..............
...............
ഹോ........
നാളെ സ്കൂള്‍ തുറക്കൂലോ
നേരത്തെ എണിക്കണമല്ലോ
സ്കൂളില്‍ പോകണമല്ലോ
ഇക്കുറി ഓണംവെക്കേഷന് (2015) പേപ്പര്‍ നോട്ടം ഇല്ലാതിരുന്നതിനാല്‍ ആ പണി ഒഴിവായി ക്കിട്ടി
പ്ക്ഷെ , ചിലര്‍ക്ക് പ്രീ മെട്രിക് - ഡാറ്റാ എന്‍ട്രിയും മറ്റും വന്നതിനാല്‍ ഒഴിവു കിട്ടിക്കാണില്ല
എന്നിരുന്നാലും വര്‍ഷങ്ങളായി ഓണം വെക്കേഷന്‍ അപഹരിച്ച പേപ്പര്‍ നോട്ടം ഒഴിവായി കിട്ടിയെങ്കിലും
സെപ്തംബര്‍ ഏഴാം തിയ്യതി തിങ്കളാഴ്ച മുതല്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ ഓവര്‍ ടൈം വര്‍ക്ക് ചെയ്ത് പേപ്പര്‍ നോട്ടം തീര്‍ക്കേണ്ടിവരും
എന്നു വെച്ചാല്‍ രാത്രിയോ അല്ലെങ്കില്‍ ലീവെടുത്തോ പേപ്പര്‍ നോട്ടം തീര്‍ക്കേണ്ടിര്‍വരുമെന്നര്‍ത്ഥം
ഓഗസ്റ്റ് 31 തിങ്കള്‍ സ്കൂള്‍ തുറക്കുമല്ലോ
അന്ന് തൃശൂരുകാര്‍ക്ക് പുലിക്കളിയുള്ള ദിവസമാണ്
അതിനാല്‍ മുടക്കത്തിന്റെ കാര്യം എങ്ങനെയാണവോ
?????????????????????????
ഉച്ചക്കുശേഷം നഗരത്തില്‍ പുലികള്‍ ഇറങ്ങും
നഗരപരിധിയിലുള്ളവര്‍ക്കെങ്കിലും ............
അന്നു തന്നെ ഒരു പണി കൂടി വരും
മാസാവസാനം ആയതിനാല്‍ രജിസ്റ്റര്‍ ക്ലാസ് ചെയ്യേണ്ടെ
സെപ്തംബര്‍ മാസത്തിലെ പേരുവിവരം രജിസ്റ്ററില്‍ എഴുതേണ്ടെ
തുടര്‍ന്നുള്ള ആഴ്ചയില്‍ പാദവാര്‍ഷിക പ്പരീക്ഷയുടെ പോര്‍ഷന്‍ തീര്‍ക്കലും റിവിഷനുമായി നീങ്ങേണ്ടിവരും
പ്രീ മെട്രിക് ന്യൂനപക്ഷം അനുബന്ധ രേഖകള്‍ കുട്ടികളില്‍ നിന്ന് ശേഖരിക്കേണ്ടെ
ബാങ്ക് അക്കൌണ്ട് സിങ്കിള്‍ ആക്കേണ്ടെ
സംഗതി പ്രീ മെട്രിക് ന്യൂനപക്ഷം സ്കോളര്‍ഷിപ്പ് ഒക്ടോബര്‍ 15 വരെ നീട്ടിയെങ്കിലും
വേഗം പണികഴിക്കുന്നതല്ലേ ബുദ്ധി
കാരണം , ഒക്ടോബറില്‍ ഒ ബി സി പ്രീമെട്രിക് വരുമല്ലോ
ഇതിനിടയില്‍ സെപ്തംബറില്‍ സ്നേഹപൂര്‍വ്വവൂം ഓണ്‍ ലൈനായി ചെയ്യണമല്ലോ
ടാക്സ് ഇ ഫയലിംഗ് അവസാനതിയ്യതി ആഗസ്റ്റ് 31 ആണല്ലോ
സെപ്തംബര്‍ ഒന്ന് ചൊവ്വ എട്ട് നോമ്പ് ആരംഭമാണ്
അതിനാല്‍ നോമ്പ് എടുക്കുന്ന കുട്ടികളെ പ്രകോപനപരമായി കൈകാര്യം ചെയ്യരുത്
സെപ്തംബര്‍ രണ്ട് ബുധന്‍ : പണിമുടക്കാണ് . ഡയസ്‌നോണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
അതിനാല്‍ മുടക്കമായാല്‍ ശമ്പളം പോകും
ലീവ് വേണമെങ്കില്‍ മെഡിക്കല്‍ ഗ്രൌണ്ടിലേ പറ്റു ; പോരാത്തതിന് മേലധികാരിയുടെ അംഗീകാരവും
സെപ്തംബര്‍ മൂന്ന് വ്യാഴാഴ്ചയാണ് ; അതും ഒന്നാമത്തെ വ്യാഴാഴ്ച
എല്ലാ സ്കൂള്‍ അദ്ധ്യാപകര്‍ക്കും മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും വ്യാഴാഴ്‌ച ഇഷ്ടമല്ല
അന്ന് പരിശോധനാ ദിവസമാണല്ലോ
അതിനാല്‍ തന്നെ അന്നേക്കുവേണ്ട ടീച്ചിംഗ് നോട്ട് തുടങ്ങിയവ തയ്യാറാക്കേണ്ടെ
കാലത്തെയുള്ള അസംബ്ലി ഉഗ്രനാക്കേണ്ടെ
ക്ലാസുകളില്‍ ടീച്ചിംഗ് എയ്ഡുകള്‍ വേണ്ടെ
ക്ലാസ് റും , ബാത് റൂ , കിച്ചണ്‍ എന്നിവ ക്ലീന്‍ ആകേണ്ടെ
എന്നിങ്ങനെ ഒട്ടനനവധി......
ക്ലീനുകള്‍ വേറെ
സെപ്തംബര്‍ 4 വെള്ളിയാഴ്ച ഉച്ചക്കുശേഷം തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷക്കുള്ള ഹാള്‍ അറേജ്മെന്റ് നടത്തേണ്ടെ
ചില സ്കൂളുകാര്‍ അന്ന് പത്താംക്ലാസ് കുട്ടികളെ വരത്താറില്ല ; പരീക്ഷക്കുവേണ്ടിയുള്ള തയ്യാറെടുപ്പിനുവേണ്ടി.
സെപ്തംബര്‍ അഞ്ച് ശനി അദ്ധ്യാപകദിനമാണല്ലോ
അന്ന് ശ്രീകൃഷ്ണജയന്തിയും ആണല്ലോ
ചില സ്കൂളുകാര്‍ അന്ന് മോഡല്‍ ഡേ ആയി ആചരിക്കുന്നുണ്ട്
അതായത് ; അന്ന് ആഴ്ചയിലൊരിക്കള്‍ മാതൃകാ ദിനം !!!
അതിനാല്‍ മുടക്കവും ആണല്ലോ
എന്നിരുന്നാലും അദ്ധ്യാപകദിനവും ജില്ലാ - ഉപജില്ലാ ആസ്ഥാനങ്ങളില്‍ ആഘോഷിക്കുമല്ലോ
സെപ്തംബര്‍ ഏഴുമുതല്‍ 15 ചോവ്വ വരെ പരീക്ഷയാണല്ലോ
സെപ്തംബര്‍ 12 ശനി സെക്കന്‍ഡ് സാറ്റര്‍ഡേ ആണല്ലോ
സെപ്തംബര്‍ 15 ചൊവ്വാഴ്ചയാണ്
അന്നാണ് ഒന്നാം പാദവാര്‍ഷിക പരീക്ഷ അവസാനിക്കുന്നത്
മാത്രമല്ല അന്ന് ലോക സമാധാന ദിനം കൂടിയാണ്
സെപ്തംബര്‍ 16 ബുധനാഴ്ചയാണ്
ഹയര്‍ വെരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ അതിനു തയ്യാറായിരിക്കേണ്ടെ
ഓരോ ഡിവിഷനിലേയും ഹാജര്‍ നിലവാരം നോക്കേണ്ടെ
സെപ്തംബര്‍ 17 വ്യാഴം മൂന്നാമത്തെ വ്യാഴാഴ്ചയാണ് ;
മോഡല്‍ ഡേ
കാലത്തേ 8.45 മുതല്‍ അവര്‍ ഗേറ്റില്‍ ഹാജരുണ്ടാകും
അതിനാല്‍ .......................
എങ്കിലും അന്ന് വിശ്വകര്‍മ്മ ദിനമാണ്'
ആയതിനാല്‍ നിയന്ത്രിത അവധിയുമാണ്
മാത്രമല്ല അന്ന് കന്നിമാസം ഒന്നാം തിയ്യതിയുമാണ്
ഒന്നാംതിയ്യതി പ്രാമുഖ്യമുള്ളവര്‍ അക്കാര്യം ശ്രദ്ധിക്കുമല്ലോ
സെപതംബര്‍ 18 വെള്ളി വിശ്വകര്‍മ്മ ജയന്തിയാണ്
സെപ്തംബര്‍ 19 ശനിയാഴ്ചയാണ്
അന്ന് പല സ്കൂളിനും പത്താംക്ലാസുകാര്‍ക്ക് സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും
19 ഫ്രീ സോഫ്റ്റ്വെയര്‍ ദിനാചരണവുമാണ് .
സെപ്തംബര്‍ 21 തിങ്കളാഴ്ച 'ശ്രീനാരായണഗുരു സമാധി ദിനമാണ്
ആയതിനാല്‍ അന്ന് മുടക്കവുമാണ്
മാത്രമല്ല ബാങ്കിന് അവധിയുമാണ്
സെപ്തംബര്‍ 24 വ്യാഴം ബക്രീദ് ആണ്
അതിനാല്‍ അന്ന് മുടക്കമാണ്
ബാങ്കിനും അവധിയാണ്
വല്ലാര്‍ പാടം തിരുനാളാണ്
സെപ്തംബര്‍ 26 ശനി പത്താക്ലാസ് സ്പെഷല്‍ ക്ലാസ് വെക്കാവുന്ന ദിനമാണ്
സെപ്തംബര്‍ 28 തിങ്കളാഴ്ചയാണ്
ഈ ആഴ്ചയില്‍ കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റ് ക്ലാസ് ടീച്ചേഴ്സിനു നല്‍കേണ്ടെ
ക്ലാസ് പി ടി എ വിളിക്കേണ്ടെ
സെപ്തംബര്‍ 30 ബുധന്‍ മാസാവസാനമാണ്
രജിസ്റ്റര്‍ ക്ലോസ് ചെയ്യണം
ഒക്ടോബര്‍ മാസത്തെ പേരുവിവരം എഴുതുകയും വേണം
അങ്ങനെ ഒക്ടോബര്‍ വരവായി
വിട്ടുപോയവ ( കൂട്ടിച്ചേര്‍ക്കേണ്ടവ - ഫോര്‍വേഡ് ചെയ്യുമ്പോള്‍ )
1. ഇതിനിടയില്‍ ഉപജില്ലാ കലോത്സവം , ശാസ്ത്രമേള , കായികമേള എന്നിവക്ക് കുട്ടികളെ തയ്യാറാക്കേണ്ടെ
No comments:
Post a Comment