പത്താം ക്ലാസില്‍ ഐ .ടി പഠിപ്പിക്കുന്ന ടീച്ചേഴ്‌സ് പലരും ചോദിക്കുന്ന ചോദ്യമാണ് മുകളില്‍ തലക്കെട്ടായി കൊടുത്തിരിക്കുന്നത് .
നമുക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ഒന്നു ശ്രമിച്ചു നോക്കാം.
വെബ്ബ് ബ്രൌസര്‍ എന്നു പറഞ്ഞാല്‍ അത് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു പ്രോഗ്രാമാണ് . ഇത് വഴിയാണ് നമുക്ക് നമ്മുടെ
കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് .
അപ്പോള്‍ വെബ്ബ് ബ്രൌസറിന് ഉദാഹരണം ഏതൊക്കെയാണ് ?
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , ഗൂഗിള്‍ ക്രോം , മോസില്ല ഫയര്‍ ഫോക്സ് , ഓപ്പേറ എന്നിവയാണ് വെബ്ബ് ബ്രൌസറിന് ഉദാഹരണം
സെര്‍ച്ച് എഞ്ചിന്‍ ലഭിക്കുവാനാണ് സാധാരണയായി നാം ബ്രൌസര്‍ ഉപയോഗിക്കാറ്. ബ്രൌസര്‍ വഴി നമുക്ക് വെബ്ബ് പേജ് കാണുവാന്‍ കഴിയുന്നു.
സാധാരണ നാം ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകളാണ് യാഹു , ഗൂഗിള്‍ എന്നിവ .
എന്നാല്‍ ഇതല്ലാതെ വേറെ സെര്‍ച്ച് എഞ്ചിന്‍ ഉണ്ടോ ?
Bing,Yebol എന്നിവ സെര്‍ച്ച് എഞ്ചിന് ഉദാഹരണങ്ങളാണ്.
ഇനി എന്തുകൊണ്ടാണ് ചിലര്‍ക്ക് സെര്‍ച് എഞ്ചിനും ബ്രൌസറും തമ്മില്‍ തെറ്റുന്നത് ?
നമുക്ക് നാം ഉപയോഗിക്കുന്ന വെബ്ബ് ബ്രൌസറില്‍ ഏത് വെബ്ബ് സൈറ്റിന്റെ പേജ് വേണമെങ്കിലും സെറ്റ് ചെയ്ത് വെക്കാം.
സെറ്റ് ചെയ്തു വെക്കുക എന്നുവെച്ചാല്‍ , ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു പി സി യിലെ ബ്രൌസര്‍ തുറക്കുമ്പോള്‍ കാണുന്ന പേജ് സെറ്റ് ചെയ്ത് വെക്കാമെന്നാണ് ഇവിടെ സൂചിപ്പിച്ചത് .
ഇങ്ങനെ സെറ്റ് ചെയ്തു വെക്കുക സാധാരണയായി സെര്‍ച്ച് എഞ്ചിനു കളുടെ വെബ്ബ് പേജ് ആയിരിക്കും .
ഇത് തിരിച്ചിലിന് സൌകര്യമേകുന്നു.
വിവിധ ബ്രൌസറുകളില്‍ ഇത്തരത്തില്‍ സെറ്റ് ചെയ്യുന്നത് വിവിധ രീതിയിലാണ് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക.
ഇനി നിങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാമോ ?
ഗൂഗിളും ഗൂഗിള്‍ ക്രോമുംതമ്മിലുള്ള വ്യത്യാസമെന്ത് ?
ശരിയായ ഉത്തരത്തിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് അര്‍ഥം
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
No comments:
Post a Comment