Monday, March 07, 2011

342. കമ്പ്യൂട്ടറൈസ്‌ഡ് കിച്ചണ്‍ മെഷീന്‍ 65 - ആവശ്യക്കാര്‍ ബുക്ക് ചെയ്യുക

ഇതാ കിക്കിയോ കമ്പനിയുടെ പുതിയ പാചക ഉപകരണമായ ‘കിച്ചണ്‍ മെഷീന്‍ 65( കമ്പ്യൂട്ടറൈസ്‌ഡ് ) ‘വിപണിയിലെത്തിയിരിക്കുന്നു.
ആവശ്യക്കാര്‍ ഉടന്‍ ബുക്ക് ചെയ്യുക .

ഇതു വാങ്ങിയാല്‍ നിങ്ങള്‍ക്ക് അടുക്കളയോട് വിട ചോല്ലാം.!!

രുചികരമായ വിഭവങ്ങള്‍ ഞൊടിയിടെ നിങ്ങളുടെ വിരല്‍ തുമ്പില്‍!!

അതെ അവിശ്വസിനീയമാണെന്നു തോന്നാം ; എങ്കിലും യാഥാര്‍ത്ഥ്യം അതാണ്.

1001 ഡോളറാണ് പ്രാരംഭവില .

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ 100 ഡോളര്‍ കുറവ് നല്‍കിയാല്‍ മതി.

എന്താണ് ഈ കിച്ചണ്‍ മെഷീന്‍ 65 ന്റെ പ്രത്യേകത ?

കണ്ടാല്‍ വലുപ്പത്തില്‍ ഇത് മൂന്നു വാഷിംഗ് മെഷീന്‍ കൂട്ടിവെച്ച പോലെ ഇരിക്കും .

പ്രവര്‍ത്തനമൊക്കെ ഏതാണ് വാഷിംഗ് മെഷീനിന്റെ പോലെത്തന്നെയാണ് .

പക്ഷെ , ചില കാര്യങ്ങള്‍ കൂടുതലായുണ്ട്.

ഇതിനോടുകൂടി ഒരു കമ്പ്യൂട്ടര്‍ ഘടിപ്പിച്ചീട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .

വേറൊരു പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിന്റെ ‘സ്റ്റോറേജ് ‘ യൂണിറ്റാണ് .

അതില്‍ നമുക്ക് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ളവ വസ്തുക്കള്‍ ( മുളക് , മല്ലി .. ഉപ്പ് , പഞ്ചസാര , പാല്‍ , ചായപ്പോടി , പച്ചക്കറികള്‍ ,

മാംസം , മത്സ്യം .... ) വിവിധ ഡ്രൈവുകളിലായി മുന്‍പേ തന്നെ വെച്ചിരിക്കണം.

അഥവാ സ്റ്റോര്‍ ചെയ്തിരിക്കണം എന്നര്‍ത്ഥം.

ഈ സ്റ്റോറേജ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത് ഒരു റഫ്രിജറേറ്ററിനകത്താണ് എന്നത് ഈ കിച്ചണ്‍ മെഷീനിന്റെ പ്രത്യേകതയാണ്.

ഔട്ട് പുട്ട് ഭാഗം ഒരു വലിയ പാത്രമാണ്.

ഈ മെഷീന്റെ പ്രവര്‍ത്തനം വളരേ ലളിതമാണ് .

എന്താണ് നമുക്ക് ആവശ്യമുള്ളതെന്നുവെച്ചാല്‍ അത് കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ മോനിറ്ററില്‍ കാണുന്ന

ഭക്ഷ്യവസ്തുവിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയൊ ചെയ്താല്‍ മതി.

ആവശ്യമുള്ള ആഹാരത്തിന്റെ അളവും നാം എന്റര്‍ ചെയ്യേണ്ടതുണ്ട് .

അപ്പോള്‍ ഗ്യാസിലാണോ , വൈദ്യതിയിലാണോ , ഇന്‍ഡക്ഷന്‍ ഹീറ്റര്‍ ഉപയോഗിച്ചാണോ , മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാണൊ എന്ന് ഒരു

റേഡിയോ ബട്ടണ്‍ ഉള്ള ഡയലോഗ് ബോകസ് വരും .

അപ്പോള്‍ അനുയോജ്യമായതിനു നേരെ സെലക്റ്റ് ചെയ്യുക .

( ഗ്യാസില്‍ ഈ ഉപകരണം വര്‍ക്ക് ചെയ്യണമെങ്കില്‍ ഉപകരണവുമായി ഗ്യാസ് സിലിണ്ടര്‍ ബന്ധിപ്പിക്കേണ്ടതാണ് )

എന്റര്‍ കീ അമര്‍ത്തുക

നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് കാത്തിരിക്കുക .

ഔട്ട് പുട്ട് യൂണിറ്റിന്റെ വാതില്‍ തുറക്കുന്നതു കാണാം .

അതാ വരുന്നു നിങ്ങള്‍ ആവശ്യപ്പെട്ട ആഹാരം !!.

ഉദാഹരണത്തിന് നമുക്ക് വേണ്ടത് സാമ്പാര്‍ ആണെങ്കില്‍......

നാം സാമ്പാര്‍ 500 ഗ്രാം എന്നു ടൈപ്പ് ചെയ്യുക .

അപ്പോള്‍ അഞ്ചുമിനിട്ടിനകം ഔട്ട് പുട്ട് യൂണിറ്റിലെ പാത്രത്തില്‍ 500 ഗ്രാം സാമ്പാര്‍ എത്തുകയായീ.!!

പക്ഷെ , ഓര്‍ക്കുക ഒരു കാര്യം !

ഇങ്ങനെ സാമ്പാറിനുവേണ്ട വസ്തുക്കളെല്ലാം സ്റ്റോറേജ് യൂണിറ്റില്‍ സംഭരിച്ചുവെച്ചിരിക്കണം.

അല്ലാത്തപക്ഷം , സമ്പാര്‍ എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ അതിനുവേണ്ട ‘ ഇന്നയിന്ന‘ സാധനങ്ങള്‍ ഇല്ല എന്ന് മോണിറ്ററില്‍ എഴുതി

കാണിക്കും.

അടുത്തതായി , അതിനു താഴെ വേറെ ഒരു ചോദ്യവും വരും ?

ഇത് ഇല്ലാതെയുള്ള സാമ്പാര്‍ മതിയോ എന്ന് ?

‘യെസ് ‘എന്ന് ഉത്തരം നല്‍കിയാല്‍ പ്രസ്തുത വസ്തു ഇല്ലാത്ത സാമ്പാര്‍ ആയിരിക്കും നമുക്ക് ലഭിക്കുക .

ഉദാഹരണത്തിന് കീ ബോര്‍ഡില്‍ ‘ പരിപ്പുവട ‘ എന്ന് എന്റര്‍ ചെയ്തുവെന്നിരിക്കട്ടെ .

അപ്പോള്‍ ‘വേപ്പില ഇല്ല ‘എന്ന് എഴുതിക്കാണിച്ചു


‘വേപ്പില ഇല്ലാത്ത പരിപ്പുവട മതിയോ‘ എന്ന സന്ദേശവും വന്നു.

‘യെസ് ‘നല്‍കിയാല്‍ ഉടനെ കുറച്ചു സമയത്തിനകം വേപ്പില യില്ലാത്ത പരിപ്പുവട ഔട്ട് പുട്ട് യൂണിറ്റില്‍ എത്തിയിരിക്കുന്നതായി കാണാം.!

ഇനി പുതിയ പാചകം നടത്തണോ ?

മാസികകളിലൊക്കെ കാണുന്നതുപോലെ ...

അതിനായി കമ്പ്യൂട്ടറില്‍ പ്രസ്തുത പാചകക്കുറിപ്പിന്റെ ‘സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍‘ ചെയ്യുകയേ വേണ്ടൂ.

സ്റ്റോറേജ് യൂണിറ്റില്‍ പച്ചക്കറികളോക്കെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിച്ചുകൊണ്ടുവന്ന അതേപടിയണ്ട് വെച്ചിരുന്നാല്‍ മതി .

പ്രസ്തുത യൂണിറ്റിനോട് ബന്ധിപ്പിച്ചീട്ടുള്ള വാഷിംഗ് മെഷിന്റെ പോലെയുള്ള ഉപകരണം അത് കഴുകി വൃത്തിയാക്കിക്കോളും.

മാത്രമല്ല സ്റ്റോറേജ് യൂണിറ്റിനോടനുബന്ധിച്ച് ഒരു കട്ടിംഗ് മെഷീനുമുണ്ട് .

ഈ മെഷീന്‍ പാചക സോഫ്റ്റ് വെയര്‍ പറയുന്ന വലുപ്പത്തിലും തൂക്കത്തിലും കട്ട് ചെയ്തു കൊള്ളും.

എന്തോരു സുഖം

സര്‍വ്വ രാജ്യ വീട്ടമ്മമാരേ ,

സര്‍വ്വ രാ‍ജ്യ വീട്ടച്ചന്മാരേ ,

ബുക്ക് ചെയ്യുവിന്‍ !ബുക്ക് ചെയ്യുവിന്‍ !

( ‘വായില്‍വെക്കാന്‍ കൊള്ളില്ല ‘എന്ന പദ പ്രയോഗം ഇനിമുതല്‍ പറയുകയൊ ,കേള്‍ക്കുകയോ വേണ്ട !

നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് കുടുബകലഹം മാത്രം .!!!

കൊച്ചുപിള്ളേരെ വാശിപിടിക്കുവിന്‍ ! പിടിക്കുവിന്‍ ! വാങ്ങിപ്പിക്കുവിന്‍!

അങ്ങേനെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ ‘ദുര്‍ഭക്ഷണത്തില്‍‘ നിങ്ങള്‍ക്ക് മോചനം നേടാം!!

പ്രകൃതി ജീവനതല്പരരായവര്‍ക്കും ഇതില്‍ ഓപ്‌ഷന്‍ ഉണ്ട് എന്നതാണ് രസകരമായ പ്രത്യേകത . അവര്‍ക്കുവേണ്ട പാചക രീതികള്‍ നാച്ചറോപ്പതിമെനുവില്‍ ഉണ്ട് . അത് സെലക്ട് ചെയ്യുകയേ വേണ്ടൂ.

No comments:

Get Blogger Falling Objects