Thursday, October 30, 2014

1067 .മൊറാർജി ദേശായി


മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സിൽ). പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.

മുൻപ് ബോംബെ പ്രസിഡൻസിയും ഇപ്പോൾ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗവുമായ ബൽസാർ ജില്ലയിലാണ് ദേശായി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ വിൽസൺ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സിവിൽ സർവ്വീസിൽ ചേർന്നു. 1927-1928 കാലത്തെ കലാപത്തിൽ ഹൈന്ദവ സമുദായത്തോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ ഗോധ്ര ജില്ലയിലെ കളക്ടർ സ്ഥാനം രാജിവെക്കേണ്ടി വന്നു. കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു.1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു. 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു. പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു. 1975 ലെ അടിയന്തിരാവസ്ഥകാലത്ത് ജയിലിലടക്കപ്പെട്ടു. 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു

No comments:

Get Blogger Falling Objects