SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, May 09, 2007
8. Std:X സ്ക്കൂള്‍ ലിനക്സ് -Desktop ക്രമീകരണം
1.വര്‍ക്ക്‍ സ്പേസുകള്‍ എന്തിനാണ് ?
സാധാരണയായി അനേകം വിന്‍ഡോസ് തുറന്നു പ്രവര്‍ത്തിയ്ക്കേണ്ടി വരുമ്പോഴാണ് വര്‍ക്ക് സ്പേസ് ആവശ്യമായി വരുന്നത്.ഓരോ വര്‍ക്ക് സ്പേസിലും ഓരോ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിയ്ക്കാം.വര്‍ക്ക്‍സ്പേസ് ചെയിഞ്ച് ചെയ്താല്‍ മതി.
2.കൂടുതല്‍ വര്‍ക്ക് സ്പേസുകള്‍ നിര്‍മ്മിയ്ക്കുന്നതെങ്ങനെ ?
പാനലിലുള്ള Work space ന്റെ മദ്ധ്യഭാഗത്ത് ---> Right click---> അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവിലെ Preference--> Select ചെയ്യുക----> തുടര്‍ന്ന് പ്രത്യക്ഷമാകുന്ന work space switcher preference dialogue box ല്‍ നിന്നും ആവശ്യമുള്ളത്ര workspace നിര്‍മ്മിയ്ക്കാം.(ഏകദേശം 38 വരെ ) 3.എന്താണ് Laucncher ?
ഒരു Application നോ ,പ്രോഗ്രാമോ ,ഫയലോ എളുപ്പത്തില്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സഹായിക്കുന്ന സൂചനാ ചിത്രങ്ങളാണ് (Shorts ) ലോഞ്ചറുകള്‍
4.ലോഞ്ചറുകള്‍ ഉണ്ടാക്കുന്നതെങ്ങനെ ?
Desktop--> ഒഴിഞ്ഞ സ്ഥലത്ത് right click --> select --> create launcher--> click
അപ്പോള്‍ create launcher ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.
Name Box ല്‍ നിന്നും ലോഞ്ചറിന്‍ പേരു നല്‍കുക . (ഈ പേരാണ് Desktop ല്‍ കൂട്ടിച്ചേര്‍ക്കുന്ന ലോഞ്ചറിനു ലഭിയ്ക്കുക )
(ഉദാ: Text Editor ) Comment Boxല്‍ ലോഞ്ചറിനെക്കുറിച്ചുള്ള വിശദീകരണം നല്‍കുക.
മൌസ് പോയിന്റര്‍ പ്രസ്തുത ലോഞ്ചറിന്റെ മുകളില്‍ കൊണ്ടുവരുമ്പോള്‍ ഇത് ഒരു Tool Tip ആയി പ്രത്യക്ഷപ്പെടും .Comment Box ല്‍ ഇത് തുറന്നുവരാനാവശ്യമായ command എഴുതുക. (ഉദാ:gedit ) ലോഞ്ചറിനാവശ്യമായ icon തെരഞ്ഞെടുക്കുക . O.K. ക്ലിക്ക് ചെയ്യുക
5.എന്താണ് ഹോം ഡയറക്ടറി ?
ഓരോ യൂസര്‍ക്കും (ഉപഭോക്താവിനും ) അയാളുടെ പേരില്‍ ഒരു ഡയറക്ടറി ഉണ്ടാക്കും . ഉദാഹരണത്തിന് സുനില്‍ എന്ന യൂസര്‍ക്ക് home/sunil എന്ന ഡയറക്ടറിയാണ് ഹോം ഡയറക്ടറി എന്നറിയപ്പെടുന്നത് .ഒരു യൂസര്‍ അയാളുടെ ഹോം ഡയറക്ടറിയിലാണ് സാധാരണ രീതിയില്‍ ഫയലുകളും ഫോള്‍ഡറുകളും സൂക്ഷിയ്ക്കുന്നത് .
6.ഒരു പുതിയ പാനല്‍ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ ?
Desktop ലുള്ള ഒരു പാനലിന്റെ ഒഴിഞ്ഞ സ്ഥാനത്ത് right click ചെയ്യുക .പ്രത്യക്ഷപ്പെടുന്ന മെനു ലിസ്റ്റില്‍നിന്നും New Panel തെരഞ്ഞെടുക്കുക . അപ്പോള്‍ Pannel Properties എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.ഈ ഡയലോഗ് ബോക്സില്‍ കൊടുക്കുന്ന നിര്‍ദ്ദേശമനുസരിച്ച് പാനലുകള്‍ Desktop ന്റെ ഏതുവശത്തും ക്രമീകരിയ്ക്കാം.
7.പാനല്‍ ഒഴിവാക്കുന്നതെങ്ങനെ ?
ഒഴിവാക്കപ്പെടേണ്ട പാനലിന്റെ ഒഴിവുള്ള സ്ഥലത്ത് right click ചെയ്യുക .പ്രത്യക്ഷപ്പെടുന്ന മെനുവിലെ New pannel Option --> click
8. പാനലിനെ ഒളിപ്പിച്ചുവെയ്ക്കുന്നതെങ്ങനെ ?
pannel--> right click--> select ---> properties---> click
അപ്പോള്‍ Pannel Peoperties എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും
Tick--> show Hide Button , Arrow on Hide Button
അപ്പോള്‍ പാനലിന്റെ രണ്ടുവശത്തും Arrow അടയാളത്തോടുകൂടിയ Hide Button കാണാവുന്നതാണ് .
ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാനല്‍ ആ വശത്തേയ്ക്ക് ചുരുങ്ങുന്നതു കാണാം.
പാനല്‍ പൂര്‍ണ്ണമായും വീണ്ടും കാണേണ്ടിവരുമ്പോള്‍ വശങ്ങളില്‍ കാണുന്ന Arrow Button ക്ലിക്ക് ചെയ്യുക 9.പാനലില്‍ അപ്‌ലറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ ?
pannel--> right click--> Add to pannel--> select--> add.
10.Desktop ന്റെ background മാടുന്നതെങ്ങനെ ?
Desktop--> Preferences---> select --> desktop background---> select
11പുതിയ User group ഉണ്ടാക്കുന്നതെങ്ങനെ ?
Desktop--> Administration--> User and Usergroups---> Add User ---->Fill User Name and User Password (അതുമാത്രം ഫില്‍ ചെയ്താല്‍ മതി )-->ok
User Name ഉറപ്പുവരുത്താന്‍ Real Name കൂടി അടിയ്ക്കണം
User Password Confirm ചെയ്യാന്‍ വീണ്ടും Type ചെയ്യണം -->Logout--->Type User name and Password
12.എന്താണ് User privilage ?
ഓരോ Userന്റേയും പ്രത്യക സവിശേഷതകള്‍ Tick മാര്‍ക്ക് മുഖേന നിര്‍ണ്ണയിക്കുന്നതാണ് User Privilage
13. writer ല്‍ Page set ചെയ്യുന്നതെങ്ങനെ ?
Format-->Page--> Page Margin--> എന്നിവ Set ചെയ്യുക.Background കൊടുക്കുക
14.അക്ഷരത്തിന് കളര്‍ കൊടുക്കുന്നതെങ്ങനെ ?
Select-->Font-->Right click --->Character--->
15.അടുത്ത പേജ് വരാന്‍ എന്തുചെയ്യണം ?
ഇപ്പോഴത്തെ പേജിന്റെ അവസാനത്തില്‍ എത്തി Enter അടിച്ചുകോടുക്കുക.
16.Background ന്റെ കളര്‍ കളയുന്നതെങ്ങനെ ?
Format--> Page--> No fil
17.Super Script പ്രശ്നത്തില്‍ എന്തുചെയ്യണം ?
Select--> Right Click--> Character --> Position--> Superscript
18.എന്താണ് Justification ?
പേജില്‍ രണ്ടറ്റത്തും ഒരേപോലെ വരലാണ് Justification.
19.Style എടുക്കുന്നതെങ്ങനെ ?
Format-->Style and Formating -->ഒഴിഞ്ഞ സ്ഥലത്ത് വെറുതെ Right click ചെയ്യുക New എടുക്കുക
20.എന്താണ് Drop Cap ?
ഒരു പേജിലെ ഒന്നാമത്തെ അക്ഷരം വലുതാക്കിക്കാണിയ്ക്കുന്നതാണ് Drop Cap 21.എന്താണ് Text Flow ?
Enter അടിയ്ക്കാതെ തന്നെ അടുത്ത വരിയിലേയ്ക്കു വരുന്നത്
22.എന്താണ് Indent ?
മാര്‍ജിനില്‍നിന്ന് എത്ര അകലെയാണ് ആദ്യത്തെ വരി തുടങ്ങേണ്ടതെന്ന് തീരുമാനിയ്ക്കുന്നത്
23.മലയാളം Type ചെയ്യാനുള്ള സെറ്റിംഗ്‌സ് വരാന്‍ എന്തുചെയ്യണം ?
മുകളിലത്തെ പാനല്‍ --> Add to pannel---> Language---> Keyboard Indicater--->
അപ്പോള്‍ മെനുബാറില്‍ usഎന്നു വരും
അവിടെ Right click ചെയ്ത് -->Open-->keyboard Prefence---> Layout ---> add---> Malayalam-->OK-->close (check Box ല്‍ Tick Mark കൊയ്യുക്കുക -->close )
മെനുബാറില്‍ ml എന്നു കാണും
Rachana Font --> Select
24.Rectangle വരയ്ക്കാനെന്തുചെയ്യണം ?
View---> Tool Bars ---> Drawings
25 Hang ആയാലെന്തു ചെയ്യണം ?
Ctrl+Alt+F1 അടിയ്ക്കുക .അപ്പോള്‍ അത് ടെര്‍മിനല്‍ മോഡിലെത്തും
Login ചെയ്യാന്‍ പറയും
root എന്ന് type ചെയ്യുക
Password അടിയ്ക്കുക
# ചിഹ്നം വരും
അങ്ങനെ വന്നാല്‍ Reboot എന്ന് type ചെയ്യുക
(Reboot ചെയ്യാന്‍ =type Reboot Shut down= Halt
വീണ്ടും ഗ്രാഫിക് മോഡില്‍ വരാന്‍ =Ctrl+Alt+F7 )
26 Force Quit പാനലില്‍ കൊടുക്കുന്നതെങ്ങനെ ?
Select--> Add to Pannel
27. Window List എന്താണ് ?
അതുണ്ടെങ്കില്‍ മാത്രമേ Minimise ചെയ്താല്‍ വീണ്ടും Maximise ചെയ്യാന്‍ പറ്റൂ
28.Window List പുനഃസ്ഥാപിയ്ക്കുന്നതെങ്ങനെ ?
Right click--> Window List -->Add
29.ചിത്രം കാണുവാനെന്തു ചെയ്യണം ?
Graphics-->Image Viewer
30. file കണ്ടെത്തുന്നതെങ്ങനെ ?
Application--> Places--> Search for files
(പേരറിയില്ലെങ്കില്‍ .jpg, .png m .bmp ഇങ്ങനെ കൊടുത്ത് --->Find--> click
Subscribe to:
Post Comments (Atom)
No comments:
Post a Comment