Friday, May 21, 2010

239. വിവിധതരം ലെന്‍സുകള്‍

നമുക്ക് സാധാരണയായി ലെന്‍സുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ കോണ്‍‌വെക്സ് ലെന്‍സുകളേയോ , കോണ്‍കേവ് ലെന്‍സുകളേയോ ആയിരിക്കും ഓര്‍മ്മവരിക. എന്നാല്‍ അങ്ങനെയാണോ ? ലെന്‍സുകളെ രണ്ടായി മാത്രമാണോ സാധാരണയായി തരം തിരിച്ചിരിക്കുന്നത് ? താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ
ചിത്രത്തിലെ ലെന്‍സിന്റെ ഉപരിതലങ്ങളുടെ പ്രത്യേകത എഴുതാമോ ? Double Convex lense ല്‍ ഉപരിതലങ്ങള്‍ രണ്ടും കോണ്‍‌വെക്സ് രൂപത്തിലാണ് . Plano Convex Lense ല്‍ ഉപരിതലങ്ങള്‍ ഒരു ഭാഗം കോണ്‍‌വെക്സ് രൂപത്തിലും മറ്റേ ഭാഗം പരന്നരൂപത്തിലും ( Plane) ആണ് . അതുകൊണ്ടുതന്നെയാണ് അതിന് പ്ലേനോ കോണ്‍‌വെക്സ് എന്ന പേരു ലഭിച്ചത്. Cocavo-Convex Lense ല്‍ ഒരു ഭാഗം കോണ്‍‌കേവ് രൂപത്തിലും മറ്റേ ഭാഗം കോണ്‍‌വെക്സ് രൂപത്തിലും ആണ് .അതുകൊണ്ടുതന്നെ അതിന് കോണ്‍‌കേവോ കോണ്‍‌വെക്സ് ലെന്‍സ് എന്ന പേരു ലഭിച്ചത്. ചിത്രത്തില്‍ രണ്ടു ലെന്‍സുകള്‍ക്ക് ഒരേ പേരുതന്നെയാണ് . അവ ഏതാണ് ? എന്താണ് അവ തമ്മിലുള്ള വ്യത്യാസം ? Cocavo-Convex Lense ആണ് രണ്ട് എണ്ണമുള്ളത് . അവക്ക് വ്യത്യാസമൊന്നുമില്ല. അവയുടെ ഇടതു വലതു വശങ്ങള്‍ മാറി ചിത്രീകരിച്ചിരിക്കയാണെന്നു മാത്രം ഇതുപോലെ Plano Convex Lense ഇടതു-വലതുവശങ്ങള്‍ മാറി ചിത്രീകരിച്ചു നോക്കൂ . വ്യത്യാസം കാണുന്നുണ്ടോ ? ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാം . താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ
ചിത്രത്തിലെ ലെന്‍സിന്റെ ഉപരിതലങ്ങളുടെ പ്രത്യേകത എഴുതാമോ ? Double Concave lense ല്‍ ഉപരിതലങ്ങള്‍ രണ്ടും കോണ്‍‌കേവ് രൂപത്തിലാണ് . Plano Concave Lense ല്‍ ഉപരിതലങ്ങള്‍ ഒരു ഭാഗം കോണ്‍‌കേവ് രൂപത്തിലും മറ്റേ ഭാഗം പരന്നരൂപത്തിലും ( Plane) ആണ് . അതുകൊണ്ടുതന്നെയാണ് അതിന് പ്ലേനോ കോണ്‍‌കേവ് ലെന്‍സ് എന്ന പേരു ലഭിച്ചത്. Convexo-Concave Lense ല്‍ ഒരു ഭാഗം കോണ്‍‌കേവ് രൂപത്തിലും മറ്റേ ഭാഗം കോണ്‍‌വെക്സ് രൂപത്തിലും ആണ് .അതുകൊണ്ടുതന്നെയാണ് അതിന് കോണ്‍‌വെക്സോ-കോണ്‍കേവ് ലെന്‍സ് എന്ന പേരു ലഭിച്ചത്. ചിത്രത്തില്‍ രണ്ടു ലെന്‍സുകള്‍ക്ക് ഒരേ പേരുതന്നെയാണ് . അവ ഏതാണ് ? എന്താണ് അവ തമ്മിലുള്ള വ്യത്യാസം ? Convexo-Concave Lense ആണ് രണ്ട് എണ്ണമുള്ളത് . അവക്ക് വ്യത്യാസമൊന്നുമില്ല. അവയുടെ ഇടതു വലതു വശങ്ങള്‍ മാറി ചിത്രീകരിച്ചിരിക്കയാണെന്നു മാത്രം ഇതുപോലെ Plano Concave Lense ഇടതു-വലതുവശങ്ങള്‍ മാറി ചിത്രീകരിച്ചു നോക്കൂ . വ്യത്യാസം കാണുന്നുണ്ടോ ? ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാം . മുകളില്‍ കൊടുത്ത രണ്ട് ചിത്രങ്ങള്‍ കണ്ടുവല്ലോ .അതില്‍ Cocavo-Convex Lense ,Convexo-Concave Lense എന്നിവ തമ്മിലുള്ള വ്യത്യാസം കണ്ടെത്താമോ ? ഇവയുടെ മദ്ധ്യഭാഗത്തിന് ഒരു സവിശേഷതയില്ലേ പ്രസ്തുത സവിശേഷതയാണ് ഇവയെ വ്യത്യസ്തമാക്കുന്നത് .
മുകളിലെ ചിത്രത്തില്‍ അതിന്റെ ലെന്‍സിന് ഒരേ കനമാണ് കാണുന്നത് . അതുകൊണ്ടുതന്നെ അത് ഒരു ഗ്ലാസ് സ്ലാബിന്റെ അവസ്ഥ മാത്രമേ നല്‍കുകയുള്ളൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗ്ലാസ് സ്ലാബ് ഒരു വക്രതലത്തില്‍ ക്രമീരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം അതുകൊണ്ട് അത് ഒരു ലെന്‍സ് ആയി പ്രവര്‍ത്തിക്കുകയില്ല.അവയിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തനത്തിനുശേഷം പതനരശ്മിക്ക് സമാന്തരമായി കടന്നുപോകുന്നു..

No comments:

Get Blogger Falling Objects