്ട കാര്യം ഇല്ല എന്ന ഉത്തരം പകല്‍ വെളിച്ചം പോലെ തെളിഞ്ഞു നില്‍ക്കുന്നു.

(പക്ഷെ, ആദ്യമായി ഒരു പബ്ലിക്‌ എക്സാം പന്ത്രണ്ടാം ക്ലാസ്സില്‍ എഴുതുന്നതിനേക്കാള്‍ നല്ലത്, ഒരു ചെറിയ റിഹേഴ്സല്‍ ഉള്ളതല്ലേ എന്ന സംശയം ഇനിയും എന്നെ വിട്ടു പോകുന്നില്ല)

സൊ, മൈ ആന്‍സര്‍ ഈസ്‌ :
സി ) ഐ ഡോണ്ട് നോ :D

PS: ഈ ഗവണ്മെന്റിന്റെ ഒരു കാര്യം, ഞാന്‍ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതി, അടുത്ത കൊല്ലം അത് ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നു.

PPS: വലതു ഭാഗത്ത് പുതിയ ഒരു ലിങ്ക് വന്നത് കണ്ടു. നന്ദി.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ അക്ഷയ് എസ് .ദിനേശ്,
എന്തായാലും കമന്റിലൂടെ പറഞ്ഞകാര്യങ്ങള്‍ നന്നായിട്ടുണ്ട് ,
ആശംസകളോടെ

പ്രസന്ന/മാവേലികേരളം said...

പൊതു വിദ്യാഭ്യാസം വന്നപ്പോള്‍ എല്ലാവര്‍ക്കും അംഗീകരിക്കുന്ന ഒരു സ്റ്റാന്‍ഡൈസേഷന്റെ ഭാഗമായണ്‍് സര്‍ട്ടിഫിക്കേറ്റ് ഉണ്ടായത്.

എന്നാല്‍ കാലാകാലത്തില്‍ ഒരോന്നിനും മാറ്റങ്ങള്‍ ഉണ്ടാകാം ഉണ്ടാകണം. പക്ഷെ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ക്കു അമേരിക്കയില്‍ വരുത്തിയ മാറ്റങ്ങള്‍ അടിസ്ഥാനമാക്കുന്നതിലെ ഔചിത്യമാണ്‍് പിടികിട്ടാതെ പോകുന്നത്.

ഇപ്പൊഴത്തെ പരീക്ഷ നിര്‍ത്തി പകരം കേരളത്തിലെ സ്കുളുകള്‍ കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ആരെങ്കിലും വിശ്വസിക്കുമോ? :).
Certificates from Institutions that have questionable ethics and values which from head to foot are covered in practices of favouritism and nepotism. Ho! that will be interesting, poor kids.

But American institutions are different.

കരിപ്പാറ സുനില്‍ said...

നമസ്കാരം പ്രസന്ന ടീച്ചര്‍ ;
യഥാര്‍ഥ പ്രശനം എന്താണെന്നു വെച്ചാല്‍ പരീക്ഷയല്ല മറിച്ച് പരീക്ഷാ രീതിയാണ് .
അതായത് അതിലെ ചോദ്യങ്ങളുടെ രീതി , സമയം , എഴുത്ത പരീക്ഷ , ഓര്‍മ്മശക്തിയെ മാത്രം അടിസ്ഥാന മാക്കി നടത്തുന്ന പരീക്ഷ .
ഇതൊക്കെയാണ് പ്രശ്നങ്ങള്‍ .
പഠനം കൊണ്ട് നിത്യജീവിതത്തില്‍ ഒരു തരത്തിലും പ്രായോഗിക പരീശീലനം ലഭ്യമല്ലാത്ത കാര്യങ്ങളെ ടെസ്റ്റ് ചെയ്യല്‍ .
ഇതാണ് കാര്യം
മറ്റൊരു കാര്യം അത്തരത്തിലൊരു പരീക്ഷ നടത്തണമെങ്കില്‍ ഒട്ടേറെ സമയം മെനക്കെടണം
ധാരാളം തയ്യാറെടുപ്പും വേണം
ആശംസകളോടെ

കരിപ്പാറ സുനില്‍ said...

പഠന രീതി പുതിയതായതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ അതിനനുസരിച്ച് ടെസ്റ്റ് ബുക്ക് , പരീക്ഷാ രീതി എന്നിവയും പൂര്‍ണ്ണമായി മാറേണ്ടെ
പക്ഷെ പെട്ടെന്നൊരു മാറ്റം പല പ്രശ്നങ്ങളും സൃഷ്ടിക്കുമല്ലോ .
അതോകൊണ്ടായിരിക്കാം ക്രമാനുഗതമായ ഈ മാറ്റം
ആശംസകളോടെ

Get Blogger Falling Objects