Monday, October 29, 2012

924.പാഠ്യപദ്ധതി പരിഷ്കരണത്തിന് വിദഗ്ധസമിതി





സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി രണ്ട് വിദഗ്ദ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എ.സുകുമാരന്‍ നായര്‍ അധ്യക്ഷനായ വിദഗ്ധ സമിതി പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ പ്രൊഫ. കെ.എ.ഹാഷിം കണ്‍വീനറായ ഈ സമിതിയില്‍ ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി. ഉമ്മന്‍, അലിഗഢ് മുസ്ളീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.അബ്ദുള്‍ അസീസ്, മൌണ്ട് റ്റബര്‍ ട്രെയിനിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ റോസമ്മ ഫിലിപ്പ്, സംസ്ഥാന സ്കൂള്‍ കരിക്കുലം സ്റിയറിങ് കമ്മിറ്റി അംഗം ശ്രീ.രാമനുണ്ണി എന്നിവര്‍ അംഗങ്ങളാണ്. ഹയര്‍ സെക്കണ്ടറി മേഖലയിലെ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച് വിദഗ്ദ്ധസമിതിയില്‍ കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.പി.ഒ.ജെ.ലബ്ബ ചെയര്‍മാനും, പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.ജി.സുകുമാരപിളള എന്നിവര്‍ അംഗങ്ങളുമാണ്. ഈ സമിതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാഠ്യപദ്ധതി പരിഷ്കരണത്തിന് എസ്.സി.ഇ;ആര്‍.ടി. നടപടി സ്വീകരിക്കുന്നത്.

No comments:

Get Blogger Falling Objects