Thursday, November 17, 2011

528.പൊതുവിദ്യാഭ്യാസ പരിഷ്കരണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും വിദ്യാഭ്യാസ മന്ത്രി




സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് വിപ്ളവകരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഒന്നാം ക്ളാസ്സ് മുതലുളള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, രണ്ടാം ക്ളാസ്സുമുതലുളള സൌജന്യ യൂണിഫോം, പാഠപുസ്തകം, സൌജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നകുട്ടികള്‍ക്കായി പ്രത്യേക വെബ്ബ് പോര്‍ട്ടല്‍, കമ്യൂണികേറ്റീവ് ഇംഗ്ളീഷ് പാഠപദ്ധ്യതി, തുടങ്ങിയവയാണ് പരിഷ്കരണത്തില്‍ വരുകയെന്ന് മന്ത്രി അറിയിച്ചു. പേരൂര്‍ക്കട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എ.അനുവദിച്ച 15 ലക്ഷം രൂപയും പി.റ്റി.എ. ഫണ്ടില്‍ നിന്നുളള 3ലക്ഷം രൂപയും ഉപയോഗിച്ചാണ് ആറ് ക്ളാസ്സ് മുറികളോടുകൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.എസ്. ഷീല, കൌണ്‍സിലര്‍ പ്രൊഫ.ജെ.ചന്ദ്ര, മുന്‍ കൌണ്‍സിലര്‍ അഡ്വ.കെ.സി.പത്മകുമാര്‍ , പി.റ്റി.എ. പ്രസിഡന്റ് ആര്‍.അശോകന്‍ നായര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ അന്നമ്മ ജോസഫ്, ഹെഡ്മിസ്ട്രസ്സ് കെ.ലൈലാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Get Blogger Falling Objects