ഇത്തരം ട്രെയിനില്‍ അത്യന്താധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് .ഈ സാങ്കേതിക Magnetic Levitation അഥവാ Maglev എന്ന പേരിലാണ് അറിയപ്പെടുന്നത് . ചക്രങ്ങള്‍ക്കു പകരം കാന്തിക സാങ്കേതിക വിദ്യയിലാണ് ഇത്തരം ട്രെയിനുകള്‍ പ്രവര്‍ത്തിക്കുക. നീളം കുറഞ്ഞ കോച്ചൂകളാണെങ്കിലും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും .ശബ്ദമലിനീകരണമോ വൈബ്രേഷനോ ഉണ്ടാകില്ല.നിര്‍മ്മാണച്ചെലവില്‍ 20 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 25 ശതമാനവും കുറവു ലഭിക്കും .മറ്റു മെട്രോകളെ അപേക്ഷിച്ച് വളരെ വേഗം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കും . കോച്ചുകളുടേയും സിഗ്‌നലുകളുടേയും കാര്യത്തില്‍ കൊറിയയുടെ സഹായം വേണ്ടിവരും . ലളിതമായ രീതിയിലുള്ള സ്റ്റേഷന്‍ കെട്ടിടവും തൂണുകളും മാത്രമേ ഇതിനുവേണ്ടൂ. കൊറിയന്‍ മെട്രോയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്ന് ഡെല്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രിധന്‍ പറഞ്ഞു.
ജപ്പാനില്‍ ഇത്തരം ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതിന്റെ വേഗത മണിക്കൂറില്‍ 600 കിലോമീറ്ററാണ് . പക്ഷെ , വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ വേഗത കുറയുമെന്നാണ് പറയുന്നത് .
വാല്‍ക്കഷണം :
1.കൂകൂ കൂകൂ തീവണ്ടി, കൂകിപ്പറക്കും തീവണ്ടി ()
2.കൊച്ചി മെട്രോയ്ക്ക് ചക്രങ്ങളില്ലാത്ത ട്രെയിനുകള്‍ ()
ട്രെയിനിന്റെ പ്രവര്‍ത്തനം കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment