ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
തൃശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമത്തില്‍ ജനിച്ചു.
അച്ഛന്‍ : സി . രാമന്‍ നായര്‍
അമ്മ : വട്ടപ്പിള്ളി മാധവി അമ്മ
ടാഗോര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍ , തളിക്കുളം ഗവണ്മെന്റ് ഹൈസ്കൂള്‍ , പാവറട്ടി സാഹിത്യ ദീപിക സംസ്കൃതകോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . വിവേകോദയം ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു.
മക്കള്‍ : മായ , മഞ്ജു
വിലാസം : ന്യൂ അഗ്രഹാരം റോഡ് , പൂങ്കുന്നം റോഡ് , തൃശൂര്‍ : 2
പ്രസാധകര്‍ : സൈന്‍ ബുക്സ് , തിരുവനന്തപുരം
വില : 70 രൂപ
]പുസ്തകത്തെക്കുറിച്ച് :
1.സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കുറിച്ച് : ന്യൂയോര്‍ക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഫ്രാന്‍സും അമേരിക്കയുംതമ്മിലുള്ള സൌഹൃദത്തിന്റെ പ്രതീകമാണ് ഈ പ്രതിമ . പ്രതിമയുടെ കൈയ്യിലുള്ള ദീപശിഖ സ്വര്‍ണ്ണംപൂശിയിട്ടുണ്ട് . സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ പ്രകാശം അതില്‍ പത്തിരട്ടിയായി അനുഭവപ്പെടും . കട്ടിയുള്ള ചെമ്പുതകിടിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് . ഉള്ളില്‍ സ്റ്റീല്‍ കൊണ്ടുള്ള ദണ്ഡുകള്‍ ബന്ധിച്ചിരിക്കയാണ് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇത് . 151 അടി . തറ നിരപ്പില്‍ നിന്ന് 305 അടി ഉയരം .
പ്രതിമയുടെ മൂക്കിനു തന്നെ നാലര അടി ഉയരം . 1886 ല്‍ ആണ് 150 അടി ഉയരമുള്ള അതിന്റെ അടിത്തറപണിതിരിക്കുന്നത് .
2. ജോണ്‍സണ്‍ സ്പേസ് സെന്ററിനെക്കുറിച്ച് : അവിടത്തെ വിവരണം - ബഹിരാകാശ ചാരികള്‍ക്ക് യാത്രയുടെആരംഭത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് വ്യായാമം ചെയ്യേണ്ടതുണ്ട് . അതില്‍ സൈക്ലിക്ക്ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ വിവരിച്ചു .ഗുരുത്വാകര്‍ഷണമില്ലത്തതുകൊണ്ട് ആ സീറ്റില്‍ അവര്‍ക്ക്
നിവര്‍ന്ന് ഇരിക്കാന്‍ കഴിയില്ല. അതുകൊണ്ട് സീറ്റില്‍ സ്വയം ബന്ധിച്ചാണ് അവര്‍ സൈക്ലിംഗ് നടത്തുന്നത് .അവര്‍ ഉറങ്ങുന്നതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു. ചുമരിനോട് ചേര്‍ന്ന് കുത്തനെയുള്ള മൂന്ന് ബല്‍ട്ടുകളുള്ളഒരു കിടക്കയാണ് ഉദാഹരണമായി കാണിച്ചത് . കണ്ടാല്‍ നിന്ന് ഉറങ്ങുകയാണെന്നേ തോന്നൂ. കിടക്കുകയായാലും
നില്‍ക്കുകയായാലും അവര്‍ക്ക് വ്യത്യാസം അനുഭവപ്പെടുകയില്ലത്രെ. തല നേര്‍ക്കു നിര്‍ത്തുവാനായി തലയുടെഭാഗത്തും ഒരു ബൈല്‍ട്ടുണ്ട് . അതില്ലെങ്കില്‍ ഉറക്കത്തില്‍ തല ആടിക്കൊണ്ടിരിക്കും . പിന്നീട് അവര്‍ക്കുള്ളകുളിമുറി , ക്ലോസറ്റ് എന്നിവ കാട്ടി വിവരണം തുടര്‍ന്നു. വെള്ളം വാഹനത്തില്‍ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട്
ഉള്ളതുകൊണ്ടും അത് അത്യന്താപേക്ഷിതമായതുകൊണ്ടും അവര്‍ക്ക് ഏറ്റവും വിലപ്പെട്ടതാണ് . കുളി കാര്‍കഴുകുന്നതുപോലെ സ്പ്രേ ചെയ്താണ് നിര്‍വ്വഹിക്കുന്നത് . കുളിച്ച വെള്ളം Vacuum ചെയ്ത് വലിച്ചെടുക്കുന്നു. വെള്ളംഉരുണ്ട് ശൂന്യസ്ഥലത്ത് നില്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് . ബഹിരാകാശ വാഹികള്‍മൂത്രമൊഴിക്കുന്നത് ഫണല്‍ ഘടിപ്പിച്ച ഒരു ട്യൂബില്‍ ക്കൂടിയാണ് . Air Suction മൂലം മലമൂത്രാദികള്‍വലിച്ചെടുക്കുന്നു. മൂത്രം വീണ്ടും ശുദ്ധീകരിച്ച് കുടിക്കാന്‍ ഉപയോഗിക്കുന്നു പോലും . മിനറല്‍ വാട്ടറിനേക്കാള്‍ശുദ്ധമായിരിക്കും അത് .
3. ബഹിരാകാശ ചാരികള്‍ക്കുള്ള ഭക്ഷണം ഓരോ ട്രേകളിലായി ഒരു വലിയ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കയാണ് .ഭക്ഷണസമയമാകുമ്പോള്‍ കാന്ത ശക്തിയുള്ള ഒരു വലിയ ട്രേയിലേക്ക് ആ ഭക്ഷണത്തിന്റെ ചെറിയ ട്രേകളും
സ്പൂണുകളും അവര്‍ എടുത്തുവെക്കുന്നു. കാന്ത ശക്തിയില്ലെങ്കില്‍ അവ ശൂന്യതയില്‍ പറന്നു നടക്കും .
4. അവിടെ ചന്ദ്രനില്‍ നിന്നുകൊണ്ടുവന്ന മണ്ണില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുത്ത ഒരു തരം
ഇലച്ചെടി ചില്ലുകൂട്ടില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
5.ചൊവ്വയില്‍നിന്ന് ബഹിരാകാശ വാഹനങ്ങള്‍ വഴി ലഭിച്ച തുരുമ്പിന്റെ നിറമുള്ള കല്ലും ചില്ലുകൂട്ടില്‍ വെച്ചീട്ടുണ്ട്.
വായു സമ്പര്‍ക്കം ഏറ്റതിലാണത്രെ അതിന്റെ സ്വതസിദ്ധമായ ചുവപ്പുനിറം പോയി തുരുമ്പിന്റെ നിറമായി തീര്‍ന്നത്
. 6. “ഇവിടുത്തെ അണ്ണാന് പുറത്ത് വരകളില്ല “ മഞ്ജു പറഞ്ഞു
“ ശ്രീരാമന്‍ നാട്ടിലെ അണ്ണാന്റെ പുറത്തേ തലോടിയിട്ടുണ്ടാവുകയുള്ളൂ “ ഞാന്‍ പറഞ്ഞു.
7.അപ്പോള്‍ പുതിയ ചിന്ത പൊന്തിവന്നു . നാട്ടിലെ കാക്കയും ഇവിടുത്തെ കാക്കയുമൊക്കെ ശബ്ദമുണ്ടാക്കുന്നത്
ഒരുപോലെയാണല്ലോ ? കിളിയും അണ്ണാനുമൊക്കെ ഒരു പോലെ തന്നെ . നായ കുരക്കുന്നതും പൂച്ച കരയുന്നതുംനാട്ടിലേയും ഇവിടെയും ഒരു പോലെ തന്നെ . മനുഷ്യനുമാത്രം ഭാഷ വിവിധമായിപ്പോയതെന്തുകൊണ്ട് ?
മനുഷ്യരെന്തേ പലനിറക്കാരും പല പ്രകൃതിക്കാരുമായിപ്പോയത് ?
No comments:
Post a Comment