Tuesday, October 15, 2013

1039.കയ്പക്ക ഭക്ഷ്യവസ്തുവാണോ ?


കയ്പക്കകൊണ്ട് ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നത് വാസ്തവമാണ്
.പക്ഷെ , എനിക്കു മനസ്സിലാവാത്തത് എന്താണെന്നുവെച്ചാല്‍ ഈ
കയ്പ്പുള്ള വസ്തു മനുഷ്യന്റെ ഭക്ഷ്യവസ്തു ആണോ എന്നതാണ് .
. ഓരോ ജീവ ജാലത്തിനും അതിനുതകുന്ന തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍
പ്രകൃതിയില്‍ തന്നെ ഉണ്ടല്ലോ . അവ തിരിച്ചറിയാന്‍ - ഇന്നതാണ് തന്റെ ഭക്ഷ്യവസ്തുവെന്ന് തിരിച്ചറിയാന്‍ - ആ ജീവിക്ക് സ്വതസിദ്ധമാ‍യ ജന്മ
വാസന ഉപയോഗപ്പെടുത്താവുന്നതേ ഉള്ളൂ.
.അത്തരത്തില്‍ ജന്മവാസനാ സിദ്ധാന്തത്തെ അടിസ്ഥാന മാക്കി ചിന്തിക്കയാണെങ്കില്‍ ഈ കയ്പ്പുള്ള
വസ്തു മനുഷ്യന്റെ ഭക്ഷ്യവസ്തു ആകുവാന്‍ ഇടയില്ല . ഇതിനുത്തരമായി , തീ കണ്ടുപിടിക്കുന്നതിനു മുന്‍പത്തെ മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളെ ക്കുറിച്ച്
ചിന്തിച്ചാല്‍ മതി .
. അന്ന് മനുഷ്യന്‍ വേവിക്കാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത് .( അങ്ങനെയെങ്കില്‍ ഇന്നത്തെ ഒട്ടുമിക്ക പച്ചക്കറികളും മനുഷ്യന്റെ
ഭക്ഷ്യവസ്തുവല്ല എന്ന സ്ഥിതിവിശേഷത്തിലേക്കാ‍ണ് നാം എത്തിച്ചേരുക .) അന്ന് വേവിക്കാത്ത ഭക്ഷണം കഴിച്ചിരുന്ന കാലത്ത് ഈ കയ്പ്പു
രുചിയുള്ള ഭക്ഷ്യവസ്തു ഒരിക്കലും മനുഷ്യന്റെ ആഹാരമായി തീര്‍ന്നിരിക്കാന്‍ ഇടയില്ല .’
.എന്നിട്ടും കയ്പ്പക്ക തോരന്‍ , കയ്പ്പക്ക പച്ചടി , കയ്പ്പക്ക വറുത്തത് , കയ്പ്പക്ക ഉപ്പേരി എന്നിവ പ്രസിദ്ധര്‍ തന്നെ .
.ഇത് ഏതോ മനുഷ്യന്റെ തെറ്റായ ആഹാരശീലമല്ല്ലേ .
.ഇങ്ങനെയൊക്കെ യുക്തിപരമായി ചിന്തിച്ചാല്‍ കയ്പ്പക്ക മനുഷ്യന്റെ ഭക്ഷ്യവസ്തു അല്ല എന്ന് മനസ്സിലാക്കാം.’
.എന്നീട്ടുമെന്തേ നാം തിരുത്താത്തേ
.ട്രിവാന്‍ഡ്രം തിരുവനന്തപുരമാക്കാനും കാലിക്കറ്റ് കോഴിക്കോടാക്കാനുമൊക്കെ പണിപ്പെടുന്നവരല്ലേ നാമൊക്കെ
.ഈ വിഷയമെന്തേ അതിന്റെ ചിന്തയില്‍ വരാഞ്ഞേ
.പ്രമുഖ ഡയറ്റീഷ്യന്മാരും ഈ വിധത്തില്‍ ചിന്തിക്കാത്തതെന്തേ
.ഇരുമ്പ് അല്ലെങ്കില്‍ ഇരുമ്പിന്റെ സംയുകതങ്ങള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞ് ,അത് മനുഷ്യശരീരനിര്‍മ്മിതിക്കാവശ്യമാണ് എന്നൊക്കെയുള്ള
ശാസ്തീയത നിരത്തി - ഹീമോഗ്ലോബിനെ ചൂണ്ടിക്കാട്ടി ന്യായവാദങ്ങള്‍ നിരത്തുമ്പോള്‍ മനുഷ്യശരീരത്തെ ഒന്നായിക്കണ്ടുകൊണ്ടുള്ള ഭക്ഷ്യരീതി
അവലംബിക്കാത്തതന്തേ .
.പ്രമേഹക്കാര്‍ക്ക് കയ്പക്കനീര്‍ നല്ലതാണ് എന്നു പറഞ്ഞ് എത്രയോ പേര്‍ ഈ കയ്പുനീര്‍ പാനീയ ശിക്ഷ ഏറ്റുവാങ്ങിയീട്ടുണ്ട് .
.ചില പ്രകൃതി ചികിത്സകരും ഈ പാനീയ ചികിത്സ നിര്‍ദ്ദേശിക്കുന്നുണ്ട് .
.പ്രകൃതിജീവനത്തില്‍ ഭക്ഷണമാണ് മരുന്ന് എന്നാണല്ലോ പറയാറുള്ളത് .
.അതുകൊണ്ടുതന്നെ ഈ ഭക്ഷണ രീതി അപഹാസ്യമായി മാറുന്നു.
.മനുഷ്യന് തന്റെ സ്വാഭാവിക ഭക്ഷണം ഏതൊക്കെ യാണെന്ന വസ്തുത തന്നെ കൈമോശം വന്നുപോയിരിക്കുന്നു.
.ലോകത്തില്‍ രുചിഭേദങ്ങള്‍ പലതാണ് .
.കശ്മീരിലാണെന്നു തോന്നുന്നു ; നാളികേരപ്പാലൊഴിച്ച് മധുരമിട്ട് ആണ് മത്സ്യക്കറി വെക്കുന്നത് .
.അവിടത്തെ വെജിറ്റേറിയന്മാരായ ചില ബ്രാംഫ്മണ വംശജര്‍ ഇത് കഴിക്കുന്നുമുണ്ട്.
.നമ്മൂടെ അവിടേയും വെജിറ്റേറിയന്മാര്‍ പാല്‍ കുടിക്കുന്നില്ലേ.
. പാല്‍ ഒരിക്കലും സസ്യജന്യമായ ഭക്ഷ്യവസ്തു അല്ലല്ലോ
.ജന്തു ജന്യം തന്നെയാണ് പാല്‍ .
.അവിടേയും ചില ഭേദഗതികള്‍ - ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്റെ പോലെ - വരുത്തേണ്ടിവരുന്നു.!
.പാലൊഴിച്ച ചായ കുടിച്ചാല്‍ പിന്നെ വെജിറ്റേറിയന്‍ എന്നു പറയാനൊക്കുമോ ?
.ആവോ കണ്ടറിയണം .
.കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു ‘ പെട്രോള്‍ കുടിക്കുന്ന ‘ ഒരു കുട്ടിയെക്കുറിച്ച് !
.അവന് അത് വിശേഷാല്‍ ആണത്രെ.
.എന്നുകരുതി പെട്രോള്‍ മനുഷ്യന്റെ ഭക്ഷ്യവസ്തു ആണെന്നു പറയുവാന്‍ സാധിക്കുമോ ?
.മറ്റൊരു രസകരമായ വാര്‍ത്തയും കണ്ടിരുന്നു
.ഒരു കുട്ടിയുടെ സവിശേഷ മായ രുചിയാണത്രെ - ചായയും ഉണക്കമീന്‍ വറുത്തതും - എങ്ങനെയുണ്ട് കോമ്പിനേഷന്‍ /
.നമുക്ക് കയ്പക്കയിലേക്ക് മടങ്ങാം
.കയ്പ്പക്ക നാളികേരപ്പാലില്‍ പുളിയൊഴിച്ചു വെക്കുന്ന കറിയുണ്ട് .
.ചിലര്‍ക്ക് അത് വിശേഷമാണ്
.പക്ഷെ , നാളികേരപ്പാലിലും പുളിയിലും കയ്പ്പക്കയുടെ കയ്പ്പ് അപ്രത്യക്ഷമായിരിക്കും
.ചിലര്‍ക്ക് കയ്പ്പക്കയുടെ കയ്പ്പ് ഇഷ്ടമാണത്രെ.
.കയ്പ്പുള്ള ലേഹ്യങ്ങള്‍ ചിലര്‍ ടീസ്പൂണിലെടുത്ത് നക്കി നുണഞ്ഞ് കഴിക്കുന്നത് കണ്ടീട്ടില്ലേ
.എന്തോ ഒരു തെറ്റായ കണ്ടീഷനിംഗ് എന്നല്ലാതെ എന്തു പറയാന്‍
.ലോകത്ത് മറ്റ് ഏതൊക്കെ സ്ഥലങ്ങളിലാണാവോ ഈ കയ്പക്കയെയും അവയുടെ ബന്ധുമിത്രാ‍തികളെയുമൊക്കെ കറിക്കുവേണ്ടി
.
ഉപയൊഗിക്കുന്നത് ?
.നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഉപയോഗിക്കാം , അത് നമുക്ക് മനസ്സിലാക്കാം.
.ചൈനക്കാര്‍ പാമ്പിനേയും പ്രാണിയേയുമൊക്കെ തിന്നുന്നതിനു പിന്നിലെ മനശാസ്ത്രം പണ്ടത്തെ ഭക്ഷ്യക്ഷാമമായിരുന്നുവെന്ന് എവിടെയൊ
വായിച്ചത് ഓര്‍മ്മവരുന്നു.
.ശരിയായിരിക്കാം അഥവാ തെറ്റായിരിക്കാം .
.ഞാന്‍ തര്‍ക്കിക്കാന്‍ മുതിരുന്നില്ല.
.മറ്റൊരു സംശയം ?
.ഈ മാമ്പഴത്തെ എന്തിനാ പുളിശ്ശേരിയാക്കുന്നേ ?
.മാമ്പഴം അങ്ങനെയങ്ങ് ഭക്ഷിച്ചുകൂടെ
.പാല്‍ ബാക്ടീരിയയുടെ പ്രവത്തനഫലമായി കേടാകുന്നതാണ് നാം ആസ്വാദ്യതയോടെ കഴിക്കുന്ന തൈര് എന്ന ദ്രാവകം എന്ന വസ്തുത
എല്ലാവര്‍ക്കും അറിയാം .
.ഇതിനെയോക്കെ ഈ നല്ല മാമ്പഴവുമായി മിക്സ് ചെയ്ത് ചൂടാക്കിയെടുക്കണോ
.ആരുടെ കണ്ടുപിടുത്തമാണോ ഈ മാമ്പഴപുളിശ്ശേരി ?
.(ചെറുശേരിയുടെ കാലത്ത് ഇത് ഉണ്ടായിരുന്നുവോ ആവോ
.
.മഹാഭാരത കാലഘട്ടത്തീല്‍ ചീരക്കറി ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് - കാരണം അക്ഷയപാത്രം തന്നെ .
.പക്ഷെ അതൊക്കെ തെളിവായി എടുക്കുവാന്‍ പറ്റുമോ ?)
.ചിലപ്പോള്‍ പഴമ്പൊരി ഉണ്ടായതുപോലെ ആകുമോ
.പഴം അമിതമായി പഴുത്തുപോയി .വിരുന്നുകാര്‍ക്കുവേണ്ടി വാങ്ങിച്ചതാണ് . ഇനി എങ്ങനെ അവരുടെ മുന്നില്‍ വെക്കും ?
.പിന്നെ എന്താ ചെയ്യാ
.അപ്പോ അവനെയങ്ങ് തോലികളഞ്ഞ് വലിപ്പമനുസരിച്ച് രണ്ടോ മൂന്നോ സ്ലൈസാക്കി മാവില്‍ മുക്കി പൊരിച്ചെടുത്തു.
.അത്ര തന്നെ
.വിരുന്നു കാര്‍ക്ക് ഇഷ്ടപ്പെട്ടു.
. പെണ്ണിനെ കെട്ടിക്കൊണ്ടും പോയി
.
സംഗതി ഭേഷ് . പഴം പോരി ക്ലിക്ക്‍ഡ് . പിന്നെ അത് ചെയിന്‍ റിയാക്ഷന്‍ പോലെയായി
.ആകര്‍ഷിക്കാന്‍ വേണ്ടി മാവില്‍ മഞ്ഞള്‍ അല്പം ചേര്‍ത്താല്‍ ഉഗ്രന്‍ .
.ഒരു സ്പെഷല്‍ ടൈപ്പ് പഴം പൊരിയുണ്ട്
.സ്ലൈസ് ചെയ്ത് പഴം മാവില്‍ മുക്കിയതിനുശേഷം അല്പം ഉപ്പും മുളകും മിക്സ് ചെയ്ത് കുഴമ്പ് ചെറുതായൊന്നു പുരട്ടും എന്നീട്ട് പൊരിച്ചെടുക്കും.
.അപ്പോള്‍ ആദ്യം കടിക്കുമ്പോള്‍ വായില്‍ എരിവ് വരും , പിന്നേയോ നേന്ത്രപ്പഴത്തിന്റെ മധുരവും
.അതായത് , മധുരമുള്ള ചുടുചായയുടേയും എരിവുള്ള പരിപ്പുവടയുടേയും പാളന്‍‌കോടന്‍ പഴത്തിന്റേയും കൂട്ടുമുന്നണിയുടെ ടേസ്റ്റ് ഒന്ന് സങ്കല്പിച്ചു
നോക്കിയ്യെ
.
.ചിലര്‍ക്ക് ഈ കൂട്ടുമുന്നണിയെ വളരേ ഇഷ്ടമാണ് .
.എന്നുവെച്ചാല്‍ നേരെ വാ നേരെ പ്പോ എന്ന മട്ടിലല്ല ചിലരുടെ ചിന്താഗതി എന്നര്‍ത്ഥം
.ചിലര്‍ക്ക് പാചക രംഗത്ത് മിശ്രവിവാഹ സിദ്ധാന്തം വലിയ ഇഷ്ടമാണ് .
.അതുകൊണ്ടുതന്നെ അവര്‍ ചക്ക വരട്ടി എടുക്കുന്നതിനു പകരം പപ്പക്കായ പഴുത്തത് വരട്ടിയെടുക്കും .
.അപ്പോഴോ ഒന്നാംതരം പപ്പായ വരട്ടിയായി .വിര ശല്യത്തിന് ഒന്നാംതരം ഔഷധമെന്ന വ്യാജേന നല്‍കുകയും ചെയ്യും
.ഓണക്കാലത്ത് പഴം അധിക മായി പഴുത്തുപോയാല്‍ പഴം വരട്ടലായി .
.നെയ്യിലിട്ട് വരട്ടിയാല്‍ സംഗതി ഗംഭീരമായി
.ഇത് തന്നെ ദിവസം രണ്ടുനേരം രണ്ടു റ്റീസ്പൂണ്‍ വീതം കഴിച്ചാല്‍ ബൂസ്റ്റിനെ ഇടിച്ചു തകര്‍ക്കാനുള്ള കരുത്തു കിട്ടുംഈ അടുത്തിടെ പ്രസിദ്ധനായ ഒരു ഐ.എ.എസു കാരന്‍ തന്റെ സത്യാന്വേഷണ പാചക പരീക്ഷണത്തെ ക്കുറിച്ച് എഴുതിയതു
വായിക്കാനിടയായി.
.അദ്ദേഹത്തിന്റെ ഒരു കുസൃതിനോക്കണെ
.ഭാര്യയും മക്കളും പള്ളിയില്‍ പോയ നേരത്ത് അടുക്കളയില്‍ കയറിയാണ് കുരുത്തക്കേട് കാട്ടിയത്
.ചേന കഷണമായി അരിഞ്ഞ് ഒന്ന് വേവീച്ചെടുത്ത് .
.തലേന്നത്തെ ഇറച്ചിവെച്ച ചീനച്ചട്ടിയെടുത്തു.
.പാത്രത്തില്‍ ചാറുമാത്രം ; കഷണങ്ങള്‍ ഒന്നുമില്ല
.അതിയാന്‍ പിന്നെ മടിച്ചില്ല ; വേവിച്ച ചേന ക്കഷണങ്ങള്‍ എല്ലാം ആ ചാറില്‍ ഇട്ട് ഒന്നു വറ്റിച്ചെടുത്തു
.ഭാര്യയും മക്കളും പള്ളിയില്‍നിന്ന് തിരിച്ചു വന്ന് ഭക്ഷണം വിളമ്പിയപ്പോള്‍ ഒരു സര്‍പ്രൈസ് ആയി ഇവനെ പുറത്തെടുത്തു.
.എല്ലാവരും ടേസ്റ്റ് നോക്കിയതെ .
.കഷണം എന്തെന്നു പറയാന്‍ വയ്യ .
.ഇറച്ചിയല്ല ഉറപ്പ്
.പിന്നെ എന്താ /
.അവസാനം പരാജയം സമ്മതിച്ചപ്പോള്‍ വിജയി തന്നെ ഉത്തരം പറഞ്ഞു
.ഈ ചേനക്കര്യം അപ്പോള്‍ ഇതാണോ ഈ ആനക്കാര്യത്തിലെന്നായെത്രെ സകുടുബം
.പക്ഷെ , അങ്ങനെ പുച്ഛിച്ചുവെന്നാലും ബാക്കിയായി ഒരു ചേന ക്കഷണവും ഇല്ലായിരുന്നു എന്ന് അഭിമാന പൂര്‍വം ഇതിയാന്‍ .
.പക്ഷെ ഇവിടേയു ഒരു സംശയം ചേന മനുഷ്യന്റെ ഭക്ഷ്യവസ്തു ആണോ ?
.ചേന പച്ചക്ക് തിന്നുവാന്‍ പറ്റുമോ ?
.ഇല്ല , തന്നെ
.ഇനി ഞാന്‍ കയ്പ്പക്കയയുടെ കാര്യത്തില്‍ ആവര്‍ത്തിച്ചവയൊക്കെ വീണ്ടും ആവര്‍ത്തിക്കുന്നില്ല
.അതൊക്കെ ആവശ്യക്കാര്‍ സ്വയം വിശകലനം ചെയ്താല്‍ മതി
.ഇന്ത്യന്‍ സംസ്കാരം എന്നുവെച്ചാല്‍ എന്താ ?
.നാനാത്വത്തിലെ ഏകത്വം തന്നെ
.
.അതുപോലെ ഭൂമിയിലെ പാചക സംസ്കാരവും ഈ നാനാത്വത്തിലെ ഏകത്വം തന്നെയാണ്
.ചൂടാക്കുക , പൊരിക്കുക - ഉപ്പ് , മുളക് , മധുരം എന്നിവ കൊണ്ട് വ്യത്യസ്ത കോമ്പിനേഷന്‍ ഉണ്ടാക്കുക
.എന്നാണാവോ ഈ പാചകരംഗത്ത് ഒരു ഏകീകൃത നിയമം വരാന്‍ പോകുന്നത് ?


കയ്പക്കയുടെ ഘടകങ്ങള്‍
Nutritional value per 100 g (3.5 oz)
Energy 79 kJ (19 kcal)
Carbohydrates 4.32 g
- Sugars 1.95 g
- Dietary fiber 2 g
Fat 0.18 g
Protein 0.84 g
Water 93.95 g
Vitamin A equiv. 6 μg (1%)
- beta-carotene 68 μg (1%)
- lutein and zeaxanthin 1323 μg
Thiamine (vit. B1) 0.051 mg (4%)
Riboflavin (vit. B2) 0.053 mg (4%)
Niacin (vit. B3) 0.28 mg (2%)
Pantothenic acid (B5) 0.193 mg (4%)
Vitamin B6 0.041 mg (3%)
Folate (vit. B9) 51 μg (13%)
Vitamin C 33 mg (40%)
Vitamin E 0.14 mg (1%)
Vitamin K 4.8 μg (5%)
Calcium 9 mg (1%)
Iron 0.38 mg (3%)
Magnesium 16 mg (5%)
Manganese 0.086 mg (4%)
Phosphorus 36 mg (5%)
Potassium 319 mg (7%)
Sodium 6 mg (0%)
Zinc 0.77 mg (8%)

2 comments:

Devanand Kurudiyara said...

ഉപകാരപ്രദമായി

Devanand Kurudiyara said...

ഉപകാരപ്രദമായി

Get Blogger Falling Objects