Thursday, October 11, 2012

912.ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എസ്.സി/എസ്.ടി. പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്



സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പതാം ക്ളാസ്സില്‍ പഠിക്കുന്ന എസ്.സി/എസ്.ടി. പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 31 ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ വിദ്യാര്‍ത്ഥിനിയുടേയും പേരില്‍ 3,000 രൂപ സ്ഥിരനിക്ഷേപം നടത്തുകയും പത്താംതരം പാസ്സായശേഷം 18 വയസ്സ് തികയുന്ന മുറയ്ക്ക് തുക പിന്‍വലിക്കുകയും ചെയ്യാവുന്നതുമാണ്.

No comments:

Get Blogger Falling Objects