Thursday, November 17, 2011

525.സംസ്ഥാന സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു




സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ /എയ്ഡഡ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലും വിവിധ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റുകളിലും ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ 2010-11 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ക്ളാസ്സില്‍ പ്രവേശനം ലഭിച്ച ദാരിദ്യ്ര രേഖയ്ക്ക് താഴെ വരുമാനമുള്ള കുടുംബത്തിലെ അംഗമായ 50 ശതമാനം മാര്‍ക്കോടെ യോഗ്യതാ പരീക്ഷ ജയിച്ചവര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതം അനുവദിക്കുന്ന സംസ്ഥാന സുവര്‍ണ ജൂബിലി മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓരോ സ്ഥാപനത്തിലും പഠിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് സ്കോളര്‍ഷിപ്പ്. ഓരോ സ്ഥാപനത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്കോളര്‍ഷിപ്പുകളുടെ വിവരം പിന്നീട് അറിയിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസറില്‍ നിക്ഷിപ്തമാണ്. ആകെയുള്ളതിന്റെ 10 ശതമാനം സ്കോളര്‍ഷിപ്പുകള്‍ എസ്.സി/എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 എണ്ണം വികലാംഗര്‍ക്കും ആറ് എണ്ണം സംസ്ഥാന ദേശീയതലത്തില്‍ എല്ലാ കായിക മേഖലകളിലും മികവ് പുലര്‍ത്തുന്നവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള സ്കോളര്‍ഷിപ്പുകളോ സ്റൈപ്പന്റുകളോ കൈപ്പറ്റുന്നവര്‍ക്ക് ഇത് അനുവദിക്കില്ല. എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ലംസംഗ്രാന്റിനെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകര്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഓണ്‍ലൈന്‍ ചെയ്യണം. സ്ഥാപന മേധാവി സ്കോളര്‍ഷിപ്പ് നിയമമനുസരിച്ച് അര്‍ഹരായവരെ കണ്ടെത്തി കോളേജ് കൌണ്‍സിലിന്റെ അംഗീകാരത്തോടെ തയ്യാറാക്കിയ ലിസ്റ് സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍, ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷന്‍ (അനക്സ്), സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കണം. വിശദവിവരം www.dcescholarship.kerala.gov.in വെബ്സൈറ്റില്‍ Suvarna Jubilee Merit Scholarship(SJMS) Instructions ലിങ്കില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്ന്. രജിസ്ട്രേഷന്‍ പ്രിന്റൌട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ പതിനാല്. സ്ഥാപന മേധാവി ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഡിസംബര്‍ 21.

No comments:

Get Blogger Falling Objects