Saturday, August 14, 2010

247. നിങ്ങളുടെ ബ്ലോഗിൽ JAVASCRIPT ഉപയോഗിച്ച് Mouse Over Text Box ഉണ്ടാക്കാം!

ബ്ലോഗിൽ പലപ്പോഴും എഴുതുമ്പോൾ അതിന്റെ വിശദീകരണങ്ങൾ മൌസ് കൊണ്ടുവന്നുവെക്കുമ്പോൾ കണ്ടാൽ എങ്ങനെയിർക്കും . പലർക്കും അത് ഒരു സഹായമാണ്.
താഴെ കൊടുത്തിരിക്കുന്ന അക്ഷരത്തിൽ മൌസ് കൊണ്ടുവന്നുവെക്കൂ
ഇവിടെ മൌസ് കൊണ്ടുവന്നുവെക്കൂ(ex:1)
ഏതാനും സെക്കൻഡ് കഴിഞ്ഞ് എടുക്കൂ
ഇത് നിങ്ങളുടെ ബ്ലോഗിൽ ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
അതിനായി താഴെ ക്ലിക്ക് ചെയ്താൽ എല്ലാം സെലക്ട് ആകും ഇവിടെ Background Color, Height , Width ,എന്നിവയിൽ വ്യത്യാസം വരുത്തി Textbox നെ ആകർഷകമാക്കാം .

/
Click Here to view another example

Tuesday, August 10, 2010

246. Do You Want to know Your I.P Address ?

Click Here to Reach that Page

Also Click the side bar link.

245. മലയാളം ടൈപ്പ്റൈറ്റിംങ്ങില്‍ കൂടുതല്‍ പുതുമയോടെ കീമാന്‍


മലയാളം ടൈപ്പ്റൈറ്റിംങ്ങില്‍ കൂടുതല്‍ പുതുമയോടെ കീമാന്‍. Web Browser-കളിലും M.S. Word, Photo Shop തുടങ്ങിയ നിരവധി പ്രോഗ്രം സോഫ്റ്റ്വെയറുകളിലും കാര്‍ത്തിക, അഞ്ജലി തുടങ്ങിയ യൂണിക്കോ ഫോണ്ടുകള്‍ ഉപയോഗിച്ചും, “ML_TT Keyboard(ASCII)” ഉപയോഗിച്ചും വളരെ ലളിതമായ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നുവെന്നത് കൂടുതല്‍ പ്രയോജനകരമായിരിക്കുന്നു.
Click Here for More Information


 Some Screen Shots are below

Monday, August 09, 2010

244. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പ്രശ്നങ്ങള്‍ (രണ്ടാം ഭാഗം ..........)

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പ്രശ്നങ്ങള്‍ ഒന്നാം ഭാഗത്തിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
.............അങ്ങനെ തിങ്കളാഴ്ച വന്നെത്തി.
ഉച്ചവരെ വണ്‍ ഡേ വെരിഫിക്കേഷന്‍ പ്രശ്നങ്ങള്‍ ........
ഉച്ചക്കുശേഷം സ്കൂളില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാമെന്നു തീരുമാനിച്ചു
പ്രിന്‍സിപ്പലില്‍ നിന്ന് അനുമതിയും മുന്‍‌കൂര്‍ ജാമ്യവും വാങ്ങി.
മുന്‍‌കൂര്‍ ജാമ്യം വാങ്ങുവാന്‍ കാരണം ....
പാര്‍ട്ടീഷന്‍ പ്രശ്നത്തില്‍ അപാകതയുണ്ടായാല്‍ ........
നിലവിലുള്ള മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു പ്രശ്നം സംഭവിക്കുമല്ലോ..
അതോര്‍ക്കുമ്പോള്‍ ഒരു പേടി....
8 ജി. ബി ഡിവിഡിയില്‍ നിന്ന് റൈറ്റ് ടു ഡിസ്ക് കൊടുത്ത് കോപ്പിചെയ്ത ഡി .വി .ഡി കൈയ്യിലുണ്ട്.
അപ്പോഴും വാസുദേവന്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം ഓര്‍മ്മവന്നു
“ആദ്യം 20 ജി ബി ഫ്രീ സ്പേസ് ഉണ്ടാക്കിയിടൂ.എന്നിട്ട് ആ ഫ്രീ സ്പേസ് ഡെലിറ്റ് ചെയ്യൂ . അപ്പോള്‍ പിന്നെ ഒരു പ്രശ്നവുമില്ല.”
ശരി തന്നെയല്ലേ . ഒഴിവുള്ള സ്ഥലത്ത് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വയം കയറിക്കോളും ; ആ ഓപ്‌ഷന്‍ തെരഞെടുത്താല്‍ അത്തരത്തില്‍ ലോജിക്കോടെ ചിന്തിക്കുമോള്‍ കാര്യം മനസ്സിലായപോലെ .
പ്രിന്‍സിപ്പല്‍ പറഞ്ഞത് പത്താ‍മത്തെ കമ്പ്യൂട്ടറാണ്.
അതിന്റെ എഫ് ഡ്രൈവ് വിന്‍ഡോസില്‍ കയറി ഒഴിവാക്കി.
എഫ് ഡ്രൈവ് ശൂന്യം .
ആത്മവിശ്വാസത്തോടെ ഡി വി ഡി ഡ്രൈവിലിട്ടു.
“ ഇന്‍സ്റ്റാള്‍ മെസേജ് വന്നു”
ഇന്‍സ്റ്റാള്‍ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്തു.
അപ്പോഴുണ്ട് വീണ്ടു ഇന്‍സ്റ്റാള്‍ മെസേജ് വീണ്ടും വരുന്നു.
എയ് എന്തു പറ്റി ?
ക്ഷീരബല ശരണം !
ആവര്‍ത്തനം പലവട്ടം
ഗുണം കാണുന്നില്ല!
അപ്പോള്‍ ഒരു കാര്യം ചെയ്യാം ?
ഇനി അടുത്ത ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യാം
“മാനുവലി റീ ബൂട്ട് ദി കമ്പ്യൂട്ടര്‍ “
റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്തു.
വീണ്ടും ആവര്‍ത്തനം പലവട്ടം
ഒരു രക്ഷയുമില്ല.
എങ്കില്‍ അടുത്ത ഓപ്‌ഷന്‍ തന്നെ ശരണം ?
“ സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്റ്റു”
വീണ്ടും ആവര്‍ത്തനം
ഒരു വ്യത്യാസവുമില്ല.
അപ്പോഴാണ് വേറെ ഒരു ചിന്ത മനസ്സില്‍ വന്നത് ?
ഫസ്റ്റ് ബൂട്ട് ഡിവൈസ് ചെക്ക് ചെയ്തിട്ടുണ്ടോ ?
ശ്ശെ എന്തൊരു മടയന്‍ ?
സ്വയം നെഗറ്റീവ് ആയി ഒന്നു പുകഴ്‌ത്തി.
രണ്ടുമൂന്നു തവണ അതിന്റെ പ്രതിധ്വനി മാറ്റൊലി കൊണ്ടൂ.
ഭാഗ്യത്തിന് മാറ്റൊലി സ്വന്തം മനസ്സില്‍ മാത്രമായി .
ഉടന്‍ തന്നെ ഡി വി ഡി പുറത്തെടുത്തു.
റീ സ്റ്റാര്‍ട്ട് കൊടുത്തു.
അങ്ങനെ എഫ് 2 അടിച്ച് സെറ്റപ്പില്‍ കയറി .
നോക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല .
ഫസ്റ്റ് ബൂട്ട് ഡിവൈസ് സി ഡി
സെക്കന്‍ഡ് ബൂട്ട് ഡിവൈസ് ഹാര്‍ഡ് ഡിസ്ക്
തേര്‍ഡ് ബൂട്ട് ഡിവൈസ് ഫ്ലോപ്പി..
ട്രെയിനിംഗ് ക്ലാസില്‍ പഠിപ്പിച്ചതോര്‍മ്മവന്നു.
ബൂട്ട് ചെയ്തു വരുമ്പോള്‍ .....
സി ഡി ഡ്രൈവിലുണ്ടെങ്കില്‍ അതില്‍ നിന്ന് ബൂട്ട് ചെയ്തു വരിക
ഡ്രൈവില്‍ സി ഡി ഇല്ലെങ്കില്‍ .....
പിന്നെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ബൂട്ട് ചെയ്തു വരിക ....
തേറ്ഡ് ബൂട്ടിംഗ് ഡിവൈസ് ഫ്ലോപ്പി ആക്കിയില്ലെങ്കിലും കുഴപ്പമില്ല.
പഠിച്ചത് അതുപോലെ തന്നെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറില്‍ ഉണ്ട് .
എന്നീട്ടും ആശാന്‍ സി ഡി യില്‍ നിന്ന് ബൂ‍ട്ട് ചെയ്യുന്നില്ല.
അധിക സമയം ഇതിനെ കുറിച്ച് തല പുകയേണ്ടി വന്നില്ല.
ബെല്ലടിച്ചു.
ക്ലാസ് ഉണ്ട്.
പിന്നേന്ന്
അടുപ്പിച്ച് മൂന്നു ദിവസം ട്രെയിനിംഗ് ആണ് .
അഷറഫ് മാഷിനോട് 10.4 ഡി വി ഡി കൊണ്ടുവരണമെന്ന് ഓര്‍മ്മിപ്പിച്ചു.
പിറ്റേന്ന് ട്രെയിനിംഗ് ക്ലാസിലെത്തിയപ്പോള്‍.....
അഷറഫ് മാഷും ജോബ് ‌സണ്‍ മാഷൂം ഉണ്ട് .
അവര്‍ രണ്ടു പേരാണ് ഇനിയത്തെ ക്ലാസ് കൈകാര്യം ചെയ്യുന്നത് .
ഉച്ചസമയത്തെ ഇന്റര്‍വെല്ല്ലില്‍ ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പ്രശ്നങ്ങള്‍ക്ക് - സംശയങ്ങള്‍ക്ക് - പരിഹാരം തരണമെന്ന് സ്വകാര്യത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഉച്ചസമയം ..........
അഷറഫ് മാസ്റ്റര്‍ ലാപ് ടോപ്പില്‍ നിന്ന് 10.4 ന്റെ ഇമേജ് റൈറ്റ് ചെയ്തു തന്നു .
അപ്പൊള്‍ ഞാന്‍ സംശയം പ്രകടിപ്പിച്ചു...
ഇത് ശരിയാവുമോ ?
ഇതു കേട്ട ജോബ് സണ്‍ മാഷ് തന്റെ കൈവശമുള്ള 10.4 ന്റെ ഡി വി ഡി തന്നു പറഞ്ഞു
“ശരിയായില്ലെനില്‍ ഇത് ട്രൈ ചെയ്യ് “
വൈകീട്ട് വീട്ടിലെത്തി .
സമയം ഒട്ടും കളഞ്ഞില്ല
മുന്‍പേ തന്നെ പാര്‍ട്ടീഷന്‍ ഫ്രീ ആക്കി ഇട്ടിരുന്നല്ലോ ?
10.4 ഡ്രൈവിലിട്ടൂ.
ഇന്‍സ്റ്റാള്‍ ഓപ്പ്ഷന്‍ കൊടുത്തു.
റീബൂട്ട് ഓപ്‌ഷന്‍ വന്നു
അത് സെലക്ട് ചെയ്തു.
കമ്പ്യൂട്ടര്‍ റീ ബൂട്ട് ചെയ്തു.
ആശ്വാസം ........
ഭാഷ , രാജ്യം , കീ ബോര്‍ഡ് ലേ ഔട്ട് ( യു എസ് എ ) എന്നിവ സെലക്ട് ചെയ്തു.
പാര്‍ട്ടീഷന്‍ വന്നു .
യൂസ് ഫ്രീ സ്പേസ് കൊടുത്തു .
ശരിയാവുന്നില്ല .
സ്വാപ്പ് ഏരിയ കൊടുത്താല്‍ മൌണ്ട് പോയിന്റ് വരുന്നില്ല.
യൂസ് ഏസിനു പകരം ext4 കൊടുക്കുകയാണെങ്കില്‍ താഴെ Mount point വരുന്നുണ്ട് .
അപ്പോള്‍ വേണമെങ്കില്‍ / ( റൂട്ട് ) തെരഞെടുക്കാം
വാസുദേവന്‍ മാഷിനെ ഫോണില്‍ വിളിച്ചൂ
സമയം വൈകീട്ട് ആറുമണി
മാഷെ , ബസ്സിലാണോ
അതെ എന്നുത്തരം
എന്നാല്‍ പിന്നെ വിളിക്കാം മാഷേ
ബസ്സില്‍ , അതും ഈ തിരക്കുള്ള സമയത്ത് മാഷിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ
ഇനിയെന്തു ചെയ്യും
സ്വന്തമായി തീരുമാനമെടുക്കുകതന്നെ!!
ext4 ഉം / ഉം തെരഞ്ഞെടുത്തു.
അപ്പോഴും ഡയലോഗ് ബോക്സ് പ്രശ്നക്കാരനായി മാറി
അവന്‍ പറയുകയാണ്
“സ്വാപ്പ് ഏരിയ തെരഞ്ഞെടുക്കാത്തതിനാല്‍ ഇനി മുന്നോട്ടുപോകാന്‍ പ്രയാസമാണെന്ന് “
എന്നു വെച്ചാല്‍ മുന്നോട്ടു പോകാന്‍ പറ്റില്ല എന്നു തന്നെ അര്‍ത്ഥം
അപ്പോള്‍ മുന്‍‌കൂര്‍ പ്രിപ്പറേഷന്‍ ചെയ്തുവെച്ചതു നന്നായി എന്നു തോന്നി
ബയോസ് , ബൂട്ട് ലോഡര്‍ , ഗ്രബ് , സ്വാപ്പ് ഏരിയ , ext3 , ext4 , ntfs , fat എന്നിവയെക്കുറിച്ച് അല്പസ്വല്പം വിവരം നെറ്റില്‍കയറി പരതിയതിനാല്‍വലിയ പരിഭ്രമം തോന്നിയില്ല; ഈ ഡയലോഗ് കണ്ടിട്ട് .
എന്തായാലും സ്വാപ്പിനുവേണ്ടി സ്വല്പം സ്ഥലം കൊടുക്കുകതന്നെ .
ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ ?
രണ്ട് ഹാര്‍ഡ് ഡിസ്ക് അല്ലേ സിസ്റ്റത്തില്‍ ഉള്ളത് ?
അങ്ങനെ സ്വാപ്പ് ഏരിയ എം ബി യില്‍ കൊടുത്തു.
പിന്നെ ഫോര്‍വേഡ്...............
വീണ്ടും വീണ്ടും മുന്നോട്ട്
ഇനിനിടക്ക് ഒരോ സ്ക്രീന്‍ മാറി മാറീ വരുമ്പോളും ആള്‍ട്ട് പ്രിന്റ് സ്ക്രീന്‍ ഉപയോഗിച്ച് സ്ക്രീന്‍ ഷോട്ട് എടുത്തിരുന്നു.
( പക്ഷെ , പിന്നെ അതിനെ കണ്ടില്ല; ഡെസ്ക് ടോപിലാണ് സേവ് ചെയ്തതെങ്കിലും ? എങ്ങേനെ അതിനെ ലഭിക്കും എന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ വലിയ ഉപകാരാ‍മായി )
പോകട്ടങ്ങനെ പോകട്ടെ
ഹാവും ആശ്വാസമായി .
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ തുടങ്ങി.
അതും നൂറല്ല
200 ന് അപ്പുറം
സംഗതി ശരിയായപ്പോള്‍ ..............
വാസുദേവന്‍ മാഷെ വിളിച്ച് നന്ദി പറഞ്ഞു,
ഉബുണ്ടു തുറന്ന് പല സോഫ്റ്റ് വെയറുകളും തുറന്നു നോക്കി.
പക്ഷെ ഒരു പ്രോബ്ലം ?
നെറ്റ് കിട്ടുന്നില്ല?
അനില്‍@ ബ്ലോഗിന്റെട്യൂട്ടോറിയല്‍ നോക്കി എഴുതിവെച്ചത് എടുത്തു

റൂട്ട് ടെര്‍മിനല്‍ തുറന്ന്
sudo su ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി
തുടര്‍ന്ന് മുന്നോട്ടു പോയപ്പോള്‍ നെറ്റ് കിട്ടി .
ഇപ്പോള്‍ നല്ല ആശ്വാസം ഇനി സ്കൂളില്‍ ചെന്നാലും ഇന്‍സ്റ്റാള്‍ ചെയ്യാം
ട്രെയിനിംഗ് കഴിഞ്ഞുള്ള വെള്ളിയാഴ്ച്
ഉച്ചസമയത്ത് ലാബില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് തീരുമാനമെടുത്തു.
കൂട്ടിന് രാജേഷ് മാഷിനെ വിളിച്ചു
അങ്ങനെ 10.4 ഡി വി ഡി ഡ്രൈവിലിട്ടു.
രാജേഷ് മാഷ് ആകാംഷയോടെ സ്ക്രീന്‍ ഷോട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു..
അങ്ങനെ മുന്നോട്ട് നീങ്ങി .
ഫ്രീ സ്പേസ് 17 ജി ബി യേ ഉള്ളു
അതിനാല്‍ അതില്‍ വെച്ച് ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് തീരുമാനിച്ചു,
അപ്പോള്‍ ഡൈവ് എറര്‍ ഡയലോഗിന്റെ രൂപത്തില്‍ പ്രത്യക്ഷമായി !
എന്തായാലും സ്കിപ് ചെയ്തു.
വീണ്ടും ഡ്രൈവ് എറര്‍ ഡയലോഗിന്റെ രൂപത്തില്‍ ....
മുന്നോട്ടു പോയി ..
അവസാനം സിസ്റ്റം ഹാങ് ആയി .
മൌസ് അനങ്ങുന്നില്ല.
വാസു ദേവന്‍ മാഷെ വിളിച്ചു
റേഞ്ച് ഇല്ല
ജോബ് സണ്‍ മാഷിനെ വിളിച്ചു
കാര്യം പറഞ്ഞു
വീണ്ടു ഒന്നു കൂടി ട്രൈ ചെയ്യുക തന്നെ .
എന്തായാലും അപ്പോള്‍ എഫ് ഡ്രൈവ് ഡിലിറ്റ് ചെയ്തുഒഴിവാക്കി
അതിനാല്‍ തന്നെ പാര്‍ട്ടിഷന്‍ 20 ജി ബി കൊടുത്തു
സ്വാപ്പ് ഏരിയായും കൊടുത്തു.
മുന്നോട്ട് ................
മുന്നോട്ട് ......................
ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ആയിത്തുടങ്ങി 113 % ആയപ്പോള്‍ ...........
സിസ്റ്റം വീണ്ടും ഹാങ് ...
വീണ്ടും ആവര്‍ത്തനം .....
ഇപ്പോള്‍ ഹാങ് ആയത് 211 % ആയപ്പൊള്‍
എന്തു ചെയ്യും ....
അപ്പോള്‍ ബെല്‍ മുഴങ്ങി .... അതിനാല്‍ തന്നെ തീരുമാനമായി ..
ക്ലാസില്‍ പോകുക തന്നെ
അടുത്ത ദിവസം കുഴപ്പമില്ലാത്ത ഡ്രൈവ് ഉള്ള കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് തീരുമാനവുമെടുത്തു.
വാല്‍ക്കഷണം:
ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പ്രശ്നങ്ങള്‍ ഒന്നാം ഭാഗത്തിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
Get Blogger Falling Objects