Thursday, November 04, 2010

287. എന്താണ് സുഖം?

എന്താണു സുഖം?
സുഖം നേടാനയി മനുഷ്യന്‍ എന്തുമാത്രംകഷ്ടപ്പെടുന്നു.
യുവാക്ക‌ള്‍ക്കിടയില്‍ ജീവിതം സുഖിക്കാനുള്ളതാണെന്ന് എന്നൊരു സിദ്ധാന്തം തന്നെരൂപപ്പെട്ടിട്ടുണ്ട്.
സുഖത്തിന് പണം ആവശ്യമാണത്രെ !!
ആ പണം സ്വരൂപിക്കാനായി മനുഷ്യന്‍ എന്തുമാത്രംനീചപ്രവര്‍ത്തികള്‍ ചെയ്യുന്നു.
മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെനിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും!! അതായത് ധാര്‍മ്മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്‍ഥം.
സുഖം ലഭിക്കാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ അവലംബിക്കുന്നു.വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ,വാഹനങ്ങള്‍,ഗൃഹോപകരണങ്ങള്‍,എന്നിവ ചിലര്‍ക്ക് സുഖം പ്രധാനം ചെയ്യുന്നു.
മനോഹരമായ മണിമാളിക,ഉയര്‍ന്ന ബാങ്ക് ബാലന്‍സ്.......എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖം നല്‍കുന്നു.
ഭക്ഷണം ,മദ്യം,മയക്കുമരുന്ന്,മദിരാക്ഷി എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖംനല്‍കുന്നു.
സിനിമ,യാത്ര,ഭക്തി,പുണ്യസ്ഥല സന്ദര്‍ശനം എന്നിവയും സുഖം നല്‍കുന്നവയത്രെ!!
മറ്റുള്ളവരെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരും കുറവല്ല.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ സുഖിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍?
സുഖവും ദുഖവും അവനവനില്‍ തന്നെയാന്ന്‌ സ്ഥിതിചെയ്യുന്നത്‌.അവനവന്റെ മനസ്സ് കൈകാര്യംചെയ്യുന്നതിനനുസരിച്ച് സുഖവും ദുഃഖവും അനുഭവപ്പെടുന്നു.അതിന് ഒരു തരത്തിലുമുള്ള പണവും ചെലവാക്കേണ്ടതില്ല.അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതില്ല.അത്തരമൊരു കഴിവുണ്ടെന്നുംഅത് വളര്‍ത്തിയെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി.
ഏതൊരവസ്ഥയിലും സുഖം കണ്ടെത്താനുള്ള മനുഷ്യന്റെകഴിവാണ് വളര്‍ത്തിയെടുക്കേണ്ടത്‌.
പ്രകൃതി നമുക്ക് ഒട്ടേറെ സുഖസൌകര്യങ്ങള്‍ പണച്ചെലവില്ലാതെ ഒരുക്കിത്തരുന്നുണ്ട്.
ദിനാരംഭത്തിന് നവോന്മേഷം പകരുന്ന പ്രഭാതങ്ങളും ആശ്വാസം പകരുന്ന സന്ധ്യകളും ആരേയും മയക്കുന്ന നക്ഷത്രാലങ്കാരിതമായ ആകാശവും വെണ്‍നിലാവുമൊക്കെ സുന്ദരങ്ങളല്ലേ?
അവ നമുക്ക് ആഹ്ലാദംതരുന്നവയല്ലേ.
അവ ഒരു വ്യക്തിക്ക് സ്വന്തമായി ഒരുക്കണമെങ്കില്‍ എത്ര കോടി പണം ചെലവഴിക്കണം.
ഇത് ഒരു മാര്‍ഗ്ഗം മാത്രമാണ്. ഈ വഴിയിലൂടെ സഞ്ചരിക്കയാണെങ്കില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍
കഴിയും.ഇങ്ങനെ,നമ്മുടെ പ്രകൃതി തരുന്ന സന്തോഷത്തെ സ്വീകരിയ്ക്കാനും ആസ്വദിയ്ക്കാനുമുള്ള മാനസീകാവസ്ഥ
വളര്‍ത്തിയെടുത്താല്‍,പിന്നെയെന്തിന് സുഖം തേടി നാം കാഷ്ടപ്പെടണം ?

No comments:

Get Blogger Falling Objects