Saturday, December 04, 2010

312. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുമുട്ടിയപ്പോള്‍ ...(ഹാസ്യം )

അങ്ങനെയൊരു സാധ്യത സങ്കല്പിച്ചാലോ ?
എന്തുകൊണ്ട് സങ്കല്പിച്ചുകൂടാ...
(അങ്ങനെയിങ്ങനെ സങ്കല്പിച്ചാല്‍ ഇങ്ങനെയങ്ങനെയായിര്‍ത്തീരുമെന്നും ഇങ്ങനെയങ്ങനെ സങ്കല്പിച്ചാല്‍അങ്ങനെയിങ്ങനെയായിത്തീരുമെന്നും അങ്ങനെയിങ്ങനെയും ഇങ്ങനെയങ്ങനെയും സങ്കല്പിച്ചാല്‍ഇങ്ങനെയങ്ങനെയായിത്തിരുമെന്നും അങ്ങനെയായിത്തീര്‍ന്നാല്‍ ഇങ്ങനെയുള്ള കാര്യത്തിന് എന്ത് ഉത്തരമാണ് ലഭിക്കുക എന്നുമൊക്കെയല്ലേ ഫിസിക്സ് ??? . എന്താ ഒന്നും മനസ്സിലായില്ലാ അല്ലേ . എങ്കില്‍ രക്ഷപ്പെട്ടു!!)
അങ്ങനെ സങ്കല്പിച്ചപ്പോള്‍ ...
രംഗം സമാഗതമായി .
ശ്രീ ന്യൂട്ടണ്‍ ഐന്‍സ്റ്റീനിനെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു.
ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായത് പ്രസിദ്ധമായ ആപ്പിള്‍ മരമായിരുന്നു.
ആപ്പിള്‍ മരത്തിനു ചുവട്ടില്‍ അവര്‍ ഇരുന്നു.
മുകളില്‍ ആപ്പിള്‍ മന്ദമാ‍രുതനില്‍ തലയാട്ടി നില്‍ക്കുന്നു.
ഇരുവരും ഒരു മേശക്കിരുവശവും കസേരയിലിരുന്നു.
ആപ്പിള്‍ മരവും ആപ്പിളൂം ആ രംഗം കണ്ട് കോരിത്തരിച്ചു.
ന്യൂട്ടണ്‍ മേശമേലിരുന്ന മന്ത്രവടി ഉപയോഗിച്ച് മേശമേല്‍ മൂന്നു പ്രാവശ്യം മുട്ടി .
ഒരു ആപ്പിള്‍ താഴേക്കുവീണു.
ന്യൂട്ടണ്‍ പുഞ്ചിരിച്ചു.
“ ഇത് എന്റെ മഹത്തായ കണ്ടുപിടുത്തം . “
ന്യൂട്ടണ്‍ പറഞ്ഞു.
ഐന്‍സ്റ്റീനും വിട്ടില്ല .
അദ്ദേഹം ന്യൂട്ടന്റെ മന്ത്രവടിയെടുത്ത് മൂന്നു പ്രാവശ്യം മുട്ടി .
വീണ്ടും ഒരു ആപ്പിള്‍ താഴെ വീഴാന്‍ തുടങ്ങിയപ്പോള്‍ ....
ഐന്‍സ്റ്റീന്‍ തന്റെ പോക്കറ്റില്‍ നിന്ന് സ്വന്തം മന്ത്രവടിയെടുത്ത് ഒരു പ്രാവശ്യം മേശമേല്‍ മുട്ടി .
താഴെക്കു വീഴുന്ന ആപ്പിള്‍ വലുതായിത്തുടങ്ങി “
ന്യൂട്ടണ്‍ അത്ഭുതപ്പെട്ടുകൊണ്ടു പറഞ്ഞൂ
“നിറുത്തൂ‍”
ആപ്പിള്‍ വീണ്ടും സാധാരണ രൂപം കൈവരിച്ചു.
“എന്താ ഇത് “ ന്യൂട്ടണ്‍ ചോദിച്ചു.
“അതോ “ ഐന്‍സ്റ്റീന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ ആപ്പിള്‍ സഞ്ചരിച്ചത് പ്രകാശപ്രവേഗത്തിലായിരുന്നു.”

വാല്‍ക്കഷണം:
1.ന്യൂട്ടന്റെ സങ്കല്പമനുസരിച്ച് ഒരു വസ്തുവിന്റെ പ്രവേഗം എത്ര ആയാലും അതിന്റെ മാസിന് വ്യത്യാസം വരുന്നില്ല. എന്നാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പ്രസ്താവിക്കുന്നത് പ്രവേഗത്തിനനുസരിച്ച് പിണ്ഡവുംവ്യത്യാസപ്പെടുന്നു എന്നാണ് . താരതമ്യേന കുറഞ്ഞ പ്രവേഗത്തില്‍ സഞ്ചരിക്കുന്ന സാധാരണ വസ്തുക്കളുടെ പിണ്ഡത്തിലുണ്ടാകുന്ന വ്യതിയാനം അവഗണിക്കത്തക്കവിധം തുച്ഛമാണ് . എന്നാല്‍ പ്രകാശത്തിന്റെ പ്രവേഗത്തോട്
അടുത്ത പ്രവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സബ്ബ് ആറ്റോമിക കണങ്ങളുടെ കാര്യത്തില്‍ പ്രവേഗമനുസരിച്ച് പിണ്ഡത്തിലുണ്ടാകുന്ന വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ് . പ്രവേഗം കൂടുന്നതിനനുസരിച്ച് പിണ്ഡവും വര്‍ദ്ധിക്കുന്നുഎന്നും വസ്തുവിന്റെ പ്രവേഗം പ്രകാശപ്രവേഗത്തിനു തുല്യമാകുമ്പോള്‍ അതിന്റെ പിണ്ഡം അനന്തമായിത്തീരുന്നുഎന്നുമാണ് അപേക്ഷികസിദ്ധാന്തം പ്രസ്താവിക്കുന്നത് .
2. മാസുകൂടുമ്പോള്‍ വ്യാപ്തം കൂടുമോ ?
3. വ്യാപ്തം കൂട്ടാതെ മാസുകൂട്ടുവാന്‍ മാര്‍ഗ്ഗമുണ്ടോ ?

No comments:

Get Blogger Falling Objects