Friday, September 20, 2013

1031. വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരിശീലനം : അപേക്ഷ ക്ഷണിച്ചു




അസാപ്പ് പരിശീലനം ആരംഭിക്കുവാന്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ള സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്ന ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് അസാപ്പ്. ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ടെലികോം, ഫിനാന്‍സ്, റീടെയില്‍ തുടങ്ങിയ വ്യവസായ സംബന്ധമായ സ്‌കില്‍ കോഴ്‌സുകളാണ് അസാപ്പ് നടപ്പാക്കുന്നത്. പരിശീലന സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് താത്പര്യമുള്ള സ്‌കില്‍ പരിശീലന പരിപാടിയില്‍ ചേരാന്‍ അവസരം ലഭിക്കും. താത്പര്യമുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അസാപ്പ് പരിശീലന സ്ഥാപനമാകാനായി http://www.asapkerala.gov.in/affiliation എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സെപ്തംബര്‍ 30-നകം ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. വെബ്‌സൈറ്റില്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള എഗ്രിമെന്റ് 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കി ഒപ്പ് രേഖപ്പെടുത്തി സ്‌കാന്‍ ചെയ്ത് അപേക്ഷാ ഫോറത്തില്‍ ഇതിനായുള്ള സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി എഗ്രിമെന്റിനോടൊപ്പം അഡീഷണല്‍ സെക്രട്ടറി ആന്റ് പ്രോഗ്രാം ലീഡര്‍, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്), മൂന്നാം നില, ട്രാന്‍സ് ടവര്‍, വഴുതയ്ക്കാട്, തിരുവനന്തപുരം - 695 014 വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ഇതിനകം സമര്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-3272474. (പ്രോഗ്രാം മാനേജര്‍). മൊബൈല്‍ - 9497464252. 

No comments:

Get Blogger Falling Objects