Friday, March 16, 2012

780.ജോര്‍ജ് ഓണക്കൂറിന്റെ അമേരിക്കന്‍ പര്യടനം ( പുസ്തക പരിചയം )




പുസ്തകത്തിന്റെ പേര്‍ : അടരുന്ന ആകാശം 
ഗ്രന്ഥകാരന്‍ : ജോര്‍ജ് ഓണക്കൂര്‍ 
ഗ്രന്ഥകാരനെക്കുറിച്ച് : 1941 നവംബര്‍ 18 ന് മുവ്വാറ്റുപുഴയില്‍ ജനിച്ചു.
നോവലിസ്റ്റ് , കഥാകാരന്‍ , തിരക്കഥാകൃത്ത് , സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പ്രസാധകര്‍ : കറന്റ് ബുക്സ്
പുസ്തകത്തെക്കുറിച്ച് :
1. അമേരിക്കന്‍ യാത്രയില്‍ ഞാന്‍ സന്ദര്‍ശിച്ച ഭവനങ്ങളിലൊന്നും ടെലിവിഷന്റെ മുന്നിലെ കുത്തിയിരിപ്പ് ദൃശ്യമായില്ലെന്ന് രേഖപ്പെടുത്താതെ വയ്യ .ജനങ്ങള്‍ ജോലിയില്‍ വ്യാപൃതരാണ് . വിശ്രമവേളകള്‍ കുറവായിരിക്കും . അത്തരം അവസരങ്ങള്‍ തന്നെ
ഫോണ്‍ ചെയ്തും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചെലവിടുന്നതാണ് എല്ലാവര്‍ക്കും  താല്പര്യം .  ശനി , ഞായര്‍ എന്നീദിവസങ്ങളില്‍ വിവിധ സംഘടനകളുടെ വകയായി നടത്തുന്ന കലാ സാംസ്കാരിക പരിപാടികളില്‍ പങ്കുകൊള്ളാനും സമയം കണ്ടെത്തുന്നു.ഈയിടെ
യായി വിധ ദേശക്കാരുടെ കൂട്ടായ്മ ഏറി വരുന്നുണ്ട് .
2.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സമൂഹത്തിന്റെ പുതിയ തലമുറ ഇപ്പോള്‍ ഇവിടെ വളര്‍ന്ന് സ്വതന്ത്ര വഴികള്‍ തേടാന്‍ പ്രായമായിരിക്കുന്നു. പലരും തേടുന്ന വഴികള്‍ ഇന്ത്യന്‍ ശീലങ്ങളില്‍ പഴകിപ്പോയ മാതാപിതാക്കള്‍ക്ക് പരിചിതമോ പ്രിയംകരമോ അല്ല .
ലിംഗബോധത്തെക്കുറിച്ച് സദാ ബോധമുണര്‍ന്ന് അടുത്തിരുന്നാല്‍ പോലും വ്യഭിചാരമാകുമെന്ന് ഭയന്ന് വളര്‍ന്നവര്‍ . അറിയാതെ
സംഭവിക്കുന്ന ഒരു മൃദു സ്പര്‍ശം പോലും സദാചാരഭൃശമാകുമെന്ന് അവര്‍ പഠിച്ചുവെച്ചത് . അത്തരം മാതാപിതാക്കളുടെ അമേരിക്കന്‍
മക്കള്‍ ഒരാണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ സ്നേഹിതരാവുക ; ആ സ്നേഹം ശാരീരിക സ്പര്‍ശത്തിലൂടെ തീവ്രമായി പ്രകാശിപ്പിക്കുക.
ഒരുമിച്ചു യാത്ര ചെയ്യുക ; താമസിക്കുക പോലും ചെയ്യുക . ഇത്തരം സ്വാതന്ത്യങ്ങള്‍ മലയാളി മനസ്സുകള്‍ക്ക് ഉള്‍ക്കോള്ളുക അസാദ്ധ്യം
തങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് വീടും കാറും  സമ്പാദ്യവുമൊക്കെ   ഉണ്ടാക്കുമ്പോള്‍  മക്കള്‍ അതിലൊന്നും ഭ്രമിക്കാതെ സ്വന്തം വഴികള്‍ തേടുക . സ്വാതന്ത്യം പ്രഖ്യാപിക്കുക . ഇതൊക്കെ ഊഹാതീതമായ ദുഃഖങ്ങളാണ് . ഓമനിച്ചൂ വളര്‍ത്തിയ ഒരേ ഒരു മകനോ
മകളോ ഉള്ളത് പതിനെട്ടു വയസ്സുകഴിഞ്ഞ ബലത്തില്‍ വേറിട്ടു താമസിക്കുകയൂം  ഇഷ്ടപ്പെട്ടവരെ കൂടെ പൊറുപ്പിക്കുകയും ചെയ്യുമ്പോള്‍
മാതാപിതാക്കള്‍ക്ക് രക്തസമ്മര്‍ദ്ദം ഏറാതിരുന്നാലേ അത്ഭുതപ്പെടാനുള്ളൂ .
3.നാട്ടില്‍ ജോലി എന്നതിനര്‍ഥം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പായ സുഖകരമായ മേഖല എന്നാണ് . പ്രത്യേക പ്രാഗല്‍ഭ്യമോ
അര്‍പ്പണബോധമോ പ്രകടമായില്ലെങ്കില്‍പോലും കാലാകാലങ്ങളില്‍ പ്രമോഷനുകള്‍ ലഭ്യമാകുകയും സര്‍വ്വീസിന്റെ ഒടുവില്‍ റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍ വന്നുചേരുകയും ചെയ്യും.
4.അമേരിക്കയില്‍ കഴിയുന്ന നമ്മുടെ പെണ്‍കുട്ടികള്‍ ഔദ്യോഗിക ജീവിതവും ഗാര്‍ഹിക സംവിധാനങ്ങളും സമര്‍ഥമായി
സമന്വയിപ്പിക്കുന്നത് ഞാന്‍ നോക്കിക്കണ്ടു. ആധുനിക സൌകര്യങ്ങള്‍ സുലഭമായതുകൊണ്ടുമാത്രം കൈവരുന്നതല്ല വ്യക്തി
ജീവിതത്തിലെ അടുക്കും ചിട്ടയും . ഒരു ജോഡി ചെരുപ്പില്‍ കാണാതായ ഒന്നിനുവേണ്ടി മണിക്കൂറുകള്‍ തെരയുന്നതും അന്നന്ന്
ഉടുത്തൊരുങ്ങനുള്ള വസ്ത്രങ്ങള്‍ ഓരോന്നും എവിടെയെന്നറിയാതെ വലയൂന്നതും ബാഗും കുടയുമൊക്കെ എവിടെ വെച്ചെന്ന്
ഓര്‍മ്മിക്കാനാവാതെ വിഷമിക്കുന്നതും കേരളത്തിലെ ഉദ്യോഗസ്ഥകളുടെ ദൈന്യം ദിന പ്രശ്നങ്ങളാണ് .ഈ ബദ്ധപ്പാടുകള്‍ അമേരിക്കന്‍
ചിട്ടകളില്‍ തീരെ ദൃശ്യമല്ല . ഓരോന്നും അതാതിന്റെ സ്ഥാനത്ത് സുരക്ഷിതമായിരിക്കുന്നു.

No comments:

Get Blogger Falling Objects