Monday, March 11, 2013

998.സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നതിന് മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശം പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചു.

പത്താംക്ലാസ്സിലോ പ്ലസ്ടുവിനോ മലയാളം വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ ജോലിയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഭാഷാപരീക്ഷ വിജയിക്കണമെന്നാണ് പുതിയ നിര്‍ദേശം. വകുപ്പുതല പരീക്ഷ (ഡിപ്പാര്‍ട്ട്‌മെന്‍റ് ടെസ്റ്റ്) പോലെ ഈ മലയാളഭാഷാപരിജ്ഞാന പരീക്ഷയും പി.എസ്.സി. തന്നെ നടത്തും. 

സര്‍ക്കാരിന്റെ ഈ നിര്‍ദേശം പി.എസ്.സിയുടെ ഉപസമിതി പരിശോധിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ കമ്മീഷന്‍ യോഗം തീരുമാനം അംഗീകരിച്ചത്. 

എസ്.എസ്.എല്‍.സി. നിലവാരത്തിലുള്ളതാകും ഭാഷാപരിജ്ഞാനപരീക്ഷ. മലയാളം പഠിക്കാതിരുന്നവര്‍ക്ക് പി.എസ്.സി. വഴി ജോലിക്ക് അപേക്ഷിക്കുന്നതിനോ നേടുന്നതിനോ തടസ്സമില്ല. എന്നാല്‍ ജോലിയില്‍ തുടരുന്നതിനും പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനും ഭാഷാപരീക്ഷ വിജയിക്കണം. മലയാളം മിഷന്റെ ഡിപ്ലോമയുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കും.

No comments:

Get Blogger Falling Objects