Monday, April 16, 2012

854.പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം


നെടുമ്പാശേരി: ഒന്നു മുതല്‍ എട്ട് വരെ ക്ളാസുകളിലുളള പെണ്‍കുട്ടികള്‍ക്കും, ബി.പി.എല്‍ കുടുംബങ്ങളില്‍പെട്ട കുട്ടികള്‍ക്കും പട്ടികജാതി കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. തുരുത്തിശേരി ഗവ.എല്‍.പി സ്കൂളിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പായതോടെ ഇനി എല്‍.പി.ക്ളാസുകളില്‍ പരമാവധി 30 വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടാകുകയുളളൂ.ഇപ്പോള്‍ ഒരു ക്ളാസില്‍ 55 കുട്ടികള്‍ വരെയാണുളളത്.പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന അന്ന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പാഠപുസ്തകം ലഭ്യമാകും. ഇതിനോടകം പാഠപുസ്തകം വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ സമൂഹത്തില്‍ നിലനില്‍ക്കാനാവില്ലെന്ന ചിന്ത ഇന്ന് മലയാളികളില്‍ വലിയ തോതിലുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വിദ്യാഭ്യാസത്തിന്റെ മേന്മയും സൗകര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അന്‍വര്‍സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.വൈ.വര്‍ഗീസ്, എം.ജെ.ജോമി, ബിന്‍സിപോള്‍, സില്‍മ്മ ജേക്കബ്, ഏ.എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.

മാദ്ധ്യമം വാര്‍ത്ത
yahoo News

No comments:

Get Blogger Falling Objects