1. കുട്ടികള്‍ക്ക് നേതൃത്വപരമായ പങ്കുവഹിയ്ക്കാന്‍ അവസരം നല്‍കുക.
2.കുട്ടിയുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അംഗീകരിയ്ക്കുന്ന അന്തരീക്ഷം എപ്പോഴും ഉണ്ടാകേണ്ടതാണ്.
3.നേതൃത്വവും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തവും എല്ലാവര്‍ക്കും ഏറ്റെടുക്കാന്‍ അവസരം ലഭിയ്ക്കണം
4.അപക്വം എന്നുതോന്നാവുന്നതും പെട്ടന്നുള്ളതുമായ പ്രതികരണങ്ങള്‍ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകാം.അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ഭാഗത്തുനിന്ന് ചിന്തിയ്ക്കാനും കൂട്ടായ ആലോചനകള്‍ക്കു വഴിതെളിയ്ക്കാനും കഴിയണം
5.സമസംഘങ്ങളിലെ വ്യക്തിത്വത്തിന് പ്രാധാന്യമുള്ള കൌമാരക്കാരായ വിദ്യാര്‍ത്ഥികളോട് സൌഹൃദപരമായ സമീപനം സ്വീകരിയ്ക്കുകയാണ് വേണ്ടത് .
6.മാനസികവും ശാരീരികവുമായ പീഠനങ്ങളിലൂടെ കൌമാരപ്രായക്കാരെ അനുനയിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിയ്ക്കും. പ്രത്യേകിച്ച് മറ്റുള്ളവരുടെ മുന്നില്‍വെച്ച് താന്‍ അപമാനിയ്ക്കപ്പെടുന്നു എന്ന തോന്നല്‍ ഒരിയ്ക്കലും ഉണ്ടാകരുത് .
7.എതിര്‍ലിംഗത്തില്‍പ്പെട്ടവരോടുള്ള ആകര്‍ഷണം കൌമാരപ്രായക്കാരില്‍ പൊതുവെ കൂടുതലായിരിയ്ക്കുമല്ലോ. അതിനാല്‍ പരസ്പരം ഇടപെഴകി കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആരോഗ്യകരമായ സൌഹൃദം വളര്‍ത്താന്‍ പ്രത്യകം ശ്രദ്ധിയ്ക്കേണ്ടതാണ് .
8. എതിര്‍ലിംഗത്തില്‍പ്പെട്ട സഹപാഠികളില്‍നിന്ന് അകറ്റിനിര്‍ത്തല്‍ , അവരുടെ സാനിദ്ധ്യത്തില്‍ അവഹേളിയ്ക്കല്‍ , ഒരേ ലിഗത്തില്‍ മാത്രമുള്ള സ്ഥിരം സംഘങ്ങളെ പ്രോത്സാഹിപ്പിയ്ക്കല്‍ തുടങ്ങിയവ അനാരോഗ്യപരമായ പ്രവണതകള്‍ക്ക് വഴിതെളിയ്ക്കും.
9.വിദ്യാര്‍ത്ഥികളുടെ ഗൃഹാന്തരീക്ഷം ,ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ക്ലാസിലെ കുട്ടിയുടെ പെരുമാറ്റത്തെ ബാധിയ്കാന്‍ ഇടയുണ്ട് . ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി അവരോട് ഇടപെടാന്‍ കഴിയണം. വ്യക്തിപരമായ അടുപ്പം സ്ഥാപിയ്കാനും സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെടാനും കഴിയുന്നതിലൂടെ വിദ്യാര്‍ത്ഥിയെ ഗുണകരമായി സ്വാധീനിയ്ക്കാന്‍ കഴിയും.എന്നാല്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്താന്‍ ശ്രമിയ്ക്കുന്നതും അവരുടെ പേരില്‍ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും ഗുണത്തെക്കാളേറെ ദോഷമായിരിയ്ക്കും വരുത്തുന്നത് .
10.രക്ഷിതാക്കളുടെ മുന്നില്‍വെച്ച് വിദ്യാര്‍ത്ഥികളെ ശാസിയ്ക്കുന്നതും, രക്ഷിതാക്കള്‍ അദ്ധ്യാപകരുടെ മുന്നില്‍വെച്ച് കുട്ടികളെ കുറ്റപ്പെടുത്തുന്നതും അപകര്‍ഷതയ്ക്ക് വഴിതെളിയ്ക്കും. ചെറിയ മേന്മകള്‍ പോലും പ്രശംസിയ്ക്കപ്പെടണം.ഓരോ കുട്ടിയുടേയും മേന്മകള്‍ അവരെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പരിമിതികളില്‍നിന്ന് മോചനം നേടാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുതന്നെ സ്വയം ഉണ്ടായിക്കൊള്ളും.
11. കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുന്ന പ്രവണത അദ്ധ്യാപകരിലും രക്ഷിതാക്കളിലും പൊതുവേ കണ്ടുവരുന്നുണ്ട്. ഇത് നിരുത്സാഹപ്പെടൂത്തണം. ഓരോ കുട്ടിയ്ക്കും തനതായ വ്യക്തിത്വമാണ് ഉള്ളതെന്നും ഒന്നു മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും തിരിച്ചറിയേണ്ടതുണ്ട് .
12.പലതരം സ്വാധീനങ്ങളില്‍പ്പെട്ട് തെറ്റായ ദിശകളില്‍ സഞ്ചരിയ്ക്കാന്‍ ഇടയുള്ള പ്രായമാണ് കൌമാരക്കാരുടേത്. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, സ്വഭാവത്തിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ തുടങ്ങിയവ അദ്ധ്യാപകരും രക്ഷിതാക്കളും നിരന്തരം നിരീക്ഷിയ്ക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ആരോഗ്യകരമായി ഇടപെടുകയും വേണം . അദ്ധ്യാപകരില്‍നിന്നുള്ള തുറന്ന ഇടപെടലാണ് പ്രതീക്ഷിയ്ക്കുന്നത് .ദുസ്സൂചനകള്‍ വച്ചുള്ള വാക്കുകളും നോട്ടവുമൊക്കെ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരില്‍നിന്ന് അകറ്റാനിടയാക്കും
-----> കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തില്‍നിന്ന്
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
9 comments:
Good information
ഇത്തരത്തിലുള്ള ലേഖനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള മാഷുടെ ശ്രമത്തിന് അഭിനന്ദനങ്ങള്‍.
മാഷേ തികച്ചും അഭിനന്ദനമര്‍ഹിക്കുന്ന എഴുത്ത്!
കമന്റിനെ എണ്ണമില്ലായ്മയില്‍ മൈന്റു ചെയ്യണ്ട ഇത്തരം നിലവാരമുള്ള എഴുത്തുകള്‍ ബ്ലോഗിന് തീര്‍ച്ചയായും മാറ്റു കൂട്ടും:)
മാഷുടെ ഈ നല്ല ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകള്‍.
മാഷെ ,
എപ്പോഴും നല്ലതെന്നു പറയുന്നില്ല , ഒരു ചെറിയ നിര്‍ദ്ദേശം :
ഇത്തരം വിഷയങ്ങള്‍ക്ക് ( മാഷുടെ കഴിഞ്ഞ പോസ്റ്റടക്കം) മറ്റൊരു ബ്ളോഗായാല്‍ നന്നാവില്ലേ എന്നൊരു ചിന്ത ,
ഇതിന്‍റ്റെപേര്‍ ഫിസിക്സ് വിദ്യാലം എന്നാണല്ലൊ ,
അപ്പോള്‍ പിന്നെ ഊര്‍ജ്ജ തന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവിടെയിടുന്നതല്ലെ കൂടുതല്‍ നന്നാവുക..
( ചീത്ത പറയല്ലെ മഷെ , ..)
മാഷെ നല്ല ലേഖനം.
തറവാടിയുടെ അദിപ്രായത്തോട് ഞാനും യോജിക്കുന്നു.
ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകള്‍.
ശ്രീ അരീക്കോടന്‍ ,ശ്രീ വല്യമ്മായി , ശ്രീ സാജന്‍ ,ശ്രീ അഗ്രജന്‍ എന്നിവരുടെ പ്രോത്സാഹനത്തിനുനന്ദി.
ശ്രീ തറവാടിയ്ക്കും ശ്രീ ബീരാങ്കുട്ടിയ്ക്കും നന്ദി.
ശ്രീ തറവാടിയുടെ നിര്‍ദ്ദേശത്തിനു നന്ദി. ആദ്യമായി ബ്ലോഗുതൂടങ്ങിയപ്പോള്‍ ഇത്തരത്തിലൊക്കീ ആവുമെന്ന് വിചാരിച്ചിരുന്നില്ല. ഇത്തരം സാദ്ധ്യതകള്‍ ഉണ്ടെന്നും വിചാരിച്ചിരുന്നില്ല. പിന്നെ,ഫിസിക്സ് വിദ്യാലയമെന്ന പേര് ഊര്‍ജ്ജതന്ത്രത്തെ മാത്രം അടിസ്ഥാനമാക്കിയല്ല നല്‍കിയത്, മറിച്ച് ആ പദത്തിന്റെ ഗ്രീക്ക് മൂലമായ ‘പ്രകൃതിയെ ‘ ആസ്പദമാക്കിയുള്ള എന്ന ഒരു ഉദ്ദേശ്യമായിരുന്നു മനസ്സിലുണ്ടായിരുന്നത്.
എന്തായാലും ശ്രീ തറവാടിയുടെയും ബീരാങ്കുട്ടിയ്ടേയും നിര്‍ദ്ദേശങ്ങള്‍ക്ക് ഒരിയ്ക്കല്‍കൂടി നന്ദി രേഖ്പ്പെടുത്തുന്നു.
മാഷേ കൊള്ളാം :)
ഓഫ്.
4,7,8,12 എന്നിവ കേട്ട് പഠിക്കേടാ ചാത്താ, സിജൂ, മനൂ, ഉണ്ണിക്കുട്ടാ
(ഫില്‍ട്ടര്‍ ഒക്കെ വര്‍ക്കുന്നുണ്ടോ ആവോ? ഇനി ചാത്തെ വേണെങ്കില്‍ ഒഴിവാക്കാം ഞാനും അവനും ഒന്നാണല്ലോ)
Post a Comment