Tuesday, May 29, 2007

18. Std: X ഫിസിക്സ് ( അസൈന്‍‌മെന്റ് ) കോണ്‍കേവ് ദര്‍പ്പണം


പുതിയ പാഠ്യപദ്ധതിയനുസരിച്ച് ടീച്ചര്‍ ക്ലാസില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ശേഷികള്‍ നേടുവാന്‍ സഹായകരമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അത്തരത്തില്‍ ശേഷികള്‍ നേടുവാന്‍ സാധിയ്ക്കുന്ന ഒരു അസൈന്‍‌മെന്റാണ് താഴെകൊടുക്കുന്നത് .

വിഷയം:

കോണ്‍കേവ് ദര്‍പ്പണം ഉപയോഗിച്ചുള്ള പ്രതിബിംബരൂപീകരണം

ലക്ഷ്യങ്ങള്‍:

1.വസ്തു വിവിധ സ്ഥാനങ്ങളില്‍ വെയ്ക്കുമ്പോഴുള്ള പ്രതിബിംബരൂപീകരണത്തിന്റെ ചിത്രം വരയ്ക്കുക.
2.ഓരോ സന്ദര്‍ഭത്തിലും പ്രതിബിംബത്തിന്റെ സ്ഥാനം,വലിപ്പം,സ്വഭാവം എന്നിവ കണ്ടെത്തുക.
3.ന്യൂ കാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിച്ച് u,v,r,OB,IM എന്നിവ കണ്ടുപിടിയ്ക്കുക.(പട്ടിക-1)
4.u,v എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കുക.
5.OB(വസ്തുവിന്റെ ഉയരം) ,IM (പ്രതിബിംബത്തിന്റെ ഉയരം) എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കുക.
6.u,v എന്നിവ ഉപയോഗിച്ച് ഫോക്കസ് ദൂരം (f) കണ്ടുപിടിയ്ക്കുക
മുന്നറിയിപ്പ്
(1)രേഖാചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യമാണ് പറയുന്നത്. ദര്‍പ്പണത്തിന്റെ ചിത്രം വരയ്ക്കുമ്പോള്‍ ഒരു വൃത്തം മുഴുവനായി പെന്‍സില്‍ കൊണ്ട് വരച്ച് അതിന്റെ ഒരു ഭാഗം മാത്രം മായ്ക്കാതെ നിര്‍ത്തുക .വൃത്തത്തിന്റെ കേന്ദ്രബിന്ദുതന്നെയായൊരിയ്ക്കണം വക്രതാകേന്ദ്രം (Center of Cuvature ). അങ്ങനെയല്ലാതെ വരച്ചാല്‍ തെറ്റുപറ്റാന്‍ സാധ്യതയുണ്ട്.
(2)ഈ അസൈന്‍‌മെന്റ് ചെയ്യുക വഴി കുട്ടിയ്ക്ക് താഴെ പറയുന്ന ശേഷികള്‍ കൈവരിയ്ക്കാന്‍ കഴിയുന്നു.
(a) രേഖാചിത്രം വരയ്ക്കുവാനുള്ള കഴിവ്
(b) പ്രതിബിബത്തിന്റെ പ്രത്യേകതകള്‍ സ്വയം മനസ്സിലാക്കാനുള്ള കഴിവ്
(c)ന്യൂ കാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിയ്ക്കാനുള്ള കഴിവ്
(d) u,v എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കാനുള്ള കഴിവ്
(e) OB,IM എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കാനുള്ള കഴിവ്
(f).u,v എന്നിവ ഉപയോഗിച്ച് ഫോക്കസ് ദൂരം (f) കണ്ടുപിടിയ്ക്കാനുള്ള കഴിവ്

No comments:

Get Blogger Falling Objects