(Wednesday, January 30, 2013 ലെ മംഗളം വാര്‍ത്ത )
തലശേരി: നഗര മധ്യത്തില്‍ പോസ്‌റ്റ് ഓഫീസിനു സമീപത്തെ മഴമരം മഴ പെയ്‌തു. ഇന്നലെ രാവിലെയോടെയാണ് റെയിന്‍ ട്രീ (മഴമരം)യില്‍ നിന്ന് മഴ പെയ്യുന്നതിന് സമാനമായി ജലധാരയുണ്ടായത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് അവര്‍ വച്ച് പിടിപ്പിച്ചതാണ് മഴമരം. വെയിലിന് കാഠിന്യമേറുന്നകാലങ്ങളില്‍ മരത്തില്‍ വിരിയുന്ന അപ്പൂപ്പന്‍ താടികള്‍ പോലുള്ള പൂക്കള്‍ ഇടതടവില്ലാതെ മഴ പെയ്യുന്നതിനാലാണ് ഈ മരത്തിനെ മഴമരം എന്ന് പേര് ലഭിച്ചത്.
ആദ്യഘട്ടങ്ങളില്‍ ശുദ്ധജലത്തിന് സമായമായ വെള്ളവും പിന്നീട് വെള്ളത്തിന് നിറഭേദവും ഉണ്ടായി. ജലധാര അവസാനിക്കുന്ന ഘട്ടമായപ്പോഴേക്കും കട്ടന്‍ ചായക്ക് സമാനമായ നിറത്തിലാണ് വെള്ളം ഇറ്റ് വീണത്. പലരും ഈ പ്രതിഭാസത്തെ അതിഭൗതീക ശക്‌തിയുടെ സാന്നിധ്യമായി പരിഗണിച്ച് വെള്ളം ബക്കറ്റുകളില്‍ ശേഖരിച്ചു. എന്നാല്‍ മരം ഉണങ്ങി നശിക്കാറുവന്നതിനാലാണ് ഈപ്രതിഭാസം ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.
അതിനി ടെ ഈ മരം ഉണക്കുന്നതിന് ചിലര്‍ ബോധപൂര്‍വ്വം ചെയതതിനെ തുടര്‍ന്നാണ് ഇത്തരം പ്രതിഭാസം ഉണ്ടായതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാമൂഹ്യ ദ്രോഹികള്‍ മരം ഉണക്കാന്‍ നടത്തിയ ശ്രമമാണെന്നും കരുതുന്നു.
No comments:
Post a Comment