Saturday, November 19, 2011

541.അച്ചന്‍കോവിലാറ്റില്‍ രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു




പൊതുജലാശയങ്ങളില്‍ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷിയുടെ ഭാഗമായ ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംഗ് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജ് കോന്നി പഞ്ചായത്ത് കടവില്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ലേബിയോ, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങളുടെ ഒരു ലക്ഷം കുഞ്ഞുങ്ങളെ വീതം അച്ചന്‍കോവിലാറ്റില്‍ നിക്ഷേപിച്ചു. ചടങ്ങില്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍ തോമസ് വര്‍ഗ്ഗീസ്, കോന്നി ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.ഓമ്നി ഈപ്പന്‍, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ്വേരന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.ഹരിദാസ് ഇടത്തിട്ട, കോന്നി ബ്ളോക്ക് പഞ്ചായത്തംഗം സൌധ റഹിം എന്നിവര്‍ പ്രസംഗിച്ചു 

No comments:

Get Blogger Falling Objects