Tuesday, February 26, 2013

993.ആറാമത് സാമ്പത്തിക സെന്‍സസ്





ആറാമത് സാമ്പത്തിക സെന്‍സസ് രാജ്യമൊട്ടാകെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ വര്‍ഷം നടക്കും. ഇതിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാസ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള റീജിയണല്‍ ട്രെയിനിങ് പ്രോഗ്രാം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്നുവരെ തിരുവനന്തപുരത്ത് നടക്കും. ഹോട്ടയര്‍ ക്ളാസിക് അവന്യുവില്‍ 28ന് രാവിലെ പത്തിന് സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക് പരിശീലനം ഉദ്ഘാടനം ചെയ്യും. ഇക്കണോമിക്സ് സ്റാറ്റിസ്റിക്സ് വകുപ്പ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. അറോറ മുഖ്യ പ്രഭാഷണം നടത്തും. ഇക്കണോമിക് സെന്‍സസ് കമ്മീഷണര്‍ സുനില്‍ ജെയിന്‍, സംസ്ഥാന ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് ഡയറക്ടര്‍ വി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. രാജ്യത്തിനകത്തെ കാര്‍ഷികവും കാര്‍ഷികേതരവുമായ മുഴുവന്‍ സാമ്പത്തിക സംരംഭങ്ങളേയും സ്ഥാപനങ്ങളെയും എണ്ണിത്തിട്ടപ്പെടുത്തുന്നതിനായാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. സെന്‍ട്രല്‍ സ്റാറ്റിസ്റിക്സ് ആഫീസ് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് വകുപ്പുമായി ചേര്‍ന്നാണ് നടത്തുന്നത്. 1977-ലാണ് ആദ്യത്തെ സാമ്പത്തിക സെന്‍സസ് സംഘടിപ്പിച്ചത്. തുടര്‍ന്ന് ഇതുവരെ ആകെ അഞ്ച് സെന്‍സസുകള്‍ നടത്തിയിട്ടുണ്ട്. ആറാമത് സാമ്പത്തിക സെന്‍സസാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിനകത്ത് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംരംഭങ്ങളേയും ഉള്‍പ്പെടുത്തി ഒരു ഡേറ്റാബേസ് തയ്യാറാക്കുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം. സാമ്പത്തിക സര്‍വെയുടെ ഈ ഡേറ്റാബേസിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ സര്‍വെകള്‍ നടത്തി അസംഘടിത മേഖലയില്‍ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്ന് കണക്കാക്കും. സംഘടിത മേഖലയിലെ കണക്കുകള്‍ കൃത്യമായി ലഭിക്കുന്നുവെങ്കിലും അസംഘടിത മേഖലയില്‍ അത്തരം കണക്കുകള്‍ ലഭ്യമല്ല. ആയതിനാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവന നല്‍കുന്ന അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള ഈ കണക്കെടുപ്പ് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സര്‍ക്കാരിന്റെ ആസൂത്രണ പ്രക്രിയകളില്‍ ഈ കണക്കുകള്‍ വളരെയേറെ ഉപകാരപ്പെടുന്നുണ്ട്. കൂടാതെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരങ്ങളെക്കുറിച്ചും ഓരോ സംസ്ഥാനത്തിലെയും വിവിധ സംരംഭങ്ങളിലെ ജോലികളെ സംബന്ധിച്ചും അവയുടെ സ്വഭാവവും ഈ സര്‍വേകള്‍ വഴി ലഭ്യമാകും. സാമ്പത്തിക സെന്‍സസ് വഴി ലഭിക്കുന്ന കണക്കുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്. പൊതുജനങ്ങളുടെ ഭാഗത്തു നിന്നും സംരംഭങ്ങളുടെ ഉടമസ്ഥരുടെ ഭാഗത്തുനിന്നും നല്‍കപ്പെടുന്ന കൃത്യമായ വിവരങ്ങള്‍ ആണ് ഈ സെന്‍സസിന്റെ വിജയം. ഏഴായിരത്തോളം എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്ത് ഈ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും സംരംഭങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Get Blogger Falling Objects