Tuesday, February 28, 2012

763.അനിമേഷനും ജി.ഐ.എസും ഉള്‍പ്പെടുത്തി പത്താംക്ളാസുകാര്‍ക്ക് പുതിയ ഐ.സി.ടി പാഠപുസ്തകം




സെക്കന്‍ഡറിതലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റം (ജി.ഐ.എസ്) ഉപയോഗിച്ച് ഭൂപടങ്ങള്‍ തയാറാക്കാനും, സ്വന്തമായി അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും കഴിയുന്ന തരത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഐ.സി.ടി പാഠപുസ്തകം ഐ.ടി@സ്കൂള്‍ പ്രോജക്ട് തയാറാക്കി. വെബ്സൈറ്റ് നിര്‍മാണം, ഹാര്‍ഡ്വെയര്‍ ട്രബിള്‍ഷൂട്ടിങ്, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ്, ഗ്രാഫിക് ഡിസൈനിങ്, ഡേറ്റാബേസുകള്‍, ഐ.ടി അധിഷ്ഠിത പഠനം എന്നിങ്ങനെ ഒമ്പത് അധ്യായങ്ങളുള്ള പുതിയ ഐ.സി.ടി പാഠപുസതകം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. 2010 ല്‍ എട്ടാംക്ളാസിലും 2011 ല്‍ ഒമ്പതാം ക്ളാസിലും നടപ്പാക്കിയ ഐ.ടി അധിഷ്ഠിത പഠനത്തിന്റെ തുടര്‍ച്ചയാണ് ജൂണ്‍ മുതല്‍ പത്താം ക്ളാസിലേക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കിയ പുതിയ ഐ.സി.ടി പാഠപുസ്തകവും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സെക്കന്‍ഡറി തലത്തില്‍ ഇത്തരം വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്‍ക്സ്കേപ്പ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഗ്രാഫിക് ഡിസൈന്‍ പഠിപ്പിക്കുന്ന മിഴിവാര്‍ന്ന ചിത്രലോകം ആണ് ആദ്യ അധ്യായം. ഡേറ്റാബേസ് സങ്കല്‍പം പരിചയപ്പെടുത്തുന്ന വിവര വിശകലനത്തിന്റെ പുതുരീതികള്‍ ഭൂവിവര വ്യവസ്ഥ പ്രയോജനപ്പെടുത്തുന്ന എന്റെ വിഭവ ഭൂപടം, പൈത്തണ്‍ പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷ, ഹാര്‍ഡ്വെയര്‍ പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ എന്ന യന്ത്രം, അനിമേഷന്‍ ഉള്‍പ്പെടുന്ന വരകള്‍ക്ക് ജീവന്‍ പകരാം, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ പരിചയപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കാം, വെബ് കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവര്‍ക്ക് സംവിധാനം വഴി വെബ്സൈറ്റുകള്‍ തയാറാക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന നമുക്കൊരു വെബ്സൈറ്റ് എന്നിവയാണ് തുടര്‍ന്നുള്ള അധ്യായങ്ങള്‍. ലോകം കൈക്കുമ്പിളില്‍ എന്ന അവസാന അധ്യായത്തില്‍ നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് സഹായിക്കുന്ന സ്റെല്ലേറിയം സോഫ്റ്റ് വെയര്‍ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. കെ-ടെക് ലാബ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവിധ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ തയാറാക്കാനും, ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വൃത്തങ്ങളും ഗണിത പാറ്റേണുകളും സ്വന്തമായി അപ്ളെറ്റുകളും തയാറാക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് രൂപഘടന. ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് ചെയര്‍മാനായുള്ള സമിതിയാണ് പാഠപുസ്തകം തയാറാക്കിയത്. മലയാളത്തിനുപുറമെ ഇംഗ്ളീഷ്, തമിഴ്, കന്നട പതിപ്പുകളും പുസ്തകത്തിനുണ്ട്. പുസ്തകത്തിന്റെ ക്ളാസ്റൂം വിനിമയം കാര്യക്ഷമമാക്കാന്‍ അധ്യാപക സഹായിയും വീഡിയോ

No comments:

Get Blogger Falling Objects