Saturday, November 26, 2011

568.നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍





2010 - 11 വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് നവംബര്‍ 29-ന് ഗവ.വിമന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് യൂണിവേഴ്സിറ്റി/ഡയറക്ടറേറ്റിനുള്ള അവാര്‍ഡിന് ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. പതിനയ്യായിരം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജ്, തിരൂര്‍, മലപ്പുറം, ശ്രീനാരായണവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എന്‍.ആര്‍.സിറ്റി ഇടുക്കി, ഹിമായത്തുള്‍ ഇസ്ളാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സില്‍ക്ക് സ്ട്രീറ്റ്, കോഴിക്കോട്, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഴഞ്ഞി, തൃശൂര്‍ എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി. ട്രോഫിയും പ്രശസ്തിപത്രവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. മികച്ച പ്രോഗ്രാം ഓഫീസര്‍മാരായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള അബ്ദുള്‍ നാസര്‍ കൊക്കോടി (സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജ്, തിരൂര്‍, മലപ്പുറം, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് കീഴിലുള്ള രാജന്‍ തോമസ് (ശ്രീ നാരായണ വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എന്‍.ആര്‍.സിറ്റി ഇടുക്കി), മുഹമ്മദ് ബഷീര്‍ ടി.പി.(ഹിമായത്തുള്‍ ഇസ്ളാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സില്‍ക്ക് സ്ട്രീറ്റ്, കോഴിക്കോട്) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടേറ്റിന് കീഴിലുള്ള രഞ്ജിത്ത് പി.(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഴഞ്ഞി, തൃശ്ശൂര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2500 രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിക്കും. മികച്ച എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് നീതു പി.തോമസ് (ശ്രീ വിദ്യാധിരാജാ എന്‍.എസ്.എസ്. കോളേജ്, വാഴൂര്‍, കോട്ടയം) അനശ്വര ബി.കെ.(നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വാകയാട്, കോഴിക്കോട്), ജയേഷ് യു.വി (സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം) അനില്‍കുമാര്‍ പി.എസ്.(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി, വയനാട്), ശരണ്യ എം.(ഗവ.കോളേജ്, കാസറഗോഡ്), ചിത്ര ജെ.പി.(ആള്‍സെയിന്റ്സ് കോളേജ്, തിരുവനന്തപുരം), ശരണ്യ പി.(സാമൂറിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും ഇവര്‍ക്ക് ലഭിക്കും. കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു മുഖ്യപ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.അജയകുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷണല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഗവ.കോളേജ് പ്രിന്‍സിപ്പല്‍, യൂത്ത് ഓഫീസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെയും ഡയറക്ടറേറ്റുകളിലെയും പ്രോഗ്രാം ഓഫീസര്‍മാരും വോളന്റിയര്‍മാരും പങ്കെടുക്കും. അവാര്‍ഡ് വിതരണ ചടങ്ങിനോടനുബന്ധിച്ച് വ്യക്തിത്വ വികസനവും നേതൃത്വ ഗുണങ്ങളും എന്ന വിഷയത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഡോ.അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.

No comments:

Get Blogger Falling Objects