Sunday, June 10, 2007

21.വരുന്നൂ ; കാലാവസ്ഥാ ബോംബുകള്‍ (സാങ്കല്പികം )

യുദ്ധങ്ങളീല്‍ ബോബുകള്‍ക്ക് മുഖ്യസ്ഥാനമാണല്ലോ ഉള്ളത് . സര്‍വനാശസംഹാരിയായ ആറ്റംബോംബുമുതല്‍ വൈറല്‍ ബോംബുവരെ -- ഈ രംഗത്തെ പുരോഗതി എത്തിനില്‍ക്കുന്നു. ആധുനീകയുദ്ധതന്ത്രത്തില്‍ ,യുദ്ധമൂലം നശിച്ചുവെണ്ണീറായ ഭൂപ്രദേശം ലഭിയ്ക്കുക എന്നത് ഒരു വിജയം തന്നെയല്ല. ഇത്തരമൊരു കാഴ്ചപ്പാടാണ് വൈറല്‍ ബോബുപോലെയുള്ള ബോംബുകളുടെ നിര്‍മ്മാണത്തിലേയ്ക്ക് ശാസ്ത്രജ്ഞന്മാരേ നയിച്ചത് . വൈറല്‍ ബോംബുകള്‍ക്ക് ഒരു നിര്‍ദ്ദിഷ്ട പ്രദേശത്തെ ജനങ്ങളെ രോഗഗ്രസ്ഥമാക്കാ‍ന്‍ ലഴിയുന്നു. (ഇത്തരമൊരു ബോംബിന്റെ പരീക്ഷണഫലം ഏതൊക്കെ ജനതയാണൊ അനുഭവിച്ചത് ?)

എന്നാല്‍ ഇതിനേക്കാള്‍ ഒരു പിടി മുന്നില്‍നില്‍ക്കുന്നവയാണ് കാലാവസ്ഥാബോംബുകള്‍ . (ചരിത്രത്തില്‍, എത്രയെത്ര സൈനികനീക്കങ്ങളാണ് പ്രതികൂലകാലാവസ്ഥ നിമിത്തം പരാജയപ്പെട്ടത് ) പരിസ്ഥിതിയിലുണ്ടായ മാറ്റത്തേയും കാലാവസ്ഥയേയും തമ്മില്‍ ബന്ധിപ്പിച്ചുനടത്തിയ പഠനമാണ് ഇത്തരമൊരു ബോംബിന് ആധാരമായിത്തീര്‍ന്നത് .അപ്രതീക്ഷിതമായ പേമാരി,വരള്‍ച്ച എന്നിവ വരുത്തിവെയ്ക്കുന്ന ‘എല്‍‌നിനോ’ പ്രതിഭാസത്തെക്കുറിച്ച് വിശദമായ പഠനം ശാസ്ത്രജ്ഞര്‍ നടത്തി. ഇതില്‍നിന്ന് മനസ്സിലായത് ; ഭൂമിയിലെ ഒരു സ്ഥലത്തെ ഊഷ്മാവിലുള്ള വ്യതിയാനം ‌(Temerature Variation ) മറ്റൊരു സ്ഥലത്തെ കാലാവസ്ഥാ വ്യതിയാനത്തിന് (Climatic Chanage ) കാരണമാകുന്നു എന്നതാണ് . എന്നുവെച്ചാല്‍ കൃത്രിമമായി ഒരു സ്ഥലത്തെ ഊഷ്മാവ് വര്‍ദ്ധിപ്പിച്ചാല്‍ അത് ഭൂമിയില്‍ ഒരു സ്ഥലത്ത് വരള്‍ച്ചയോ പേമാരിയോ ഉണ്ടാക്കുന്നു.( എന്തിനേറെപ്പറയുന്നു., നമുക്കുലഭ്യമാകുന്ന മണ്‍സൂണിനെപ്പോലും വ്യതിചലിപ്പിയ്ക്കാന്‍ വലിയ പ്രയാസമൊന്നും ഇല്ലത്രെ!!) ഈയൊരു സാദ്ധ്യത ഉപയോഗപ്പെടുത്തി ഒരു രാജ്യത്തില്‍ ഒരു രാജ്യത്തില്‍ പേമാരിയോ വരള്‍ച്ചയോ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അമേരിയ്ക്കയിലെ പ്രതിരോധവകുപ്പിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് .. ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെ കാര്‍ഷിക-ആരോഗ്യമേഖല നശിക്കുന്നതുവഴി രാജ്യം സാമ്പത്തികത്തകര്‍ച്ചയെ അഭിമുഖീകരിയ്ക്കുന്നു..പക്ഷെ, സോവിയറ്റ് യൂണിയന്റെ അധപ്പതനത്തോടുകൂടി യുദ്ധരംഗത്തെ ഗവേഷണങ്ങള്‍ക്ക് പണവും സമയവും ചെലവഴിയ്ക്കാന്‍ അമേരിയ്ക്കന്‍ പ്രതിരോധവകുപ്പ് തയ്യാറാ‍യില്ല. അങ്ങനെ ഈ ‘കാലാവസ്ഥാബോബ് ‘ കോള്‍ഡ് സ്റ്റോറേജിലായി.

പക്ഷെ,ഇപ്പോഴത്തെ അള്‍ട്രാമോഡേണ്‍ യുദ്ധതന്ത്രങ്ങളില്‍ ‘ഫിനാന്‍സ് ‘ ഒരു മുഖ്യഘടകമാണല്ലോ.ഭൂപ്രദേശങ്ങള്‍ വീണ്ടേടുക്കാനുള്ള യുദ്ധങ്ങള്‍ , പ്രാചീനവും പഴഞ്ചനുമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ( കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍തെന്നെ ‘ ലാഹോര്‍ ദില്ലി ബസ് ഗതാഗതവും’ , പഞ്ചസാര ഇടപാടും , ഇറാനില്‍നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഗ്യാസ് പൈപ്പ് ലൈന്‍ ഇടപാട്... എന്നിവ നടന്നിരുന്നത് ഇവിടെ സ്മരണീയം ) പണത്തിന്റെ ഹിമാലയങ്ങളായ വന്‍‌കിട കമ്പനികളെ വിഴുങ്ങലോ തകര്‍ക്കലോആയി പുത്തന്‍ രീതികള്‍ . ഇത്തരമൊരു അവസ്ഥയിലാണ് ‘കാലാവസ്ഥാബോംബുകള്‍’ കോള്‍ഡ് സ്റ്റോറേജില്‍നിന്ന് പുറത്തിറങ്ങിയത് .

കാലാവസ്ഥാബോംബുകള്‍ ഉപയോഗിയ്ക്കുകവഴി ശത്രുരാജ്യത്തിന്റെ കാര്‍ഷികരംഗം നശിപ്പിയ്ക്കാന്‍ കഴിയുന്നു. അങ്ങനെ പ്രസ്തുതരാജ്യം ഭക്ഷ്യപ്രശ്നം പരിഹരിയ്ക്കാന്‍ വേണ്ടി ‘വല്ല്യേട്ടന്‍’ രാജ്യത്തിനുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. (വിശക്കുന്നവന് എന്തോന്ന് യുദ്ധം ? ഭക്ഷണമല്ലേ പ്രധാനം ?) തങ്ങളുടെ അമിതവിള ഉല്പാദനത്തിന് വിപണികണ്ടെത്തുകവഴി വല്ല്യേട്ടന്‍ രാജ്യത്തിന് സാമ്പത്തികപുരോഗതി കൈവരിയ്ക്കാന്‍ കഴിയുന്നു. എങ്കിലും ഓര്‍ക്കുക ; ഇതൊരു തുടക്കം മാത്രം . ഇനിയും ഇതിന് ഒട്ടേറേ അനുബന്ധങ്ങള്‍ വരാനിരിയ്ക്കുന്നതേയുള്ളൂ.
വാല്‍ക്കഷണം
ചോദ്യോങ്ങള്‍ ( ബ്രാക്കറ്റില്‍നിന്നും ഉത്തരം കണ്ടെത്തുക )
1. ഇങ്ങനെ ഒരു നുണലേഖനം പ്രസിദ്ധീകരിക്കുന്നതെന്തുകൊണ്ട് ?
( തമാശയ്ക്ക് ,
വെറൂതെ ,
വട്ട്കേസ് ,vസര്‍ഗ്ഗാത്മകത കുട്ടികളില്‍ വളര്‍ത്താന്‍ ,
കുട്ടികളെ നുണയന്മാരാക്കിത്തീര്‍ക്കാന്‍,
പുത്തന്‍ ആശയങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്നതിനുള്ള ശേഷിവളര്‍ത്താന്‍ )
2. ഇങ്ങനെയൊരു ബോംബ് ഉണ്ടാക്കാന്‍ കഴിയുമോ ?
( കഴിയും ,
കഴിയില്ല,
ഈ ചോദ്യത്തിന് പ്രസക്തിയില്ല്യ ,
കാലാവസ്ഥയും ഊഷ്മാവും തമ്മിലുള്ള ബന്ധം മനസ്സിലാക്കലാണ് ലക്ഷ്യം ,
ലെ- ഷാറ്റ്‌ലിയര്‍ തത്ത്വം മനസ്സിലാക്കലാണ് ലക്ഷ്യം )
3.ഇന്ത്യയില്‍ വന്യജീവികളുടേയും വളര്‍ത്തുമൃഗങ്ങളുടേയും കണക്കെടുപ്പുണ്ട് , ജനസഖ്യയെക്കുറിച്ച് കണക്കെടുപ്പുണ്ട് . എന്നാല്‍ മരസംഖ്യയെക്കുറിച്ച് കണക്കെടുക്കാത്തതെന്തുകൊണ്ട് ?
( എന്തൊരു വിഡ്ഡിച്ചോദ്യം ? ,
ഭാവിയിലുണ്ടാകും ,
അതൊന്നും വേണ്ട ,
വേറെ ചില കാരണങ്ങള്‍ )
4.ഇനി ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടോ ?
( വേണമെങ്കില്‍ ചോദിയ്കാം ,
ഉണ്ട് ,
ഇല്ല,
ആലോചിയ്ക്കട്ടേ )
5.എന്തുകൊണ്ടാണ് ഇതില്‍ അമേരിയ്ക്കയെ പ്രത്യേകിച്ച് എടുത്തുപറഞ്ഞത് ? (വെറുതെ ,
അവരെക്കുറിച്ച് വേറുപ്പുണ്ടാക്കാന്‍,
അവരെ കുറ്റം പറഞ്ഞാലേ ജനത്തിന് ഇഷ്ടപ്പെടൂ എന്നുള്ളതുകൊണ്ട് ,
അവരാണ് ആദ്യമായി ആറ്റം ബോബ് പ്രയോഗിച്ചത് എന്നുള്ളതുകൊണ്ട് ,
അമേരിയ്ക്കയുടെ ബുദ്ധിശക്തിയിലും സാമ്പത്തികശക്തിയിലുമുള്ള അസൂയകൊണ്ട് )
6. നമുക്ക് അമേരിയ്കയോട് ദേഷ്യമാണ് .എന്നീട്ടും എന്തുകൊണ്ടാണ് നാം അങ്ങോട്ട് ജോലി അന്വേഷിച്ചുപോകുന്നത് ?
(അവര്‍ വിളിച്ചീട്ട് ,
കൂടുതല്‍ കാശുകിട്ടുന്നതുകൊണ്ട് ,
ആദര്‍ശം വേറെ ജീവിതം വേറെ ,
ഹിപ്പോക്രസി )

1 comment:

കുട്ടു | Kuttu said...

Its true.

I have read some article related to this.

ENMOD and Sunshine project (just google for it if u r interested).

in Vietnam, they have already tested it. :)

good article. keep it up

Get Blogger Falling Objects