Wednesday, May 16, 2007

12. Std : VIII ഫിസിക്സ്--കമന്റുകളെക്കുറിച്ചൊരു വിശകലനം

ആദ്യമായി ,Std : VIII, ഫിസിക്സ് (ചോദ്യോത്തരങ്ങള്‍) എന്ന പോസ്റ്റിന് കമന്റിട്ട ശ്രീ seeyes, ശ്രീ ഡിങ്കന്‍, ശ്രീ കൈരളി ,ശ്രീ മാവേലി കേരളം എന്നിവരോട് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. പലപ്പോഴും പഠനത്തില്‍ താല്പ്യര്യം വര്‍ദ്ധിപ്പിയ്ക്കുന്നത് ഇത്തരം ചര്‍ച്ചകളാണ് .ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും അത് ശ്രവിയ്ക്കുന്നവര്‍ക്കും (ഇവിടെ വായിയ്ക്കുന്നവര്‍ക്കും ) അത് ഒരു പ്രത്യക അനുഭൂതി കലര്‍ന്ന പഠനപ്രക്രിയയാണ് നല്‍കുന്നത് .
മാത്രമല്ല , ഇവിടെ കമന്റിട്ടവര്‍ വളരേ ശ്രദ്ധേയമായ അഭിപ്രായങ്ങളാണ് പറഞ്ഞീട്ടുള്ളത്
നമുക്ക് അവ ഓരോന്നായി പരിശോധിയ്കാം
(1).സീയസ് പറഞ്ഞ അഭിപ്രായം വിശകലനം ചെയ്തുനോക്കി. കുട്ടികളെ പഠിപ്പിയ്ക്കുമ്പോള്‍ a.c,d.c,സ്ഥിത വൈദ്യുതി (Static electricity ) ...എന്നിങ്ങനെ സ്രോതസ്സിനേയും ലക്ഷണങ്ങളേയും അടിസ്ഥാനമാക്കിയുള്ള നാമകരണ രീതിയാണ് നടത്താറ്. ഉരസല്‍ മൂലം പദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതിയാണല്ലോ സ്ഥിതവൈദ്യുതി. മേഘത്തില്‍ ഉരസല്‍ മൂലമാണല്ലോ വൈദ്യുതി ഉണ്ടാകുന്നത് .
(2).അടുത്തതായി ഡിങ്കന്റെ പ്രോത്സാഹനത്തിന് നന്ദി പറയുന്നു.
(3).ശ്രീ കൈരളിയുടെ D.C യെക്കുറിച്ചുള്ള അഭിപ്രായം ഒരു പുതിയ അറിവാണ് നല്‍കുന്നത് .സാധാരണയായി സ്ക്കൂളിലൊക്കെ പഠിപ്പിയ്ക്കുന്നത് തുടക്കത്തില്‍തന്നെ സ്റ്റഡിയാണെന്നാണ്. (അത്തരത്തില്‍ X-axis നു സമാന്തരമായി ഒരു വോള്‍ട്ടേജ് -സമയഗ്രാഫും ചേര്‍ത്തു പഠിപ്പിയ്ക്കുന്നു.)
എന്തായാലും ,ഇനിയും ഇത്തരത്തിലുള്ള അറിവുകള്‍ പങ്കുവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.നന്ദിയും അറിയിക്കുന്നു.
(4).ശ്രീ മാവേലി കേരളം പറഞ്ഞത് ശരിയാണ്.അളവുകള്‍ക്ക് കൃത്യമായ ഏകകം ആവശ്യമാണ്. ഇക്കാര്യം കുട്ടികളുടെ ഭാഗത്തുനിന്നുവരുവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചോദ്യം കൊടുത്തതിന്റെ ഉദ്ദേശ്യം. (കാരണം പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ കുട്ടിയുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നവയാണെന്ന് അറിയാമല്ലോ. കാണാപ്പാഠം പഠിപ്പിയ്ക്കുന്ന രീതി തെറ്റാണല്ലോ )
“ഫാരന്‍‌ഹീറ്റ് സ്കെയിലനുസരിച്ച് 98.6 ഡിഗ്രി സെല്‍‌ഷ്യസ് “ എന്നു രേഖപ്പെടുത്തിയത് തെറ്റാണ് .തെറ്റുപറ്റിയതില്‍ ഖേദിയ്ക്കുന്നു. ബ്ലോഗിലെ പോസ്റ്റില്‍ ശ്രീ മാവേലിയുടെ അഭിപ്രായം കണ്ട ഉടനെത്തന്നെ തിരുത്തിയിട്ടുണ്ട്.
അടുത്തതായി ഇലക്ട്രോസ്കോപ്പിന്റെ മൂടിയെക്കുറിച്ചുള്ള അഭിപ്രായമാണ് . കുപ്പിയുടെ അടപ്പ് ഇലക്ട്രോസ്കോപ്പിന്റെ ടോപ്പ് ആയീട്ടുതന്നെയാണ് വരുന്നത് . താങ്കള്‍ പറഞ്ഞതുപോലെ പ്ലാസ്റ്റിക് ഒരു ഇലക്ട്രിക് കണ്ടക്ടര്‍ അല്ല . അതുകൊണ്ടാണ് അതിനു ലഭിയ്ക്കുന്ന ചാര്‍ജ്ജ് ഉപരിതലത്തില്‍ മാത്രമായി വ്യാപിയ്ക്കുന്നത് .ഉള്ളിലേയ്ക്ക് എന്നത് പ്ലാസ്റ്റിക് അടപ്പിലെയ്ക്ക് എന്ന അര്‍ത്ഥത്തില്‍ എടുക്കണം. അല്ലാതെ ഇലക്ട്രോസ്കോപ്പിന്റെ ഉള്ളിലേയ്ക്ക് എന്ന അര്‍ത്ഥത്തില്‍ എടുക്കരുത് . എങ്കിലും ഇക്കാര്യം ഒന്നുകൂടി വിശകലനംചെയ്യാം.(താങ്കള്‍ ഒരു ലിങ്കും തന്നിട്ടുണ്ടല്ലോ )
ശ്രീ. മാവേലിയുടെ പ്രോല്‍‌സാഹനങ്ങള്‍ക്ക് നന്ദി പറയുന്നു.
നാട്ടില്‍ , മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന കുട്ടികളുടെ ഇടയില്‍ ബ്ലോഗ് വായിക്കുന്നവരുണ്ടോ എന്ന ചോദ്യം വളരേ അര്‍ത്ഥവത്താണ്. ഉത്തരമായി ‘’ഇല്ല ‘’ എന്നുതന്നെ പറയാം.പക്ഷെ, സമീപ ഭാവിയില്‍ത്തന്നെ ഉണ്ടാകും എന്ന വിശ്വാസമാണ് എന്നെ ഇത്തരത്തിലൊരു ബ്ലോഗ് തുടങ്ങാന്‍ പ്രേരിപ്പിച്ചത് . ആദ്യം അദ്ധ്യാപകര്‍ ,പിന്നെ കുട്ടികള്‍ ... അങ്ങനെയല്ലേ വരൂ. അങ്ങനെയല്ലേ വേണ്ടത് ?
നാട്ടില്‍ ഒട്ടുമിയ്ക്ക മലയാളം മീഡിയം സ്ക്കൂളുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് ഉണ്ട് .L.C.D യുണ്ട് . സര്‍ക്കാര്‍ സ്കൂളുകളിലാണെങ്കിലോ ഇതിനൊക്കെ ഫണ്ട് ഇഷ്ടം പോലെ . അതാണ് അവസ്ഥ. ViCTER ന്റെ പരിപാടികള്‍ കുട്ടികള്‍ക്ക് തല്‍‌സമയം കാണാനുള്ള സൌകര്യവുമുണ്ട് .പല കുട്ടികളുടേയും വീട്ടില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമൊക്കെയുണ്ട് . ഇനി ഇതൊക്കെ അദ്ധ്യാപകരും കുട്ടികളുമൊക്കെ പഠനപ്രക്രിയയില്‍ ഉപയോഗിച്ച് ശീലിയ്ക്കണമെന്ന പ്രശ്നം മാത്രമുണ്ട് ?
ഇതൊക്കെ പറഞ്ഞത് മലയാളം മീഡിയം ഹൈസ്ക്കൂളിനെ അടിസ്ഥാനമാക്കിയാണ്. അപ്പോള്‍ ഇത്തരമൊരു ബ്ലോഗ് തുടക്കം മാത്രമാണ് .ഇനിയും വേറെ ബ്ലോഗുകള്‍ ഉണ്ടാകും. ഇതിനേക്കാള്‍ നല്ല ബ്ലോഗുകള്‍ ഉണ്ടാകും . അതാണല്ലോ പ്രകൃതിനിയമം.
ഒരിയ്ക്കല്‍ കൂടി എല്ലാവരോടും നന്ദിപറഞ്ഞുകൊണ്ട് ഈ ബ്ലോഗുവഴിയുള്ള സെമിനാര്‍ നിറുത്തട്ടെ.

No comments:

Get Blogger Falling Objects