Std:
10 Physics ഇന്ധനങ്ങള്‍
(അധിക
വായനക്ക് )
- ഖര ഇന്ധനങ്ങളെ പ്രകൃതി ദത്തമെന്നും നിര്‍മ്മിതമെന്നും രണ്ടായി തിരിക്കാം .ആദ്യത്തേതില്‍ വിറക് , ജൈവപദാര്‍ത്ഥങ്ങള്‍ , പീറ്റ് , കല്‍ക്കരി മുതലായവയും രണ്ടാമത്തേതില്‍ destructive distillation വഴി ലഭിക്കുന്ന മരക്കരി , കോക്ക് എന്നിവയും ഉള്‍പ്പെടുന്നു.
- destructive distillation എന്നാലെന്ത് ?വായു രഹിതമായ അടച്ച പാത്രത്തില്‍ പദാര്‍ത്ഥങ്ങളെ താപശക്തികൊണ്ട് സ്വേദനം ചെയ്യുന്ന പ്രക്രിയയാണ് destructive distillation
- വ്യത്യസ്തയിനം കല്‍ക്കരിയുടെ പേരു പറയുന്നതെന്തുകൊണ്ടാണ് ?കല്‍ക്കരിയുടെ ഇനങ്ങള്‍ തമ്മില്‍ വ്യക്തമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും വിഭിന്നമായ സ്വഭാവ വിശേഷങ്ങള്‍ അടങ്ങിയ ഒരു കുടുംബമായി കല്‍ക്കരിയെ കണക്കാക്കാം.ഒരു മാതൃകയിലുള്ള കല്‍ക്കരിയുടെ നിലവാരം നിര്‍ണ്ണയിക്കുന്നത് അതിന്റെ രൂപാന്തരീകരണ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് .താഴെ പറയുന്നതാണ് കല്‍ക്കരി രൂപാന്തരപ്രക്രിയയുടെ വിവിധ ഘട്ടങ്ങള്പീറ്റ്--> ലിഗ്‌നൈറ്റ് --> ബിറ്റുമിനസ് കല്‍ക്കരി --> ആന്ത്രസൈറ്റ് --> ഗ്രാഫൈറ്റ് .
- പീറ്റ് എന്നാല്‍ എന്ത് ?
- സെല്ലുലോസില്‍ നിന്നുള്ള കല്‍ക്കരിയുടെ രൂപവല്‍ക്കരണത്തിലെ ആദ്യഅവസ്ഥയാണ് പീറ്റ് . കുഴിച്ചെടുത്ത അവസ്ഥയില്‍ 80 മുതല്‍ 90 ശതാമാനം വരെ ജലാംശം ഉണ്ടായിരിക്കും .ഉണക്കിയ പീറ്റില്‍ 6 മുതല്‍ 15 ശതാമാനം വരെയും . ജലാംശം കോശഘടനകളിലായി കാണപ്പെടുന്നതുകൊണ്ട് ഉണക്കുക പ്രയാസമാണെങ്കിലും , ഉണക്കിയ പീറ്റ് ഉപയോഗിക്കുവാന്‍ എളുപ്പമാണ് . ഇതിന് വിറകിനേക്കാള്‍ കലോറിക മൂല്യം അല്പം കൂടുതലാണ് .പീറ്റ് കുഴിച്ചെടുക്കുന്നതും ഉണക്കുന്നതും ചെലവ് കൂടിയ കാര്യമായതുകൊണ്ട് കല്‍ക്കരിപോലെ കുഴിച്ചെടുക്കപ്പെടുന്നില്ല.
- ലിഗ്‌നൈറ്റ് എന്നാല്‍ എന്ത് ?പീറ്റിനും ബിറ്റുമിനസ് കല്‍ക്കരിക്കും മദ്ധ്യേയാണ് ലിഗ്‌നൈറ്റിന്റെ സ്ഥാനം .കുഴിച്ചെടുത്ത അവസ്ഥയില്‍ 20 മുതല്‍ 45 ശതമാനം വരെ ജലാംശം കാണുന്നു.
- ബിറ്റുമിനസ് കല്‍ക്കരി എന്നാല്‍ എന്ത് ?കല്‍ക്കരികളില്‍ വെച്ച് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇനമാണിത് . വായുവിന്റെ അസാനിദ്ധ്യത്തില്‍ ചൂടാക്കുമ്പോള്‍ ബിറ്റുമിന്‍ എന്ന പദാര്‍ത്ഥത്തോട് സാദൃശ്യമുള്ള കറുത്ത ടാര്‍ ഉണ്ടായതുകൊണ്ടാണ് ഇതിനെ ബിറ്റുമിനസ് കല്‍ക്കരി എന്നു വിളിക്കുന്നത് .ഇതിലെ ജലാംശം ഏകദേശം 3 ശതമാനമാണ്.
- ആന്ത്രസൈറ്റ് എന്നാല്‍ എന്ത് ?കല്‍ക്കരിയുടെ രൂപവല്‍ക്കരണ പ്രക്രിയയില്‍ അവസാനത്തെ അവസ്ഥയായിട്ടാണ് ഇത് അറിയപ്പെടുന്നത് . താഴ്‌ന്ന ജലാംശം , ബാഷ്പശീലമുള്ള പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുക, ഉയര്‍ന്ന കാര്‍ബണ്‍ ശതമാനം എന്നിവയാണ് പ്രത്യേകതകള്‍ .താരതമേന പുക കുറവാണ് ഇതിന് .
- കോക്ക് എന്നാല്‍ എന്ത് ?വായുസമ്പര്‍ക്കമില്ലാതെ കല്‍ക്കരിയെ സ്വേദനം ചെയ്യുമ്പോഴോ കാര്‍ബണീകരിക്കുമ്പോഴോ ലഭിക്കുന്ന അവശിഷ്ടപദാര്‍ത്ഥമാണ് കോക്ക്
- മരക്കരി എന്നാല്‍ എന്ത് ?വിറക് വായുസമ്പര്‍ക്കമില്ലാതെ destructive distillation ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉല്പന്നമാണ് മരക്കരി .
- പെട്രോളിയം നേരിട്ട് ഇന്ധനമായി ഉപയോഗിക്കുന്നുണ്ടോ ?
- ഇല്ല. വ്യത്യസ്ത ജ്വലന സ്വഭാവമുള്ള ഹൈഡ്രോകാര്‍ബണുകളുടെ സങ്കീര്‍ണ്ണ മിശ്രിതമാണ് പെട്രോളിയം .പെട്രോളിയം സാധാരണയി വെള്ളവും പ്രകൃതി വാതകവും കലര്‍ന്ന രൂപത്തിലാണ് കണ്ടുവരുന്നത് .
- അംശികസ്വേദനം എന്നാലെന്ത് ?ഒരു ദ്രവപദാര്‍ത്ഥത്തെ അതിന്റെ ഘടകങ്ങളുടെ വ്യത്യസ്ത തിളനിലയനുസരിച്ച് വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണ് അംശികസ്വേദനം .
- എന്താണ് കോള്‍ട്ടാര്‍ ?കല്‍ക്കരി കാര്‍ബണീകരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ഉപോല്പന്നമാണ് കോള്‍ടാര്‍ .
- കോള്‍ഗ്യാസ് എന്നാലെന്ത് ?വായുസമ്പര്‍ക്കമില്ലാതെ destructive distillation ചെയ്യുമ്പോള്‍ കല്‍ക്കരിയില്‍ നിന്നു ലഭിക്കുന്ന വാതക ഇന്ധനമാണിത് .
- എന്താണ് പ്രകൃതിവാതകം ?ഭൂഗര്‍ഭത്തില്‍ നിന്നും ലഭിക്കുന്ന വാതകമാണ് പ്രകൃതിവാതകം . പെട്രോളിയവുമായി ബന്ധപ്പെട്ടോ , പെട്രോളിയം കാണപ്പെടുന്ന സ്ഥലങ്ങളിലോ ഇത് കാണപ്പെടുന്നു.
- ഗ്രാഫൈറ്റ് ഇന്ധനമായി ഉപയോഗിക്കുന്നുണ്ടോ ?ഇല്ല, പെന്‍സില്‍ നീര്‍മ്മിക്കാനും ലൂബ്രിക്കന്റായുമാണ് സാധാരണ ഉപയോഗിക്കുന്നത്.
Click Here For pdf File
No comments:
Post a Comment