Thursday, May 17, 2007

13. Std : VIII ഫിസിക്സ് ( കമന്റുകളെക്കുറിച്ചുള്ള വിശകലനം--തുടര്‍ച്ച )

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്ന വിശകലനം പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ടാ‍ണ് വീണ്ടും ഈ ഒരു പോസ്റ്റ് ഇടേണ്ടിവന്നത് . ‘ശ്രീ മാവേലി കേരളത്തിന്റെ‘ കമന്റിലേയ്ക്കാ‍ണ് വീണ്ടും വിരല്‍ചൂണ്ടുന്നത് .
1700-ല്‍ ജര്‍മ്മന്‍ ശാസ്ത്രഞ്ഞനായ ഗബ്രിയേല്‍ ഫാരന്‍‌‌ഹൈറ്റ് വണ്ണം കുറഞ്ഞ ഗ്ലാസ് കുഴലില്‍ ജലമെടുത്ത് ഒരു തെര്‍മോമീറ്റര്‍ നിര്‍മ്മിച്ചു .ചൂടാകുമ്പോള്‍ കുഴലിലെ കുഴലിലെ ജലനിരപ്പ് ഉയരുന്നു. അതായിരുന്നു അന്ന് അദ്ദേഹത്തിന്റെ തത്ത്വം. പൌണ്ട്,ഗ്രാം,ഇഞ്ച് ,മീറ്റര്‍ എന്നിവപോലെ അദ്ദേഹം താപം അളക്കാന്‍ ഒരു യൂണിറ്റ് നിശ്ചയിച്ചു. അതാണ് ‘ ഡിഗ്രി ഫാരന്‍‌ഹീറ്റ് ‘ . ‘ ഫാരന്‍‌ഹീറ്റ് ‘ (Fahrenheit)എന്ന പദത്തിന്റെ ഉച്ചാരണവും ശ്രീ മാവേലി പറഞ്ഞതുപോലെയാണ് . ഒന്നുകൂടി റഫര്‍ ചെയ്തപ്പോള്‍ FAIR--uhn--heyet എന്നുകാണുന്നു. കാരണം ജര്‍മ്മന്‍ പദമല്ലേ. പക്ഷെ,പണ്ടുമുതലേയുള്ള ചില മലയാളം ടെക്‍സ്റ്റിലെ ഉച്ചാരണത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ എഴുതി എന്നുമാത്രം.ചിലപ്പോള്‍ ആ പദം മലയാളീകരിച്ചതാകാനും മതി. ഇപ്പോള്‍ ഫാരന്‍‌ഹീറ്റ് സ്കെയില്‍ പാഠപുസ്തകത്തില്‍ ഉപയോഗിയ്ക്കാത്തതിനാല്‍ ആ പദത്തിന് പ്രസക്തി വരുന്നുമില്ല.
അടുത്തതായി ,പറയുവാനുള്ളത് ഇലക്ട്രോസ്കോപ്പിന്റെ മൂടിയെക്കുറിച്ചാണ് . മൂടി പ്ലാസ്റ്റിക്കുതന്നെയാണെന്ന് പ്രസ്താവിച്ചുവല്ലോ. പക്ഷെ,അവിടെ ഒരു തെറ്റിദ്ധാരണ കടന്നുകൂടിയീട്ടുണ്ടെന്ന് വ്യക്തമാക്കട്ടെ.നാം ഇലക്ട്രോസ്കോപ്പിനെ ചാ‍ര്‍ജ്ജ് ചെയ്യിക്കുന്നത് മൂടി വഴിയല്ല. മറിച്ച് , ഇലക്ട്രോസ്കോപ്പിനുള്ളിലെ ഫോയിലുമായി ബന്ധിപ്പിച്ചീട്ടുള്ള അലൂമിനിയം ദണ്ഡിന്റെ അറ്റത്താണ്. ഈ അറ്റമാണ് ഇലക്‍ട്രോസ്കോപ്പിന്റെ ഏറ്റവും മുകളിലായി നില്‍ക്കുന്നത്.( എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് പാഠപുസ്തകത്തില്‍ ഈ ചിത്രം കൊടുത്തീട്ടുള്ളതിനാല്‍ എളുപ്പത്തില്‍ മനസ്സിലാവും. )
ഇത്തരത്തില്‍ ഒന്നുകൂടി ചിന്തിപ്പിയ്ക്കാനും പോസ്റ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനും സഹായിച്ച ശ്രീ മാവേലിയ്ക്ക് വീണ്ടും നന്ദി പറയുന്നു.
അതുപോലെ, ശ്രീ കൈരളി നല്‍കിയ പുതിയ അറിവിനും ഒരിയ്കല്‍ക്കൂടി നന്ദി പറയുന്നു.

No comments:

Get Blogger Falling Objects