Friday, August 05, 2011

379.പത്രവും കുട്ടികളുടെ പേജിലെ പരീക്ഷണങ്ങളും


ഒരു ഞായറാഴ്ചയിലെ സുപ്രഭാതം
ഒഴിവു ദിവസമായതിനാല്‍  മാഷ് പൂമുഖത്തിരുന്ന് പത്രം വായനയിലായിരുന്നു.
മുറ്റത്ത് ഒരു മുരടനക്കം കേട്ടപ്പോള്‍ മാഷ് പത്രത്തില്‍ നിന്ന്‍ മുഖമുയര്‍ത്തി.
അടുത്ത വീട്ടിലെ കുസൃതിക്കുട്ടനും പിതാവുമാണ് മുറ്റത്തു നില്‍ക്കുന്നത് .
ഒഴിവു ദിവസങ്ങളില്‍ മാഷിന്റെ വീട്ടില്‍ വരിക അവരുടെ പതിവാണ് .
മാഷ് അവരെ കസേരയിലിരിക്കുവാന്‍ ക്ഷണിച്ചു.
അവര്‍ കസേരയിലിരുന്നു.
എന്തോ ഒരു പന്തികേട് അവരുടെ നോട്ടത്തില്‍ മാഷ് കണ്ടു
മാഷ് പ്രശ്നം തിരക്കി
പിതാവ് പറഞ്ഞു തുടങ്ങി .
അതിനു മുന്‍പായി കയ്യിലിരുന്ന പത്രം നിവര്‍ത്തി .
എന്നീട്ടു ചോദിച്ചു
“മാഷേ , ഇത് കണ്ടോ ? ”
മാഷ് പ്രസ്തുത പേജിലേക്കു നോക്കി .
അത് പ്രസ്തുത പത്രത്തിന്റെ കുട്ടികള്‍ക്കുള്ള പേജ് ആയിരുന്നു
കുട്ടികള്‍ക്കായി , പ്രതേകിച്ച് പ്രൈമറി ക്ലാസിലുള്ള കുട്ടികള്‍ക്കായി രസകരമായ പരീക്ഷണങ്ങള്‍ എന്ന
തലവാചകത്തോടെ  ഒരു  പരിക്ഷണം വിശദീകരിച്ചിരുന്നു
കത്താത്ത ട്യൂബ് ലൈറ്റെടുത്ത് അതിന്റെ ഹീറ്റിംഗ് കോയില്‍ ഇളക്കി മാറ്റി ചെയ്യുന്ന ചില
പ്രവര്‍ത്തനങ്ങളായിരുന്നു അത്
മാഷ് പത്രവായന മുഴുവനാക്കും മുമ്പേ രക്ഷിതാവ് പ്രതികരിച്ചു തുടങ്ങി .
“ഇത് പ്രൈമറി കുട്ടികള്‍ക്ക് ചെയ്യുവാന്‍ നല്‍കിയ പരീക്ഷണമാണ്. ഇനി ഇത്തരത്തില്‍ ഹീറ്റിംഗ്
കോയില്‍  , ട്യൂബ് ലൈറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാലോ . കുറഞ്ഞ
മര്‍ദ്ദത്തിലല്ലേ അതിലെ ഉള്‍ഭാഗം സ്ഥിതി ചെയ്യുന്നത് . മാത്രമല്ല അതിനകത്തെ ഫ്ലൂറന്‍സെന്റ്
പദാര്‍ത്ഥം വായിലോ കണ്ണിലോ മറ്റോ പോയാല്‍ ? എന്താ ചെയ്യാ  ”
മാഷ് രക്ഷിതാവിന്റെ ഉത്‌കണ്ട ശരിയാണെന്നു വ്യക്തമാക്കി .
രക്ഷിതാവിന് വീണ്ടും ‘അത്തരമൊരു സമ്മത പത്രം ‘ നല്‍കിയ ആശ്വാ‍സത്തോടെ പറഞ്ഞു.
“ ഭാഗ്യത്തിന് ഞാന്‍ ഉള്ളപ്പോഴാണ് ഇവന്‍ ഇത്  ചെയ്യുന്നത് കണ്ടത് . അതുകൊണ്ട് ഞാനത്
തടഞ്ഞു .  ഞാനില്ലായിരുന്നെങ്കില്‍ ഇവന്‍ എന്തൊക്കെ ഒപ്പിക്കുമായിരുന്നു അല്ലേ . ഇതുപോലെ ഈ
പത്രം വായിക്കുന്ന മറ്റുകുട്ടികളും ചെയ്യുകയില്ലേ  ”
മാഷ് അതിനും സമ്മതം മൂളി .
രക്ഷിതാവ് വീണ്ടും തുടര്‍ന്നു.
“ അതുകൊണ്ടുതന്നെ ഞാന്‍ പ്രസ്തുത പത്രത്തിന്റെ പത്രമാഫീസില്‍ വിളിച്ചറിയിച്ചു . അവരാണെങ്കിലോ
ങ്ങാ , ശ്രദ്ധിക്കാം എന്ന തണുപ്പന്‍ മട്ടിലുള്ള പ്രതികരണമാണ് നല്‍കിയത് . അടുത്ത ആഴ്ചയിലും
ഇക്കാര്യത്തില്‍ മാറ്റമൊന്നു മുണ്ടായില്ല . ഫ്യൂസ് പോയ ഫിലമെന്റ് ലാമ്പിലെ ഫിലമെന്റ് പുറത്തെടുത്ത്
ബള്‍ബ് ഒരു ലെന്‍സായി ഉപയോഗിക്കുന്നതിനെക്കുറച്ചുള്ള പരീക്ഷണമായിരുന്നു നല്‍കിയത് “
രക്ഷിതാവ് ഒന്നു നിര്‍ത്തിയതിനുശേഷം തുടര്‍ന്നു
“ ഇതിനെന്താ ഒരു പരിഹാരം ? ”
മാഷിനു കാര്യം മനസ്സിലായി
പക്ഷെ പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കാന്‍ മാഷിനു കഴിയുന്നില്ല.
അപകടകരമായ പരീക്ഷണങ്ങള്‍ ,സ്കൂളില്‍ പോലും, ഹോം വര്‍ക്കായി നല്‍കുന്നതിനെ വ്യക്തിപരമായി
എതിര്‍ക്കുന്ന കൂട്ടത്തിലായിരുന്നു മാഷ് .
പക്ഷെ , ഇതിപ്പോള്‍ പത്രത്തില്‍ തന്നെയാണ് ഈ പണി തുടങ്ങിയിരിക്കുന്നത് . അതിനിപ്പോ എന്താ
ചെയ്യാ ?
മാഷിന്റെ മൌനം കണ്ടീട്ടാവാം , രക്ഷിതാവ് തന്റെ മകനേയും വിളിച്ച് യാത്ര പറഞ്ഞത്
വാല്‍ക്കഷണം :
പണ്ടൊക്കെ ഇറക്കുമതി , കയറ്റുമതി എന്നൊക്കെ ഉണ്ടായിരുന്നു.
പക്ഷെ , ഇന്റര്‍നെറ്റ് വന്നപ്പോള്‍ ഡൌണ്‍ലോഡ് , അപ്‌ലോഡ് എന്നിങ്ങനെയായി മാറി .
ഇത്തരത്തില്‍ ഡൌണ്‍ലോഡ് വിവര്‍ത്തനങ്ങള്‍ എവിടെയാണ് നല്‍കേണ്ടത് എന്ന്

അറിയാതിരുന്നാലുള്ള പ്രശ്നങ്ങള്‍ എന്നല്ലാതെ എന്തുപറയാന്‍ ...............

1 comment:

ഇലക്ട്രോണിക്സ് കേരളം said...

വളരെ രസകരമായി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍

Get Blogger Falling Objects