1.താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കില്‍ ഉത്തരമെഴുതുക ?
(a) വിശിഷ്ടതാപധാരിതയുടെ യൂണിറ്റെഴുതുക ?
(b) ജലത്തിന്റെ തിളനില എത്ര ?
(c) മഞ്ഞുകട്ടയുടെ ദ്രവണാങ്കം എത്ര ?
(d) റഫ്രിജറേറ്ററില്‍ ഉപയോഗിയ്ക്കുന്ന ദ്രാവകമേത് ?
(e) ആപേക്ഷിക ആര്‍ദ്രത അളക്കുവാനുള്ള ഉപകരണമേത് ?
2. താഴെ പറയുന്ന പ്രസ്താവനകളില്‍ അടങ്ങിയിരിയ്ക്കുന്ന പ്രതിഭാസങ്ങള്‍ ഏതെന്നു വ്യക്തമാക്കുക ?
(a) രണ്ട് ഐസ് കഷണം ചേര്‍ത്ത് അമര്‍ത്തി അല്പ സമയം കഴിയുമ്പോള്‍ അത് ഒന്നാകുന്നു
(b) ഒരു ഗ്ലാസ് പ്ലേറ്റില്‍ എടുത്ത ഒരു തുള്ളി സ്പിരിറ്റ് ബാഷ്പമായിമാറുന്നു.
(c) നാഫ്‌തലിന്‍ ഗുളികകള്‍ (പാറ്റാഗുളിക ) അല്പ സമയം തുറന്നുവെച്ചിരുന്നാല്‍ അത് ക്രമേണ ഇല്ലാതാവുന്നു.
(d) ഒരു കഷണം കര്‍പ്പൂരം ഒരു ഗ്ലാസ് പ്ലേറ്റില്‍ വെച്ച് കുറഞ്ഞതാപനിലയില്‍ ചൂടാക്കുമ്പോള്‍ അത് ക്രമേണ ഇല്ലാതാകുന്നു.
3.താഴെ പറയുന്ന പ്രസ്താവനകളിലെ തെറ്റുതിരുത്തുക ?
(a) മര്‍ദ്ദം കൂടുമ്പോള്‍ ഒരു ദ്രാവകത്തിന്റെ തിളനിലയില്‍ മാറ്റമുണ്ടാകുന്നില്ല.
(b) തിളയ്ക്കല്‍ എല്ലാ താപനിലയിലും നടക്കുന്നു
(c) ബാഷ്പീകരണം വേഗത്തില്‍ നടക്കുന്നു.
(d) അന്തരീക്ഷത്തില്‍ അടങ്ങിയീട്ടുള്ള ജലബാഷ്പത്തിന്റെ അളവാണ് ആപേക്ഷിക ആര്‍ദ്രത
(e) ആപേക്ഷിക ആര്‍ദ്രത അളക്കുവാനുള്ള ഉപകരണമാണ് ഹൈഡ്രോമീറ്റര്‍
(f) ഉപ്പ് ഉത്പതനത്തിന് വിധേയമാകുന്ന വസ്തുവാണ്
(g) ഒരു വസ്തുവിനെ ചൂടാക്കുമ്പോള്‍ അവയിലെ തന്മാത്രകളുടെ ഗതികോര്‍ജ്ജത്തിന് വ്യത്യാസം സംഭവിയ്ക്കുന്നില്ല.
(h) ഖരാവസ്ഥയിലാണ് തന്മാത്രകള്‍ക്ക് ചലനസ്വാത്രന്ത്ര്യം കൂടുതല്‍
(i) ഒരു ദ്രാവകം ഖരാവസ്ഥയിലേയ്ക്കുമാറുന്ന താപനിലയാണ് തിളനില
(j) മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കത്തിന് വ്യത്യാസം സംഭവിയ്ക്കുന്നില്ല.
(k) പുനര്‍ഹിമായനം നിമിത്തമാണ് ഐസ് ക്രീം പെട്ടെന്ന് ഉരുകിപ്പോകാത്തത്
(m) ആവിയില്‍ പാകംചെയ്യുന്ന ആഹാര സാധനങ്ങള്‍ (പുട്ട് ,ഇഡ്‌ളി മുതലായവ ) എളുപ്പത്തില്‍ വേവുന്നതിനു കാരണം ഉത്‌പതനമാണ്.
ഉത്തരങ്ങള്‍
1.(a)J/kg K
(b)1000 C
(c).00 C
(d).ഫ്രിയോണ്‍
(e) ഹൈഗ്രോമീറ്റര്‍
2.(a) പുനര്‍ഹിമായനം
(b) ബാഷ്പീകരണം
(c) ഉത്‌പതനം
(d) ഉത്‌പതനം
3. (a) മര്‍ദ്ദം കൂടുമ്പോള്‍ ഒരു ദ്രാവകത്തിന്റെ തിളനില കൂടുന്നു
(b) ബാഷീകരണം എല്ലാ താപനിലയിലും നടക്കുന്നു
(c) ബാഷ്പീകരണം സാവധാനത്തില്‍ നടക്കുന്നു.
(d) അന്തരീക്ഷത്തില്‍ അടങ്ങിയീട്ടുള്ള ജലബാഷ്പത്തിന്റെ അളവാണ് ആര്‍ദ്രത
(e) ആപേക്ഷിക ആര്‍ദ്രത അളക്കുവാനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റര്‍
(f) കര്‍പ്പൂരം ഉത്പതനത്തിന് വിധേയമാകുന്ന വസ്തുവാണ്
(g) ഒരു വസ്തുവിനെ ചൂടാക്കുമ്പോള്‍ അവയിലെ തന്മാത്രകളുടെ ഗതികോര്‍ജ്ജം കൂടുന്നു.
(h) വാതകാവസ്ഥയിലാണ് തന്മാത്രകള്‍ക്ക് ചലനസ്വാത്രന്ത്ര്യം കൂടുതല്‍
(i) ഒരു ദ്രാവകം വാതകാവസ്ഥയിലേയ്ക്കുമാറുന്ന താപനിലയാണ് തിളനില
(j) മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കം കുറയുന്നു.
(k) ഐസ് കട്ടയുടെ ഉയര്‍ന്ന ദ്രവീകരണലീനതാപം നിമിത്തമാണ് ഐസ് ക്രീം പെട്ടെന്ന് ഉരുകിപ്പോകാത്തത്
(m) ആവിയില്‍ പാകംചെയ്യുന്ന ആഹാര സാധനങ്ങള്‍ (പുട്ട് ,ഇഡ്‌ളി മുതലായവ ) എളുപ്പത്തില്‍ വേവുന്നതിനു കാരണം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപമാണ് .
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
No comments:
Post a Comment