Saturday, October 05, 2013

1036.പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനായും അപേക്ഷിക്കാം


ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഒണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സംവിധാനം ആദായ നികുതി വകുപ്പ് തുടങ്ങി. https: / / tin.tin.nsdl.com/ pan/ എന്ന വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്.

ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം '49 എ' അപേക്ഷാഫോറം പൂരിപ്പിക്കലാണ് ആദ്യപടി. ഈ അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നയുടന്‍ തന്നെ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഇതടങ്ങുന്ന ഷീറ്റ് സേവ് ചെയ്തശേഷം പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം.

ഇതിനൊപ്പമുള്ള കോളത്തില്‍ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് കളര്‍ഫോട്ടോ ഒട്ടിച്ചശേഷം പതിനഞ്ച് ദിവസങ്ങള്‍ക്കകം എന്‍.എസ്.ഡി.എല്ലിന്റെ പുണെ ഓഫീസിലേക്ക് അയയ്ക്കണം. മേല്‍വിലാസം തെളിയിക്കുന്ന രേഖ, അപേക്ഷ ഫീസായി 96 രൂപയുടെ ചെക്ക് അഥവാ ഡി.ഡി. എന്നിവ ഇതോടൊപ്പം നല്‍കണം. ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴി ഓണ്‍ലൈന്‍ ആയും പണം അടയ്ക്കാം.

അപേക്ഷകന്‍ ഇന്ത്യയ്ക്ക് പുറത്താണ് താമസമെങ്കില്‍ 962 രൂപ ഫീസ് ആയി നല്‍കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് 'ആപ്ലിക്കേഷന്‍ ഫോര്‍ പാന്‍' എന്ന് നിര്‍ബന്ധമായും നല്‍കിയിരിക്കണം. പാന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനും ഇതേ രീതി തന്നെയാണ് പിന്തുടരേണ്ടത്. 

No comments:

Get Blogger Falling Objects