മാഷ് അന്നും പതിവുപോലെ അഞ്ചാം ക്ലാസ് എ യില്‍ എത്തി .
ആദ്യത്തെ ചടങ്ങായ പ്രസന്റ് എടുക്കല്‍ തുടങ്ങി .
കുട്ടികള്‍ ഒരോരുത്തരായി പ്രസന്റ് സാര്‍ എന്നു പറഞ്ഞു തുടങ്ങി .
അങ്ങനെ ആ ചടങ്ങ് നടക്കുമ്പോള്‍ ...
ഒരു കുട്ടി മാത്രം !
“ഹാജര്‍” എന്ന പദമാണ് ഉപയോഗിച്ചത് .
അതു പറഞ്ഞു കഴിഞ്ഞതും ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി .
മാഷ് ഹാജര്‍ എന്നു പറഞ്ഞ കുട്ടിയെ തറപ്പിച്ചു നോക്കി.
രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന മഹേഷാണ് ഇപ്പണി പറ്റിച്ചതെന്ന് മനസ്സിലാക്കി.
ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ ക്ലാസ് കുഴപ്പമാക്കിയല്ലോ ഇവന്‍ .
“എണീറ്റു നില്‍ക്കെടാ “ മാഷ് ഉറക്കെ പറഞ്ഞു.
മഹേഷ് ഒന്നുമറിയാത്തവനെപ്പോലെ എണീറ്റു നിന്നു.
അപ്പോഴാണ് മാഷിന് ഇനി അവന്റെ നേരേ മുന്നേറാന്‍ പറ്റില്ല എന്നു മനസ്സിലായത് .
അവന്റെ നേരെ ‘ഹാജര്‍‘ എന്നു പറഞ്ഞതിന് വഴക്കുപറയാന്‍ വകുപ്പ് ഇല്ലല്ലോ
എന്തു പറഞ്ഞാണ് അവനെ ഒതുക്കുക .
എന്തായാലും മാഷ് പറഞ്ഞു
“എന്തടാ ഇത് ? എല്ലാവരും പ്രസന്റ് സാര്‍ എന്നു പറയുമ്പോള്‍ നീ മാത്രം ക്ലാസില്‍ കുഴപ്പമുണ്ടാക്കാന്‍ ഒരു ഹാജര്‍ “
മഹേഷ് ഒന്നും മിണ്ടുന്നില്ല
“അത് ടിന്റു മോന്‍ സ്റ്റൈലാ മാഷേ “ ബാക്ക് ബഞ്ചിലിരുന്ന ആകാശ് വിളിച്ചൂ പറഞ്ഞു.
“ടിന്റു മോന്‍ സ്റ്റൈലോ ” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
“മാഷേ ഇത് നോക്കിയേ ” മുന്‍ ബെഞ്ചിലിരുന്ന വിദ്യുത് ചുമരിലേക്ക് ചൂണ്ടിക്കാട്ടി.
മാഷ് നോക്കിയപ്പോള്‍ , ടിന്റു മോന്റെ വലിയ ഒരു പോസ്റ്റര്‍ ചാര്‍ട്ട് പേപ്പറില്‍ ഞാത്തിയിട്ടിരിക്കുന്നു.
“ആരടാ ഇത് ഞാത്തിയിട്ടേ” മാഷ് ചൂടായി .
“ മാഷിനോട് അനുവാദം ചോദിച്ചാ ഞാത്തിയിട്ടേ “ വിവേക് എണീറ്റു നിന്നു പറഞ്ഞു.
“എന്നോട് ചോദിച്ചെന്നോ ” മാഷ് കോപാകുലനായി .
“ മാഷേ , അതും ടിന്റു മോന്‍ സ്റ്റൈലിലാ മാഷിനോട് ചോദിച്ചേ ” ആകാശ് പറഞ്ഞു .
“എന്നു വെച്ചാല്‍ ?” മാഷ് മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു
“അതായത് ” ആകാശ് വിശദീകരിച്ചൂ “ഒരു ചിത്രം ഞാത്തിയിടട്ടേ എന്ന് മാഷിനോട് ചോദിച്ചൂ ; ടിന്റു മോന്റെയാണ് ചിത്രം എന്ന് പറഞ്ഞില്ല.”
“മാഷേ ഇതുകണ്ടോ ?” ആകാശ് ചൂണ്ടിക്കാണിച്ചു “
മാഷ് നോക്കി
ഭിത്തിയില്‍ പതിപ്പിച്ച മഹദ് വചനങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ??
നിറ കുടം തുളുമ്പില്ല എന്നത് നിറവയര്‍ തുളുമ്പില്ല എന്നാക്കി മാറ്റിയിരിക്കുന്നു
“ഇതും ടിന്റുമോന്‍ സ്റ്റൈലാ മാഷേ “
മാഷ് ഒന്നും പ്രതികരിച്ചില്ല.
മാഷിന് ഒരു കാര്യം ഉറപ്പായി .
ടിന്റുമോന്‍ ക്ലാസിനെയാകെ ബാധിച്ചിരിക്കുന്നു.
കുട്ടികളുടെ വിനയം , ബഹുമാനം എന്നിവ നഷ്ടപ്പെട്ട് കുസൃതി ത്തരങ്ങള്‍ ഒപ്പിക്കുന്ന - ടിന്റുമോനെ പ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന - ഒരു സ്വഭാവം ക്ലാസില്‍ പൊതുവെ വന്നിരിക്കുന്നു
ഇത് എങ്ങേനെ ഇല്ലാതാക്കാം ?
മാഷ് ചിന്തിച്ചു
* * * * * * * * *
* * * * * * * * *
* * * * * * * * *
സ്ഥലം : സ്റ്റാഫ് റൂം
ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയം .
മാഷ് ടിന്റു മോനുമായി ബന്ധപ്പെട്ട , അഞ്ചാം ക്ലാസ് എ യില്‍ ഉണ്ടായ സംഗതികള്‍ മാഷ് പൊതുവെ പറഞ്ഞു.
മാഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതേ ഉള്ളൂ; വ്യാകരണം ടീച്ചര്‍ പറഞ്ഞു.
“മാഷ് പറഞ്ഞത് അപ്പടി ശരിയാ. എന്റെ ക്ലാസായ ഏഴ് സിയില്‍ പിള്ളേരൊക്ക് എന്ത് ചോദിച്ചാലും തറുതലയേ പറയൂ.“
“പിള്ളേരെ പറഞ്ഞീട്ട് ഒരു ഫലവും ഇല്ല . രക്ഷിതാക്കളെ - അമ്മമാരെ - വേണം പറയാന്‍ ” വൃത്തം ടീച്ചര്‍ പറഞ്ഞു.
“അതെന്താ അങ്ങേനെ” മാഷ് ചോദിച്ചു .
“കഴിഞ്ഞ ദിവസം ടിന്റുമോന്‍ സ്റ്റെലില്‍ മറുപടി പറഞ്ഞതിന് ഒന്നു രണ്ടുപേരുടെ അമ്മമാരെ ഞാന്‍ വിളിപ്പിച്ചു.കാര്യം പറഞ്ഞു. ചോദിച്ചതിനൊക്കെ മോന്‍ തറുതലയാ പറയുന്നതെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മമാരുടെ സന്തോഷം കാണണം . തങ്ങളുടെ മക്കള്‍ ടിന്റുമോനെപ്പോലെയാകുന്നതില്‍ സന്തോഷിക്കുകയാ അവര്‍ ചെയ്തത് .” വൃത്തം ടീച്ചര്‍ വിശദീകരിച്ചു.
“ഈ വക കാര്യങ്ങളൊക്കെ അദ്ധ്യാപക സംഘടനകള്‍ അറിയുന്നില്ലേ ” യൂണിയന്‍ മാഷ് ആത്മഗതമായി പറഞ്ഞു
“ഇക്കണക്കിനു പോയാല്‍ ടിന്റുമോനെ അനുകരിച്ച് സ്കൂള്‍ പിള്ളേര്‍ നശിച്ചുപോകും .” സന്മാര്‍ഗ്ഗം മാഷ് പറഞ്ഞു
“ഇതിനെന്താ ഒരു പരിഹാരം ?” മാഷ് ചോദിച്ചു
വൃത്തം ടീച്ചര്‍ സ്വന്തം സീറ്റില്‍ നിന്ന് എണീറ്റു നിന്നു പറഞ്ഞു
“ ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം ”
“അതിനിപ്പോ എന്താ ചെയ്യാ ? ” എന്നായി മാഷ്
“ നമുക്ക് ഹെഡ് മാഷിനോട് വിവരം പറഞ്ഞ് ടിന്റു മോന്‍ നിരോധനം ഇപ്പോള്‍ തന്നെ നടപ്പില്ലാക്കാം ” വൃത്തം ടീച്ചര്‍ ആഹ്വാനം ചെയ്തു.
* * * * * * * * *
* * * * * * * * *
* * * * * * * * *
തുടര്‍ന്ന് എല്ലാവരും കൂടി ഹെഡ് മാഷുടെ റൂമിലെത്തി .
ഹെഡ് മാഷ് ഊണുകഴിന്നുള്ള പതിവുമയക്കത്തിലായിരുന്നു.
സ്കൂളിലെ എല്ലാ മാഷമ്മാരേയും ടീച്ചര്‍ മാരേയും കണ്ടപ്പോള്‍ ഹെഡ് മാഷ് ഞെട്ടിയെണീറ്റു .
“എന്താ എല്ലാവരും ? ”
ഹെഡ് മാഷ് ചോദിച്ചു.
വ്യാകരണം ടീച്ചര്‍ അച്ചടി ഭാഷയില്‍ പ്രശ്നം കടുകട്ടിയായി അവതരിപ്പിച്ചൂ.
വ്യാകരണം ടീച്ചര്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വൃത്തം ടീച്ചര്‍ കര്‍ക്കശമായി പറഞ്ഞു
“അതിനാല്‍ സാറേ , നമ്മുടെ സ്കൂളില്‍ ടിന്റു മോനെ നിരോധിക്കണം .ഇന്നു തന്നെ അസംബ്ലി വിളിച്ചൂ കൂട്ടി ഇക്കാര്യം പറയണം ”
ഹെഡ് മാഷ് ഒന്നും മിണ്ടുന്നില്ല
ഹെഡ് മാഷിന്റെ മുഖത്ത് ഇതൊക്കെ കേട്ടീട്ടും ഒരു കള്ളച്ചിരി പ്രകടമായത് എല്ലാവരും അത്ഭുതത്തൊടെ ദര്‍ശിച്ചു .
പെട്ടെന്നാണ് വൃത്തം ടീച്ചര്‍ അത് കണ്ടത്
“ ദേ , ഹെഡ് മാഷിന്റെ മേശപ്പുറത്ത് “ടിന്റുമോന്‍ ഫലിതങ്ങള്‍“ എന്ന പുസ്തകം കിടക്കുന്നു. ” വൃത്തം ടീച്ചര്‍ ഉറക്കെ വിളിച്ചൂ പറഞ്ഞു.
“ഹെഡ് മാഷും ടിന്റു മോന്റെ ആരാധകനാണെന്നോ ?” യൂണിയന്‍ മാഷിന് അത്ഭുതം അടക്കിവെക്കാനായില്ല
പെട്ടെന്ന് ഹെഡ് മാഷിന്റെ മുറിയില്‍ ഉച്ചത്തില്‍
“ടിന്റു മോന്‍ റോക്സ് , “ടിന്റു മോന്‍ റോക്സ് ,“ടിന്റു മോന്‍ റോക്സ് “ എന്ന റിംഗ് ടോണ്‍ ഉച്ചത്തില്‍ ശബ്ദിച്ചു.
അത് ഹെഡ് മാഷിന്റെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു.
Tintu Mon Related Posts
1. ടിന്റു മോന്‍ കഥകള്‍

No comments:
Post a Comment