Tuesday, May 08, 2007

7. Std : X ഫിസിക്സ് - വിശിഷ്ടതാപധാരിത (താപം )


1Kg പദാര്‍ത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍‌ഷ്യസ് അഥവാ ഒരു കെല്‍‌വിന്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് ആവശ്യമായ താപത്തിന്റെ അളവാണ് ആ പദാര്‍ത്ഥത്തിന്റെ വിശിഷ്ടതാപധാരിത (Specific Heat Capacity ) ഇതിന്റെ Application ലെവലിലുള്ള ചോദ്യങ്ങള്‍ താഴെ കോടുക്കുന്നു
1.അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ശരീരത്തെ പെട്ടെന്ന് ബാധിയ്ക്കാത്തതെന്തുകോണ്ട് ?
2.തണുപ്പുരാജ്യങ്ങളില്‍ കൃഷി സ്ഥലങ്ങള്‍ നനയ്ക്കുന്നത് വൈകുന്നേരങ്ങളിലാണ് എന്തുകൊണ്ട് ?
3.വാഹനങ്ങളുടെ റേഡിയേറ്ററുകളില്‍ ജലം ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
5.പകല്‍ കടല്‍ക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നതെന്തുകൊണ്ട് ?
6.വിശിഷ്ടതാപധാരിതയുടെ രണ്ടു യൂണിറ്റുകളേവ?
7.ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര ?
ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുക
(ഉത്തരങ്ങള്‍ പുസ്തകത്തിലുണ്ട് )
ഇനി ഇതുകൊണ്ടായില്ല. ഇതുപോലെ പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റുപാടുമുണ്ടാകും . അവ കണ്ടെത്താന്‍ ശ്രമിയ്ക്കുക . അവിടെയാണ് പഠനത്തിന്റെ വൈഭവം നാം ശ്രദ്ധിയ്ക്കേണ്ടത് .
ഇപ്പോഴത്തെ പുതിയ രീതിയിലുള്ള ചോദ്യപേപ്പര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിയ്ക്കും. ചോദ്യങ്ങള്‍ അധികം ഉണ്ടായിരിയ്ക്കുകയില്ല. കാണാപ്പാഠം പഠിച്ചെഴുതേണ്ട ഉത്തരങ്ങളുമില്ല. പക്ഷെ ഉത്തരമെഴുതുമ്പോള്‍ ഏറെ സമയം മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിയ്ക്കേണ്ടിവരുന്നത്

1 comment:

Areekkodan | അരീക്കോടന്‍ said...

Those interested in Physics has to go for book to get answer ???
It is better to provide it also there in the post.

Get Blogger Falling Objects