Thursday, March 29, 2012

817.ഒമ്പത് - പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി സംവിധാനത്തിലേക്ക് മാറ്റുംXncph\´]pcw: kwØm\¯v H³]Xv, ]¯v ¢mkpIÄ lbÀ sk¡³Udn kwhn[m\¯n\p Iognem¡psa¶v hnZym`ymka{´n ]n.sI. A_vZpdºv. Xncph\´]pc¯v lbÀ sk¡³Udn {]n³kn¸ÂamcpsS kwØm\ kt½f\¯n kwkmcn¡thbmWv a{´n C¡mcyw hyàam¡nbXv. tI{µ hnZym`ymk \nba{]ImcamWv Cu kmlNcysamcp§nbsX¶pw a{´n ]dªp.

tI{µ hnZym`ymk \nba{]Imcw A©mw ¢mkv FÂ]nbpsS ]cn[nbnepw F«mw ¢mkv bp]nbpsS ]cn[nbnepw DÄs¸Spt¯WvSXpWvSv. Cu kmlNcy¯n H³]Xv, ]¯v ¢mkpIsf Häbv¡v \ne\nÀ¯m\mInÃ. H³]Xv, ]¯v ¢mkpIÄs¡m¸w 11, 12 ¢mkpIfpw tNcp¶ sk¡³Udn kwhn[m\w sImWvSphcm\mWv BtemNn¡p¶Xv. 2013 HmsS hnZym`ymk AhImi \nbaw \S¸m¡psa¶pw a{´n ]dªp. shmt¡jW lbÀ sk¡³Udn \nÀ¯em¡psa¶pw hnZym`ymka{´n ]dªp. 

shmt¡jW hnjb§sf lbÀsk¡³Udnbn Hm]vjWem¡pw. FÃm lbÀ sk¡³Udn kvIqfpIfnepw shmt¡jW hnjb§Ä IqSn ]Tn¡m\pÅ kwhn[m\samcp¡pIbmWv CXneqsS e£yanSp¶Xv. A[ym]I kwLS\IfpsS DÄs¸sS kaql¯nsâ hnhn[ `mK§fn \n¶pw {]Xntj[w hnfn¨phcp¯p¶ Xocpam\amWv hnZym`ymk hIp¸ntâXv. 

]pXnb kwhn[m\w \S¸m¡p¶tXmsS FkvFkvFÂkn ]co£bpsS {]kàn Xs¶ \jvSamIpsa¶pw Bt£]apbÀ¶pIgnªp. sslkvIqÄ hnZym`ymkw F¶ k{¼Zmbw Xs¶ CtXmsS CÃmXmIpsa¶pw NqWvSn¡mWn¡s¸Sp¶p   

മാതൃഭൂമി  വാര്‍ത്ത 


തിരുവനന്തപുരം: വി.എച്ച്.എസ്. ഇ. യുടെ അലകുംപിടിയും മാറ്റി ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. വി.എച്ച്.എസ്. ഇയിലെ കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കും. പകരം ആധുനിക കാലത്ത് ജോലി സാധ്യതയുണ്ടെന്ന് കണ്ടെത്തി ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍ നിര്‍ദേശിച്ച കോഴ്‌സുകളാണ് വി.എച്ച്.എസ്. ഇയില്‍ പഠിപ്പിക്കുക.

ഹയര്‍ സെക്കന്‍ഡറിയില്‍ വി.എച്ച്.എസ്. ഇ ലയിപ്പിക്കുക വഴി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഓപ്ഷണലാക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ എത്തുന്നവരില്‍ താത്പര്യമുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാം. ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷനും കൗണ്‍സിലും നിര്‍ദേശിച്ച നാല് കോഴ്‌സുകളാണ് ആദ്യപടിയായി തൊഴിലധിഷ്ഠിത കോഴ്‌സുകളായി പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയില്‍ സാധ്യതയുള്ള ഹോസ്​പിറ്റാലിറ്റി, ആരോഗ്യ മേഖലയുമായി ബന്ധപ്പെടുത്തി ഹെല്‍ത്ത് കെയര്‍, ഐ. ടി. അധിഷ്ഠിത പഠനം, റീട്ടെയ്ല്‍ മേഖലയുമായി ബന്ധപ്പെട്ട പഠനം എന്നിവയിലാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.

വി.എച്ച്.എസ്. ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കുന്നതോടെ എല്ലാ വി.എച്ച്.എസ്. ഇ. സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് നല്‍കും. നിലവില്‍ വി.എച്ച്.എസ്.ഇയില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ യോഗ്യതയുള്ളവരെ ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപകരാക്കും. വി.എച്ച്. എസ്. ഇയില്‍ 1100 വീതം അധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ലാബ് അസിസ്റ്റന്റുമാരുമാണുള്ളത്. അധ്യാപകരില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവരെ ഉപയോഗപ്പെടുത്തിയശേഷം ബാക്കിയുള്ളവരെ ഈ കോഴ്‌സുകളുടെ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റേഴ്‌സായി മാറ്റും. ഇന്‍സ്ട്രക്ടര്‍മാരെയും പുതിയ പദ്ധതിയില്‍ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കും. ലാബ് അസിസ്റ്റന്റുമാര്‍ക്കും തൊഴില്‍ നഷ്ടപ്പെടാതെ ഹയര്‍ സെക്കന്‍ഡറിയില്‍ ജോലി നല്‍കും.

വ്യവസായ, വാണിജ്യ മേഖലയുടെ ആവശ്യമറിഞ്ഞ് അവരുടെ താത്പര്യം കണക്കിലെടുത്താണ് പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം ലഭിക്കാത്തവര്‍ ചേരുന്ന കോഴ്‌സെന്ന നിലയില്‍ നിന്ന് വി.എച്ച്.എസ്. ഇ യെമാറ്റി 12- ാം ക്ലാസ് കഴിഞ്ഞാല്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സാക്കി അതിനെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഇതിലൂടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാകുമെന്നും അദ്ദേഹം പറഞ്ഞു.

വി.എച്ച്.എസ്.ഇ യുടെ പുനസംഘാടനം അടുത്ത വര്‍ഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ 11 ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. കരട് നിര്‍ദേശങ്ങള്‍ ഈ യോഗത്തില്‍ വെച്ച് അവരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടായിരിക്കും അന്തിമ പദ്ധതിക്ക് രൂപം നല്‍കുക.

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും എട്ടാംക്ലാസ് യു. പി.യിലേക്കും അടുത്ത അധ്യയന വര്‍ഷം മാറുന്നതോടെ ഒമ്പത് , പത്ത് ക്ലാസുകള്‍ മാത്രമായി ഹൈസ്‌കുളില്‍ നിലനില്‍ക്കുക ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് കാലക്രമത്തില്‍ ഈ രണ്ട് ക്ലാസുകള്‍ക്കൂടി ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കാനും ആലോചിക്കുന്നത്.1 comment:

ഹോംസ് said...
This comment has been removed by a blog administrator.
Get Blogger Falling Objects