ഏലത്തിന് ഒട്ടേറെ ആയുര്‍വേദഗുണങ്ങള്‍ ഉണ്ട് .
ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട .
എങ്കിലും ഒരു സാധാരണ പെറ്റി ബൂര്‍ഷാസിയുടെ ചില ഏലക്കാ ശീലങ്ങള്‍ ഒന്നു പറഞ്ഞുനോക്കട്ടെ
ചിലര്‍ക്ക് ഊണുകഴിഞ്ഞ് ഏലക്കായ ചവക്കണം എന്നൊരു ദു (സു) ശ്ശിലം തന്നെയുണ്ട് .
ചില പുകവലി നിറുത്തുവാനായി ഇത് ഉപയോഗിക്കാറുണ്ട് .
വേറൊന്നുമല്ല , പുകവലിക്കാന്‍ തോന്നുമ്പോള്‍ ഏലക്കായ ചവക്കുക .
അത്രതന്നെ
വേറെ ചിലരെ സംബന്ധിച്ചിടത്തോളം ഏലക്ക ഇട്ട ചായ ഏറെ പ്രിയമാണ് .
ചിലര്‍ വായിലെ ദുര്‍ഗന്ധം മാറ്റുവാന്‍ ഏലക്ക ചവക്കാറുണ്ട് .
ഒട്ടേറെ വിഭവങ്ങളില്‍ ഏലക്ക ചേര്‍ക്കാറുണ്ട് .
പായസം , ബിരിയാണി ............ എന്നിങ്ങനെ പോകുന്നു അത് .
ഏലക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ച് നമ്മുടെ മലയാളംവിക്കിപ്പീഡിയയില്‍ ഇപ്രകാരം പറയുന്നു.
ഔഷധ ഗുണങ്ങള്‍ (http://ml.wikipedia.org/wiki/%E0%B4%8F%E0%B4%B2%E0%B4%82)
മണ്ഡലി വര്‍ഗ്ഗത്തില്‍പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാല്‍ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കഴിച്ചാല്‍ ഛര്‍ദ്ദി മാറുമെന്ന് യോഗാ മൃതത്തില്‍ പറയുന്നു, ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യില്‍ ചേര്‍ത്തു കഴിച്ചാല്‍ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തില്‍ പറയുന്നു. ഏലാദി ചൂര്‍ണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്.
ഒരു ഗ്ളാസ്സ് ആട്ടിന്‍പാലില്‍ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂണ്‍ ഏലക്കാ പൊടിയും തലേന്ന് ഉതിര്‍ത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും
അങ്ങനെയൊക്കെയാണ് ഏലത്തിനെക്കുറിച്ചൂള്ള കാര്യങ്ങള്‍ .
പക്ഷെ , അടൂത്തകാലത്തായുള്ള ചില റിപ്പോര്‍ട്ടുകള്‍ നമ്മെ അസ്വസ്തതപ്പെടുത്തുന്നവയാണ് .
അതായത് ..............
ഒരു ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്ന വരികള്‍ ശ്രദ്ധിക്കുക.
ഇവ ശ്രീ മണികണ്ഠന്റെ ബ്ലോഗിലെ മൂന്നാറിലേക്കൊരു യാത്ര എന്ന പോസ്റ്റില്‍ നിന്നാണ്
(http://maniooradil.blogspot.com/2008_12_01_archive.html)
“ഏറ്റവും കൂടുതല്‍ കീടനാശിനിപ്രയോഗം നടക്കുന്ന ഒന്നാണ് ഏലം കൃഷി. പൂക്കുന്നതുമുതല്‍ ഏലം പാകമവുന്നതുവരെയുള്ള കാലയളവില്‍ എറ്റവും ചുരുങ്ങിയത് ഏഴുതവണയെങ്കിലും കീടനാശിനികള്‍ തളിക്കുമത്രേ. അതുകൊണ്ടുതന്നെ ഏലക്കായയുടെ തൊണ്ടില്‍ വളരെയധികം കീടനാശിനികള്‍ അടങ്ങിയിരിക്കുമെന്ന് ചിലര്‍ മുന്നറിയിപ്പുതരുന്നു“
ഇത്തരമൊരു അഭിപ്രായം പലരും പറയുന്നുണ്ട്
അതിനാല്‍ .........
ഇനിയും തീരുമാനിക്കുവാന്‍ സമയമുണ്ട് ...
ഏലക്കായ ചവക്കണോ ?
ഏലത്തിന്റെ ആയുര്‍വേദ ഗുണമാണോ കീടനാശിനി ഗുണമാണൊ ഏതാണ് നല്ലത് ?
No comments:
Post a Comment