Wednesday, November 23, 2011

552.വികലാംഗ സംവരണം നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു




വികലാംഗര്‍ക്കുള്ള മൂന്ന് ശതമാനം സംവരണ ക്വോട്ട ഏതൊക്കെ തസ്തികകള്‍ക്ക് നല്‍കാമെന്നത് സംബന്ധിച്ച് റിവ്യൂ നടത്തുന്നതിനും പട്ടികയിലേക്ക് മറ്റ് തസ്തികകള്‍ ചേര്‍ക്കുന്നതിനും രൂപീകരിച്ച കമ്മറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതനുസരിച്ച് കേന്ദ്ര സോഷ്യല്‍ ജസ്റിസ് ആന്റ് എംപവര്‍മെന്റ് മന്ത്രാലയം കണ്ടെത്തി പ്രഖ്യാപിച്ച തസ്തികകളും 1998 ജൂലൈ 14 ലെ ജി.ഒ.(പി.)നം.20/98/പി.ആന്റ്എ.ആര്‍.ഡി. ഉത്തരവില്‍ ഉള്‍പ്പെട്ടിട്ടുള്ള തസ്തികകളിലും വികലാംഗര്‍ക്ക് നിയമനം നല്‍കാം. എല്‍.പി./യു.പി.സ്കൂള്‍ അസിസ്റന്റ് തസ്തികയില്‍ ബ്ളൈന്‍ഡ്, ലോവിഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാം. വികലാംഗര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നല്‍കാം. കെ.എസ്.ഇ.ബി.യിലെ മീറ്റര്‍ റീഡര്‍/സ്പോട്ട് ബില്ലര്‍-ലോവിഷന്‍, ഡെഫ്, പാര്‍ഷ്യലി ഡെഫ്, ഓര്‍ത്തോപീഡിക് (അപ്പര്‍ എക്സ്ട്രിമിറ്റീസ്, ഓര്‍ത്തോപീഡിക് (ലോവര്‍ എക്സ്ട്രീമിറ്റീസ്-വണ്‍ ലിമ്പ്) സഹകരണ വകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍/ജൂനിയര്‍ ആഡിറ്റര്‍-ലോവിഷന്‍, പാര്‍ഷ്യലി ഡെഫ്, ഓര്‍ത്തോപീഡിക്. വാട്ടര്‍ അതോറിറ്റിയില്‍ പ്ളംബര്‍ -ഓര്‍ത്തോപീഡിക് (ലോവര്‍ എക്സ്ട്രിമിറ്റീസ്) ലോവിഷന്‍, ഡെഫ്, പാര്‍ഷ്യലി ഡെഫ് എന്നീ തസ്തികകളില്‍ വികലാംഗരെ നിയമിക്കാവുന്നതാണ്. പി.എസ്.സി. ഇനിമുതല്‍ ഈ തസ്തികകളില്‍ ഇതനുസരിച്ച് മൂന്ന് ശതമാനം സംവരണം നല്‍കിയായിരിക്കും റാങ്ക് ലിസ്റിലുള്ളവര്‍ക്ക് അഡ്വൈസ് നല്‍കുന്നത്.

No comments:

Get Blogger Falling Objects