Saturday, May 21, 2011

365.നിങ്ങളുടെ മൊബൈലില്‍ മലയാളം സൈറ്റുകള്‍ വായിക്കാം .



അതിനായി ആദ്യം മൊബൈല്‍ സപ്പോര്‍ട്ട്  ചെയ്യുന്ന ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാ‍ണ്.
ഇവിടെ പറയുവാന്‍ പോകുന്നത് Opera Mini 6 നെക്കുറിച്ചാണ്.
അതായത് ആദ്യം Opera Mini 6 ഡൌണ്‍ലോഡ് ചെയ്ത് മൊബെലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ബൌസര്‍ ഓപ്പണ്‍ ചെയ്യുക.
അപ്പോള്‍ അതില്‍ URL ടൈപ്പ് ചെയ്യുന്നിടത്ത് www. എന്നിങ്ങനെ വന്നുനില്‍ക്കുന്നുണ്ടാകും .
www. എന്നുള്ളത് മാറ്റി പകരം about:config എന്ന് ടൈപ്പ് ചെയ്യുക.
Go യില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Power-User Settings എന്ന പുതിയ ഒരു പേജ് വരും .
പ്രസ്തുത പേജ് സ്ക്രോള്‍ ചെയ്ത് അടിയില്‍ എത്തുക.
അവിടെ Use bitmap fonts for comples scripts എന്നുള്ളിടത്ത് No എന്നതു മാറ്റി Yes എന്നാക്കുക
save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വിണ്ടും ബൌസര്‍ ഓപ്പണ്‍ ചെയ്യുക.
ഇനി മുതല്‍ മലയാളം സൈറ്റുകള്‍ ( ബ്ലോഗ് അടക്കം ) വായിക്കാം .


വാല്‍ക്കഷണം :
ആശയസഹായം : സിം‌രാജ് മാഷ് ,  ജംഷില്‍

No comments:

Get Blogger Falling Objects