Thursday, September 08, 2011

393.വിജയത്തിന്റെ പടവുകള്‍ ( ശ്രീ ബി.എസ്.വാരിയരുടെ വ്യക്തിത്വവികസന സംബന്ധിയായ ഗ്രന്ഥം)


പ്രസാധകര്‍:ഡി.സി.ബുക്സ്

ഗ്രന്ഥകാരനെക്കുറിച്ച്:
1937 സെപ്തംബര്‍ 23ന് മാന്നാറില്‍ ജനിച്ചു.തിരുവനന്തപുരത്ത് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ 1958ല്‍ ഇലക് ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. വിദ്യാഭ്യാസം , ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ , പ്രയുക്ത ധനശാസ്ത്രം  , മാനേജ്‌മെന്റ് , സ്പോഴ്‌സ് എന്നീ മേഖലകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥത്തെക്കുറിച്ച്:
1.വിജയിക്കാന്‍ വേണ്ടത്ര ശേഷികളുണ്ടെങ്കിലും ആത്മവിശ്വാസത്തിന്റെ അഭാവം മൂലം അര്‍ഹിക്കുന്നത് എത്താത്തവരുണ്ട് . വേഷത്തിലും ഭാഷയിലും ആശയവിനിമയ ശൈലിയിലും ശ്രദ്ധിക്കാത്തവര്‍ , സംശയം മൂലം ഒന്നിനും തുനിയാത്തവര്‍ , നിരീക്ഷണശീലവും ഇച്ഛാശക്തിയും കുറഞ്ഞവര്‍ , പുതുമയെ ഭയപ്പെടുന്നവര്‍ , വിട്ടുവീഴ്ചക്ക് തയ്യാറാകാത്തവര്‍ , ഒന്നിലും ഉറച്ചുനില്‍ക്കാത്തവര്‍ , ചിട്ടയില്‍ ശ്രദ്ധിക്കാത്തവര്‍ , സമയബോധമില്ലാത്തവര്‍ , എന്നിങ്ങനെ എല്ലാ തരക്കാരും നമ്മുടെ ഇടയിലുണ്ട്.സ്വന്തം നിഷേധശൈലി തിരിച്ചറിയാത്തവരാണ് ഇവരില്‍ പലരും .തിരിച്ചറിയാന്‍ അവസരം ലഭിച്ചാല്‍ മിക്കവരും സ്വയം തിരുത്തുമെന്നാണ് വാസ്തവം .
2.സ്വഭാവം രൂപപ്പെടുന്ന ബാല്യകൌമാര ദശകളില്‍ വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങള്‍ സ്വായത്തമാക്കാന്‍ സാഹചര്യമൊരുക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ് .
3.സ്വന്തം പ്രവര്‍ത്തനമേഖലയെക്കുറിച്ച് ആഴത്തിലും പരപ്പിലും അറിവുനേടാന്‍ ശ്രമിക്കണം.
4.വാക്കുകൊണ്ടായാലും ശരീരഭാഷകൊണ്ടായാലും ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ശീലിക്കണം
5.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ക്ക് അവരവരുടെ സ്ഥാപനത്തോട് കൂറുണ്ടായിര്‍ക്കണം.
6.പിന്നീടാകട്ടെ എന്നു കരുതി പലകൃത്യങ്ങളും നീട്ടിവെക്കുന്ന ശീലം നല്ലതല്ല.
7.റിസ്ക് ഉള്ള കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ശീലം നന്നല്ല
8.ജീവിത വിജയം കൈവരിച്ചവരില്‍ ഭൂരിപക്ഷവും സമയനിഷ്ഠയുള്ളവരായിരുന്നു.
9.ചെയ്യുന്ന കാര്യത്തില്‍ നൂറുശതമാനം ശ്രദ്ധ പുലര്‍ത്തുക.
10.ഓരോ ദിവസവും ചെയ്യുവാനുള്ള കൃത്യങ്ങള്‍ തലേന്ന് എഴുതിവെക്കാം . അത്യാവശ്യമെങ്കില്‍ മാത്രം അതില്‍ മാറ്റം വരുത്താം.
11.പല കൃത്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്ന കാര്യങ്ങള്‍ ആദ്യം തന്നെ വരത്തക്കവിധം വേണം മുന്‍‌ഗണനാക്രമം എഴുതേണ്ടത് .
12.ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ അവസാനത്തേക്ക് നീട്ടിവെച്ച് മനസ്സിന്റെ പിരിമുറുക്കം കൂട്ടാതിരിക്കുക. കാലേക്കൂട്ടി കാര്യങ്ങള്‍ ചെയ്താല്‍ തെറ്റ് ഒഴിവാക്കാന്‍ കഴിയും
13.പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്തുക. എത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നേരത്തെ പറയുക.
14.ക്ലാസ് മുറിയിലായാലും മീറ്റിംഗിലായാലും കേള്‍ക്കുന്നതിന്റെ നോട്ട് എഴുതിശിലിക്കുക.
15.തീരുമാനങ്ങള്‍ അപ്പപ്പോള്‍ എടുക്കുക.
16.പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പുതിയ വഴികളെപ്പറ്റിയും ചിന്തിക്കുക.
17.രണ്ടുകാര്യങ്ങള്‍ സമര്‍ത്ഥമായീ ചെയ്യുവാന്‍ കഴിയുമെങ്കില്‍ ആ മാര്‍ഗ്ഗം സ്വികരിക്കുക . ഉദാഹരണത്തിന് ട്രെയിന്‍ യാത്രയും പുസ്തകവായനയും ഒരുമിച്ചാകാം.
18.നല്ല ഉന്മേഷമുള്ളവര്‍ സഹപ്രവര്‍ത്തകരിലേക്ക് ഉന്മേഷം പകര്‍ന്നുകൊടുക്കുന്നു.
19.അപരിചിതരുടെ മുമ്പില്‍ നാം ആദ്യം പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ നമ്മെ തുടക്കത്തില്‍ വിലയിരുത്തുക മുഖഭാവവും വേഷവും നോക്കി ആയിരിക്കും .
20.വേഷത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്ന ചിലരുണ്ട് . ഗാന്ധിജി എന്തുവേഷമാണ് ധരിക്കാറുള്ളത് എന്നും മറ്റും അവര്‍ ചോദിക്കും . ചോദ്യത്തിന്റെ പിന്നില്‍ യുക്തി ഉണ്ടായിരിക്കും . എല്ലാവര്‍ക്കും ഗാന്ധിജിയെപ്പോലെ ആകാന്‍ കഴിയില്ല്ലെന്ന് ഓര്‍ക്കുക.സാധാരണക്കാരാ‍യ നാം സമൂഹത്തില്‍ ജീവിക്കേണ്ടത് പരക്കെ അംഗീകരിച്ചീട്ടുള്ള സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ്.
21.മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാന്‍ ക്ഷമ കാണിക്കുക.
22.വിനയം കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല ; പക്ഷെ അഹങ്കാരം ഒന്നുകൊണ്ടുമാത്രം തകര്‍ന്നുപോയ അസംഖ്യം പേരുടെ കഥകളുണ്ട്.
23.ഭാഷ ഏതായാലും വാക്കുകള്‍ ശരിയായി ഉച്ഛരിക്കാന്‍ നാം ശീലിക്കണം.
24. ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങള്‍ .................

No comments:

Get Blogger Falling Objects