Saturday, December 03, 2011

601.കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു



സംസ്ഥാന സര്‍ക്കാര്‍ 2010-11 വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 15 നകം കൃഷി ഭവനുകളില്‍ ലഭിക്കണം. വിവിധ വിഭാഗങ്ങളിലായി 18 അവാര്‍ഡുകളാണ് നല്‍കുക. കാഷ്, ഗോള്‍ഡ് മെഡല്‍, ഷീല്‍ഡ്, പ്രശസ്തി പത്രം എന്നിവയടങ്ങിയതാണ് അവാര്‍ഡ്. ഏറ്റവും മികച്ച ഗ്രൂപ്പിംഗ് സമിതിക്കുളള നെല്‍കതിര്‍ അവാര്‍ഡിന് രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയുളള അവാര്‍ഡുകളില്‍ ഏറ്റവും നല്ല കര്‍ഷകനുളള കര്‍ഷകോത്തമ, ഏറ്റവും നല്ല പുരുഷ, വനിതാ കര്‍ഷകര്‍ക്കുളള അവാര്‍ഡ്, കേര കര്‍ഷകര്‍ക്കുളള കേര കേസരി, പച്ചക്കറി കര്‍ഷകര്‍ക്കുളള ഹരിതമിത്ര, ഉദ്യാനകൃഷിക്ക് നല്‍കുന്ന ഉദ്യാന ശ്രേഷ്ഠ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കുളള കര്‍ഷക ജ്യോതി, ഏറ്റവും കൂടുതല്‍ പൂവുകള്‍ കയറ്റുമതി ചെയ്യുന്ന കര്‍ഷകനുളള അവാര്‍ഡ്, ഏറ്റവും നല്ല കൃഷി ഫാമുകള്‍ക്കുളള അവാര്‍ഡ് എന്നിവയ്ക്ക് 50,000 രൂപയാണ് സമ്മാനത്തുക. ഏറ്റവും മികച്ച വനിതാ കര്‍ഷകയ്ക്കുളള കര്‍ഷക തിലകം, കര്‍ഷക തൊഴിലാളികള്‍ക്കുളള ശ്രമശക്തി, കൃഷി ശാസ്ത്രജ്ഞനുളള കൃഷി വിജ്ഞാന്‍, കാര്‍ഷിക വികസന പ്രവര്‍ത്തകനുളള കര്‍ഷക മിത്ര, മണ്ണ് സംരക്ഷണ പ്രവര്‍ത്തകനുളള ക്ഷോണി സംരക്ഷണ അവാര്‍ഡ്, കാര്‍ഷിക പത്രപ്രവര്‍ത്തകനുളള കര്‍ഷക ഭാരതി, പശു വളര്‍ത്തല്‍ കര്‍ഷകനുളള ക്ഷീര ധാര, പൌള്‍ട്രി കര്‍ഷകനുളള പൌള്‍ട്രി അവാര്‍ഡ് എന്നിവയ്ക്ക് 25,000 രൂപ വീതം സമ്മാന തുക നല്‍കും.

No comments:

Get Blogger Falling Objects