ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഇംഗ്ലീഷ് മാഷ് പൂമുഖത്തിരുന്ന് ഇന്ത്യന്‍ എക്സ്പ്രസ് വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് രണ്ട് വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“ നയന്‍ത് , വാക്വം“
മാഷ് ഉടനെ പറഞ്ഞു “ Nineth , Vaccum "
“അങ്ങനെ അല്ലെങ്കിലോ ” എന്നായി കുസൃതിക്കുട്ടന്‍
മാഷിന് ഒരു പിടുത്തവും കിട്ടിയില്ല
കുസൃതിക്കുട്ടന്‍ തുടര്‍ന്നു “ സ്പെല്ലിംഗ് തെറ്റാണെങ്കില്‍ തെറ്റായ വാക്കിന് ഓരോ ഫൈഫ് സ്റ്റാര്‍ ബെറ്റ് “മാഷ് സമ്മതിച്ചു.
മാഷ് സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിന്ന് ഡിക്ഷണറി എടുത്തു.
പേജുകള്‍ മറിച്ചു .
Ninth , Vacuum എന്നീ വാക്കുകള്‍ മാഷെ നോക്കി കളിയാക്കി
പിന്നെ വര്‍ദ്ധിച്ച ക്ഷീണത്തോടെ കുസൃതിക്കുട്ടനെ നോക്കി .
മാഷ് പറഞ്ഞ സ്പെല്ലിംഗ് തെറ്റായതിനാല്‍ ഉടന്‍തന്നെ മാഷ് ഇരുപതു രൂപയെടുത്ത് കുസൃതിക്കുട്ടന് കൊടുത്തു
“ഫൈവ് സ്റ്റാര്‍ വാങ്ങ് , കുസൃതിക്കൂട്ടാ”
കുസൃതിക്കൂട്ടന്‍ അപ്രത്യക്ഷനായി .
അപ്പോള്‍ മാഷിന്റെ ഭാര്യ രംഗ പ്രവേശം ചെയ്തു .
സുരേഷ് ഗോപി കണക്കെ രണ്ട് ഡയലോഗ് കാച്ചി .
“വല്ല്യ ഇംഗ്ലീഷ് മാഷാണത്രെ . എന്നീട്ട് വാക്കിന്റെ സ്പെല്ലിംഗ് പോലും അറിയില്ല ; എന്നീട്ടാ ഇംഗ്ലീഷ് പത്രം വായിക്കുന്നത് . ആരെ ബോധിപ്പിക്കാനാവോ ഇത് ”
മാഷ് ഒന്നും മിണ്ടിയില്ല ; കാരണം മാഷിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
താഴെ പറയുന്ന തെറ്റോ ശരിയോ എന്ന് കണ്ടെത്താമോ ?
1.copywrite
2.dearrest
3.fourty
4.may be
5.meterologist
6.milimeter
7.Mother Theresa
8.neice
9.ninteenth
10.zeebra
11.wan't
12. unexpensive
ഉത്തരങ്ങള്‍ ശരിയാണോ എന്നറിയുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യൂ
2 comments:
ഇംഗ്ലീഷ് മാത്രമല്ല, മലയാളവും ചിലപ്പോൾ തെറ്റാറുണ്ട്.
തെറ്റിപ്പോയി മാഷേ വിട്ടേക്ക് 🤣😜😔😂😂🥰
Post a Comment