ന്യൂഡല്‍ഹി: തമിഴ്‌നാട് കൂടങ്കുളം ആണവ നിലയത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചു. കമ്മീഷന്‍ ചെയ്ത റിയാക്ടറില്‍ 1000 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവരെ ഉല്‍പാദിപ്പിച്ചത്. 1,000 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചിരുന്നെങ്കിലും റിയാക്ടര്‍ ടര്‍ബൈനുകള്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍ ഉല്‍പാദനം പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ കൊണ്ട് 160 മെഗാവാട്ട് വൈദ്യുതിയാണ് അന്ന് ഉല്‍പാദിപ്പിച്ചത്.
വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു തുടങ്ങിയതോടെ തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭിക്കും. കൂടങ്കുളത്തെ രണ്ടാമത്തെ റിയാക്ടര്‍ 2015 ല്‍ കമ്മീഷന്‍ ചെയ്യും. റഷ്യയുടെ സഹകരണത്തോടെയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ കൂടങ്കുളത്ത് ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചത്. 13,000 കോടി രൂപയാണ് നിര്‍മാണ ചെലവ്. 2002 മേയിലാണ് ആണവ നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
No comments:
Post a Comment