Tuesday, July 31, 2012

878.സ്വകാര്യ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനം




സ്വകാര്യ സ്ഥാപനങ്ങളിലെ സര്‍വെയ്ലന്‍സ് കാമറകള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെയോ, പോലീസ് സ്റേഷനുകളിലെയോ നിരീക്ഷണ മോനിറ്ററുകളുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന നയം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സ്ഥാപന ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍, സ്വന്തം ചെലവില്‍ ഈ സംവിധാനം സ്ഥാപിക്കാം. പൊതു സ്ഥലങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുക തീവ്രവാദ, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുരക്ഷ ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ട് പ്രധാന കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലീസ് നിരീക്ഷണകാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ കൂടുതലായെത്തുന്ന പലകേന്ദ്രങ്ങളിലും ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തം ഫലപ്രദമായി നിറമേറ്റുന്നതിനാണ് ആഭ്യന്തരവകുപ്പ് പുതിയ നയത്തിന് രൂപം നല്‍കിയത്

No comments:

Get Blogger Falling Objects