Thursday, December 29, 2011

629.നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒരു വെബ്ബ് ക്യാമറ ആക്കി മാറ്റുന്നതെങ്ങനെ ?


ആദ്യമായി ഇതിന്റെ സൈദ്ധാന്തിക വശം പറയാം
അതായത് ഒരു മൊബൈല്‍ ഫോണ്‍ സാ‍ധാരണയായി രണ്ടു രീതിയിലാണല്ലോ കമ്പ്യൂട്ടറൂമായി കണക്ട് ചെയ്യുക
1. കേബിള്‍ വഴി
2.ബ്ലൂ ടൂത്ത് വഴി
പിന്നെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും തമ്മില്‍ കണക്ട് ചെയ്യുന്നതിനുതകുന്ന ഒരു സോഫ്റ്റ്‌വെയര്‍ അഥവാ പി സി സ്യൂട്ട് വേണം .
ഫോണ്‍ നോക്കിയ ആണെങ്കില്‍ നോക്കിയ പി സി സ്യൂട്ട് .
ഇക്കാര്യം ആദ്യം ഓര്‍ത്തുവെക്കുക.
ഇനി നമ്മുടെ കമ്പ്യൂട്ടറിലും ഫോണിലും ഇക്കാര്യം സാധ്യമാകുന്ന സോഫ്റ്റ്‌വെയര്‍ വേണം .
രണ്ടിലും അത് ഇന്‍സ്റ്റാള്‍ ചെയ്യണം .
ഇനി രണ്ടിലും അത് പ്രവര്‍ത്തിപ്പിക്കുക .
അത്ര തന്നെ .
അപ്പോള്‍ നമുക്ക് നമ്മുടെ മൊബൈല്‍ ഫോണ്‍ ഒരു വെബ് ക്യാമറ ആയി ഉപയോഗിക്കാം .
ഇനി ഇവിടെ ഉദാഹരണമായി ഒരു മൊബൈല്‍ ഫോണ്‍ എടുക്കാം
അതായത് നോക്കിയ 5230
ഈ ഫോണിന്റെ ഓപ്പറേറ്റിംസ് സിസ്റ്റം സിമ്പിയന്‍ ആണെന്ന കാര്യം ഓര്‍ക്കുക.
ഇതിനു യോജിച്ച സോഫ്റ്റ്‌വെയര്‍ നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക.
KINONI യുടെ EPOCCAM VIiewer ഇതിന് യോജിച്ച സോഫ്റ്റ്‌വെയറാണ്.
നോക്കിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ നോക്കിയയുടെ PC suit ഉം Ovi suit ഉം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുമല്ലോ .
ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
‘അതിനുശേഷം നോക്കിയ 5230 മൊബൈലില്‍ smartcams6_jt5ez81e എന്ന ഫയല്‍
ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
( അതിനായി ഇവിടെ ( http://store.ovi.com/publisher/kinoni/) ക്ലിക്ക് ചെയ്താല്‍ മതി .
തുടര്‍ന്ന് കമ്പ്യൂട്ടറില്‍ KinoniWinInstaller24 ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
( അതിനായി ഇവിടെ (http://www.kinoni.com/drivers) ക്ലിക്ക് ചെയ്താല്‍ മതി .
ഇനി
മൊബൈല്‍ ഫോണിന്റെ കേബിള്‍ വഴി കമ്പ്യൂട്ടറൂമായി ബന്ധിപ്പിക്കുക.
കമ്പ്യൂട്ടറിലെ PC suit ഓപ്പണ്‍ ചെയ്യുക.
ഫോണിലെ EpocCam   തുറക്കുക.
അപ്പോള്‍ ഫോണ്‍ ക്യാമറയില്‍ കാണുന്ന കാര്യങ്ങള്‍ നമുക്ക് കമ്പ്യൂട്ടറില്‍ കാണാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ (http://www.kinoni.com/support_nokia.html) സന്ദര്‍ശിക്കൂ

No comments:

Get Blogger Falling Objects